Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thillana

ബ​ഡ്സ് ക​ലോ​ത്സ​വം: വ​യ​നാ​ടി​ന് കിരീടം

തൃ​​​​ശൂ​​​​ർ: കു​​​​ടും​​​​ബ​​​​ശ്രീ​​​യു​​​ടെ ഏ​​​​ഴാ​​​​മ​​​​ത് സം​​​​സ്ഥാ​​​​ന​​​​ത​​​​ല ബ​​​​ഡ്സ് ക​​​​ലോ​​​​ത്സ​​​​വം "തി​​​​ല്ലാ​​​​ന’​​​​യി​​​​ൽ ആ​​​​വേ​​​​ശ​​​​പ്പോ​​​​രാ​​​​ട്ട​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ 53 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യ്ക്കു ഹാ​​​​ട്രി​​​​ക് കി​​​​രീ​​​​ടം. 2024, 2025 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ലും വ​​​​യ​​​​നാ​​​​ടി​​​​നാ​​​​യി​​​​രു​​​​ന്നു കി​​​​രീ​​​​ടം.

44 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി തൃ​​​​ശൂ​​​​ർ ര​​​​ണ്ടാം​​​​സ്ഥാ​​​​ന​​​​വും 29 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​വും​ നേ​​​​ടി. 19 പോ​​​​യി​​​​ന്‍റു​​​​ള്ള മ​​​​ല​​​​പ്പു​​​​റം നാ​​​​ലാ​​​​മ​​​​തും 17 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​ഞ്ചാ​​​​മ​​​​തു​​​​മാ​​​​ണ്.

തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ത​​​​ളി​​​​ർ ബ​​​​ഡ്സ് സ്കൂ​​​​ളി​​​​ലെ ടി.​​​​എ​​​​സ്. വൈ​​​​ദേ​​​​ഹി​​​​യാ​​​​ണു ക​​​​ലാ​​​​തി​​​​ല​​​​കം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ബാ​​​​ല​​​​രാ​​​​മ​​​​പു​​​​രം ബി​​​​ആ​​​​ർ​​​​സി​​​​യി​​​​ലെ അ​​​​ഭി​​​​ന​​​​വ് ഹ​​​​രി​​​​പ്ര​​​​സാ​​​​ദ് ക​​​​ലാ​​​​പ്ര​​​​തി​​​​ഭ​​​​യാ​​​​യി.

മ​​​​ന്ത്രി ഡോ. ​​​​ആ​​​​ർ. ബി​​​​ന്ദു വി​​​​ജ​​​​യി​​​​ക​​​​ൾ​​​​ക്ക് പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. സ​​​​മാ​​​​പ​​​​ന​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും മ​​​​ന്ത്രി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

Latest News

Corehub Up