പാലാ: ഈരാറ്റുപേട്ട റൂട്ടില്‍ ഭരണങ്ങാനത്തിനു സമീപം ഓവര്‍ടേക്കിംഗിനിടെ സ്വകാര്യ ബസ് മൂന്നു വാഹനങ്ങളില്‍ ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പാലാ-കാഞ്ഞിരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന വജ്ര ബസ് ആണ് അപകടത്തിനിടയാക്കിയത്. ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെത്തുടര്‍ന്ന് ഡ്രൈവറെ പാലാ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം ഭരണങ്ങാനത്തിനും മേരിഗിരിക്കും ഇടയില്‍ പെട്രോള്‍ പമ്പിന് മുന്‍വശത്തായിരുന്നു അപകടം. വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിക്കപ്പ് ജീപ്പിലും മറ്റു രണ്ടു കാറുകളിലും ഇടിക്കുകയായിരുന്നു.
ബസ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പെര്‍മിറ്റ് ഇല്ലാതെ സര്‍വീസ് നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞദിവസം എംവിഡി പിടികൂടിയ ബസാണിത്. മദ്യപിച്ചതായി കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയും കേസെടുക്കുകയും ചെയ്യും.