Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thondi Muthal

തൊ​ണ്ടി​മു​ത​ൽ കേ​സ്: ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ ഹ​ർ​ജി​യി​ൽ ചൊ​വ്വാ​ഴ്ച വി​ധി

കൊ​ച്ചി: തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ മു​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് ചൊ​വ്വാ​ഴ്ച നി​ർ​ണാ​യ​ക ദി​നം. കേ​സി​ൽ ത​നി​ക്ക് ല​ഭി​ച്ച മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യും കു​റ്റ​ക്കാ​ര​നാ​ണെ​ന്ന ക​ണ്ടെ​ത്ത​ലും മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ന്‍റ​ണി രാ​ജു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച വി​ധി പ​റ​യും.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടു​ന്ന​തി​നാ​യി ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. ജ​ന​പ്രാ​ധി​നി​ത്യ നി​യ​മ​പ്ര​കാ​രം ര​ണ്ട് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.

നി​ല​വി​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ട ആ​ന്‍റ​ണി രാ​ജു​വി​ന് മ​ത്സ​രി​ക്കാ​നും വി​ല​ക്കു​ണ്ട്. ജ​സ്റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​നാ​ണ് ചൊ​വ്വാ​ഴ്ച ഈ ​ഹ​ർ​ജി​യി​ൽ വി​ധി പ്ര​സ്താ​വി​ക്കു​ക. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ ഈ ​വി​ധി നി​ർ​ണാ​യ​ക​മാ​കും.

അ​തേ​സ​മ​യം ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ലി​നെ ഹൈ​ക്കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ എ​തി​ർ​ത്തി​ട്ടു​ണ്ട്. തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന​ത് വി​ചാ​ര​ണ കോ​ട​തി തെ​ളി​വ് സ​ഹി​തം ക​ണ്ടെ​ത്തി​യ​താ​ണെ​ന്നും ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്ക​രു​തെ​ന്നു​മാ​ണ് കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up