Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thoppi Gang

തൊ​പ്പി ഗ്യാ​ങ്ങി​ന് പ​ണി​കി​ട്ടി; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഡി​ജി​പി

കോ​ഴി​ക്കോ​ട്: വി​വാ​ദ യൂ​ട്യൂ​ബ​ർ തൊ​പ്പി എ​ന്ന നി​ഹാ​ദി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ത്ത​ര​വി​ട്ടു. അ​ഡ്വ. ശ്രീ​ജി​ത്ത് പെ​രു​മ​ന ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്.

സൈ​ബ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ങ്കി​ത് അ​ശോ​ക​നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല. പോ​ക്സോ കേ​സു​ക​ൾ, ന​ർ​കോ​ട്ടി​ക് എം​ഡി​എം​എ ഉ​പ​യോ​ഗം, മാ​ന​സി​ക, ശാ​രീ​രി​ക പീ​ഡ​ന​ങ്ങ​ൾ, അ​ശ്ലീ​ല പ്ര​ച​ര​ണം, ഗു​രു​ത​ര​മാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​തീ​വ ഗൗ​ര​വ​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് തൊ​പ്പി ഗ്യാ​ങ്ങി​നെ​തി​രെ ഇ​പ്പോ​ൾ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

തൊ​പ്പി​യും സം​ഘ​വും ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ വി​വ​ര​വും തു​ട​ർ​ന്നു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യും അ​ഡ്വ. ശ്രീ​ജി​ത്ത് പെ​രു​മ​ന ത​ന്നെ​യാ​ണ് ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ​യും യു​വാ​ക്ക​ളെ​യും വ​ഴി​തെ​റ്റി​ക്കു​ന്ന രീ​തി​യി​ലു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up