Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Threat Of Epidemic

Pathanamthitta

ന​ട​പ​ടി​ക​ൾ വൈ​കു​ന്നു; പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യി​ൽ കോ​ന്നി

കോ​ന്നി: മ​ഴ​ക്കാ​ല​പൂ​ർ​വ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​ന്നി മേ​ഖ​ല​യി​ൽ പ്ര​ഹ​സ​നം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ചു​മ​ത​ല​യി​ലാ​ണ് രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത്. എ​ന്നാ​ൽ ഇ​ത് ന​ട​ത്തു​ന്ന​തി​ൽ ര​ണ്ട് വ​കു​പ്പു​ക​ളും വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കു​ന്നി​ല്ല.

കി​ണ​റു​ക​ൾ ശു​ചീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ബ്ലീ​ച്ചി​ങ് പൗ​ഡ​റു​ക​ളും മ​റ്റും വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ഏ​ല്പി​ച്ചു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മാ​സ​ത്തി​ലൊ​രി​ക്ക​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വും പാ​ലി​ക്കു​ന്നി​ല്ല. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ മാ​ലി​ന്യം നി​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.

ക്യാ​മ​റ​ക​ൾ നി​ശ്ച​ലം

ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ നി​ക്ഷേ​പി​ക്കു​ന്ന​തു​മൂ​ലം അ​ച്ഛ​ൻ​കോ​വി​ലാ​റ്റി​ലെ വെ​ള്ള​വും ഉ​യ​ർ​ന്ന അ​ള​വി​ൽ രോ​ഗാ​ണു വാ​ഹി​യാ​യി.​ഹോ​ട്ട​ൽ മാ​ലി​ന്യ​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ൾ, കോ​ഴി​ക്ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ൾ ചാ​ക്കു​ക​ളി​ലും, ക​വ​റു​ക​ളി​ലു​മാ​ക്കി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പഞ്ചാ​യ​ത്തു​ക​ട​വ് പാ​ല​ത്തി​ൽ നി​ന്ന് ആ​റ്റി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്നു.

നി​ര​വ​ധി കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളി​ലേ​ക്കു​ള്ള കി​ണ​റു​ക​ൾ ആ​റ്റു തീ​ര​ത്തോ​ടു​ചേ​ർ​ന്നു​ണ്ട്.​രാ​ത്രി​കാ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്ത് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി പ​ഞ്ചാ​യ​ത്തു​ക​ട​വ് പാ​ലം, നാ​രാ​യ​ണ​പു​രം ച​ന്ത, കോ​ന്നി ടൗ​ൺ പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ​ഇ​തെ​ല്ലാം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ഇ​തി​ന​കം പ​ല രോ​ഗ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

മാ​ലി​ന്യ​പ്ര​ശ്നം അ​തി​രൂ​ക്ഷം

മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ന് പ​ല ന​ട​പ​ടി​ക​ളും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ്പാ​കു​ന്നി​ല്ല. നാ​രാ​യ​ണ​പു​രം ച​ന്ത​യി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ഇ​ൻ​സി​നി​റ്റ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.പു​തി​യ​ത് സ്ഥാ​പി​ക്കാ​നോ പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല.


ഇ​വി​ടു​ത്തെ ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റി​ന്‍റെ അ​വ​സ്ഥ​യും പ​രി​താ​പ​ക​ര​മാ​ണ്.
ര​ണ്ട് പ്ലാ​ന്‍റു​ക​ളു​ടെ​യും പ​രി​സ​രം മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up