Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Buildings

ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

കോ​ട്ട​യം: കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം. എ​സ്.​എ​ച്ച് മൗ​ണ്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാക്ടറിയിൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഫാ​ക്ട​റി കോം​പ്ല​ക്സി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​റോ​ളം കെ​ട്ടി​ട​ങ്ങ​ളി​ൽ മൂ​ന്നെ​ണ്ണം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

എ​ളു​പ്പ​ത്തി​ൽ തീ ​പി​ടി​ക്കു​ന്ന ടി​ഷ്യൂ പേ​പ്പ​റു​ക​ൾ കെ​ട്ടി​ട​ങ്ങ​ളി​ലു​ട​നീ​ളം സൂ​ക്ഷി​ച്ചി​രു​ന്ന​തി​നാ​ൽ തീ ​എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച അ​വ​ധി ദി​ന​മാ​യ​തി​നാ​ൽ ഫാ​ക്ട​റി​ക്കു​ള്ളി​ൽ ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ളു​ടെ മു​ൻ​വാ​തി​ലും ഷ​ട്ട​റു​ക​ളും പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ക​ട​ന്ന് തീ ​അ​ണ​യ്ക്കു​ന്ന​ത് വെ​ല്ലു​വി​ളി​യാ​യി. ഗ്രി​ല്ലു​ക​ളും കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ളും ത​ക​ർ​ത്താ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന അ​ക​ത്തു​ക​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ രാത്രിയും തു​ട​രു​ക​യാ​ണ്.

Latest News

Corehub Up