Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thomas M Kozhy Death

കാ​റപകടത്തിൽ ഒരാൾ മരിച്ചു; രണ്ടു പേർക്കു പരിക്ക്

കൂ​​​ത്താ​​​ട്ടു​​​കു​​​ളം: എം​​​സി റോ​​​ഡി​​​ൽ മീ​​​ങ്കു​​​ന്ന​​​ത്ത് നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ട കാ​​ർ റോ​​​ഡ​​​രി​​​കി​​​ലെ ക​​​ലു​​​ങ്കി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ഭി​​​ത്തി​​​യി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചുക​​​യ​​​റി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. ര​​ണ്ടു​​പേ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു.

ചെ​​​ങ്ങ​​​ന്നൂ​​​ർ മാ​​​ട​​​യ്ക്ക​​​ൽ പീ​​​ടി​​​ക​​​യി​​​ൽ തോ​​​മ​​​സ് എം. ​​​കോ​​​ശി (74) ആ​​ണ് മ​​​രി​​​ച്ച​​​ത്. മ​​​ക​​​ൻ ഫാ.​​​സു​​​നു ബേ​​​ബി കോ​​​ശി (40), മ​​​ക​​​ന്‍റെ ഭാ​​​ര്യ ലി​​​ജി റെ​​​യ്‌​​​ച്ച​​​ൽ തോ​​​മ​​​സ് (36) എ​​​ന്നി​​​വ​​​ർ​​​ക്കാ​​ണ് പ​​​രി​​​ക്കേ​​​റ്റ​​ത്. ആ​​​റൂ​​​ർ പേ​​​പ്പ​​​തി ക​​​വ​​​ല​​​യ്ക്ക് സ​​​മീ​​​പം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ അ​​​ഞ്ചി​​​നാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത്. തൃ​​​ശൂ​​​രി​​​ൽനി​​​ന്നു പു​​​ന​​​ലൂ​​​ർ​​​ക്ക് പോ​​​വു​​ക​​യാ​​യി​​രു​​ന്നു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ. കാ​​റി​​ന്‍റെ മു​​ൻ​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു.

പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​ൻ​ കൂ​​​ത്താ​​​ട്ടു​​​കു​​​ളം ദേ​​​വ​​​മാ​​​താ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും തോ​​​മ​​​സി​​​ന്‍റെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​പ്പോ​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട​​​കാ​​​ര​​​ണം. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്ന​​​ത്.

Latest News

Corehub Up