Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Crore

മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട; ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട. മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട​യി​ലൊ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​യി​ല്‍ പൊ​ളി​ഞ്ഞ​ത്.

ബെം​ഗ​ളു​രു​വി​ലെ കെ​ആ​ര്‍ ന​ഗ​റി​ല്‍​നി​ന്ന് പ്ലാ​സ്റ്റി​ക് ചാ​ക്കി​ല്‍ കെ​ട്ടി​യാ​ണ് ര​ണ്ടു​പേ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ പ​ണം എ​ത്തി​ച്ച​ത്. ഇ​വി​ടെ വെ​ച്ച് ആ​സി​ഫും മു​ഹ​മ്മ​ദ് ഫാ​സി​ല്‍, റ​സാ​ഖ് എ​ന്നി​വ​ര്‍ കാ​റി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ഹ​സ്യ അ​റ​യി​ല്‍ പ​ണം അ​ടു​ക്കി​വ​യ്‌​ക്കു​ക​യും ശേ​ഷം മൂ​ന്ന് യു​വാ​ക്ക​ളും ബെം​ഗ​ളു​രു​വി​ൽ നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പു​റ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ബെം​ഗ​ളു​രു സ്വ​ദേ​ശി​യാ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് പ​ണം കൈ​മാ​റി​യ​ത്.

പ​ണം കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ആ​സി​ഫി​നെ​യും റ​സാ​ഖി​നെ​യും മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ​യും സ​ല്‍​മാ​ന്‍ പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. പ​ണ​വു​മാ​യി മൂ​ന്ന് പേ​രും മാ​ന​ന്ത​വാ​ടി​യി​ല്‍ പി​ടി​യി​ലാ​യ വി​വ​ര​മ​റി​ഞ്ഞ് സു​ഹൃ​ത്ത് മു​ഹ​മ്മ​ദു​മാ​യി മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ല്‍​മാ​ന്‍ വ​ല​യി​ലാ​കു​ന്ന​ത്. ഹ​വാ​ല ഇ​ട​പാ​ടു​കാ​രാ​യ സ​ല്‍​മാ​നും മു​ഹ​മ്മ​ദും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ല​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബെം​ഗ​ളു​രു​വി​ലെ​ത്തി ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​ക​ള്‍ കൈ​പ്പ​റ്റി വ​ട​ക​ര​യി​ല്‍ എ​ത്തി​ച്ച് ന​ല്‍​കാ​റു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up