Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thieves

Ernakulam

കോ​ത​മം​ഗ​ല​ത്ത് തസ്കര വിളയാട്ടം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ല്‍ മോ​ഷ​ണ​ങ്ങ​ൾ പെ​രു​കി​യി​ട്ടും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്. പ​ല സം​ഭ​വ​ങ്ങ​ളി​ലും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും തെ​ളി​വു​ക​ളും ല​ഭി​ച്ചി​ട്ടും മോ​ഷ്ടാ​ക്ക​ളി​ലേ​ക്കെ​ത്താ​ൻ പോ​ലീ​സി​ന് സാ​ധി​ക്കു​ന്നി​ല്ല. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​മ​റ്റ​ത്ത് മൂ​ന്നു ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ന്നു. ടൗ​ണി​ലെ മ​ണ​ലും​പാ​റ സ്റ്റോ​ഴ്സി​ൽ ഓ​ടു​പൊ​ളി​ച്ചു ക​യ​റി പ​ണം അ​പ​ഹ​രി​ച്ചു. കോ​ള​നി​പ്പ​ടി​യി​ൽ അ​ജാ​സി​ന്‍റെ ചാ​യ​ക്ക​ട​യി​ലും ബി​നോ​യി​യു​ടെ പ​ല​ച​ര​ക്കു​ക​ട​യി​ലും ക​യ​റി പ​ണ​വും സാ​ധ​ന​ങ്ങ​ളും ക​വ​ർ​ന്നു.

ക​ഴി​ഞ്ഞ മാ​സം നെ​ല്ലി​മ​റ്റം എം​ബി​റ്റ്സ് കോ​ള​ജി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​ർ ഓ​ഫീ​സി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച് പൊ​ളി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. ലോ​ക്ക​ർ പൊ​ളി​ക്കാ​നാ​കാ​തെ ഓ​ഫീ​സ് മു​റ്റ​ത്ത് ഉ​പേ​ക്ഷി​ച്ച മോ​ഷ്ടാ​ക്ക​ൾ ലാ​പ്ടോ​പ്പും കാ​മ​റ​യും അ​ട​ക്ക​മു​ള്ള​വ അ​പ​ഹ​രി​ച്ചി​രു​ന്നു.

പോ​ത്താ​നി​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന​വ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ക്കു​ന്ന പ​ര​മ്പ​ര​ത​ന്നെ അ​ര​ങ്ങേ​റി. പോ​ത്താ​നി​ക്കാ​ട് ക​ഴി​ഞ്ഞ​ദി​വ​സം ആ​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ വാ​തി​ല്‍​ത​ക​ര്‍​ത്ത് ന​ട​ത്തി​യ മോ​ഷ​ണ​ശ്ര​മ​മാ​ണ് ഒ​ടു​വി​ല​ത്തേ​ത്. കു​ത്തു​കു​ഴി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ക​വ​ര്‍​ന്ന​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ്. പ​ല്ലാ​രി​മം​ഗ​ലം ശി​വ​ക്ഷേ​ത്ര​ത്തി​ല്‍​നി​ന്ന് വി​ഗ്ര​ഹ​ത്തി​ലെ ആ​ഭ​ര​ണം മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ഇ​രു​മ​ല​പ്പ​ടി​യി​ൽ ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ണ്ഡാ​രം പൊ​ളി​ച്ച​ത​തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന ക​വ​ർ​ച്ച​ക​ളു​മ​ട​ക്കം മോ​ഷ​ണ പ​ര​മ്പ​ര​ത​ന്നെ ന​ട​ന്നു.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ ഭ​ണ​ഡാ​ര​ങ്ങ​ള്‍ ക​വ​ര്‍​ച്ച​ക്കി​ര​യാ​ക്കി​യ സം​ഭ​വം പ​ല ഭാ​ഗ​ത്തും ഉ​ണ്ടാ​യി. ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല ക​ള്ള​ൻ​മ്മാ​രു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. മോ​ഷ​ണ​ങ്ങ​ൾ​ക്ക് പു​റ​മെ ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ശ​ല്യ​വും താ​ലൂ​ക്കി​ൽ വ്യാ​പ​ക​മാ​ണ്.

National

മൈ​സൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ തോ​ക്ക് ചൂ​ണ്ടി കൊ​ള്ള; 4.5 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു

ബം​ഗു​ളൂ​രു: മൈ​സൂ​രി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ പ​ട്ടാ​പ്പ​ക​ൽ തോ​ക്ക് ചൂ​ണ്ടി വ​ൻ ക​വ​ർ​ച്ച. മോ​ഷ്ടാ​ക്ക​ൾ 4.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ചു.

അ​ഞ്ചം​ഗ സം​ഘ​മാ​ണ് കൊ​ള്ള ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൈ​സൂ​രു ഹു​ൻ​സൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്‌​കൈ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്.

ഏ​പ്രി​ൽ 27നാ​യി​രു​ന്നു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജീ​വ​ന​ക്കാ​രെ​യും ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ന്ന​വ​രെ​യും തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു കൊ​ള്ള.

ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഷോ​റൂ​മി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഷോ​റൂ​മി​ലെ സി​സി​ടി​വി​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, ഷോ​റൂം മാ​നേ​ജ​ർ അ​സ്ഹ​റി​ന് നേ​രെ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up