Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thriller

Kottayam

ഫാ​ന്‍റ​സി ത്രി​ല്ല​ർ ര​ചി​ച്ച് പതിനൊന്നുകാ​ര​ൻ

കു​​ല​​ശേ​​ഖ​​ര​​മം​​ഗ​​ലം: കൂ​​ട്ടു​​കാ​​ർ​​ക്കൊ​​പ്പം ക​​ളി​​ച്ചു​​ല്ല​​സി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലെ ഒ​​ഴി​​വു സ​​മ​​യ​​ങ്ങ​​ളി​​ൽ ഫാ​​ന്‍റ​​സി ത്രി​​ല്ല​​ർ ര​​ചി​​ച്ച് 11കാ​​ര​​ൻ. മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത്
10ാം വാ​​ർ​​ഡി​​ൽ പു​​ഷ്പാ​​ല​​യ​​ത്തി​​ൽ അ​​ർ​​ജു​​ൻ പു​​ഷ്ക​​റി​​ന്‍റെ​​യും ശീ​​ത​​ളി​​ന്‍റെ​​യും മ​​ക​​നും വെ​​ള്ളൂ​​ർ ഭാ​​വ​​ൻ​​സ് സ്‌​​കൂ​​ളി​​ലെ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ അ​​ഭി​​മ​​ന്യു​​വാ​​ണ് ആം​​ഗ​​ലേ​​യ ഭാ​​ഷ​​യി​​ൽ ഇ​​മ്മോ​​ർ​​ട്ട​​ലൈ​​സേ​​ഷ​​ൻ എ ​​ഫാ​​ന്‍റ​​സി ഒ​​ഡീ​​സി എ​​ന്ന പേ​​രി​​ൽ ക​​ഥാ​​ര​​ച​​ന ന​​ട​​ത്തി ശ്ര​​ദ്ധേ​​യ​​നാ​​കു​​ന്ന​​ത്.

ലോ​​ക​​ത്തെ ന​​ശി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഛിദ്ര​​ശ​​ക്തി​​ക​​ൾ​​ക്കെ​​തി​​രേ നാ​​ലു കൂ​​ട്ടു​​കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​മാ​​നു​​ഷി​​ക ശ​​ക്തി​​യു​​ള്ള ഒ​​രു​​പ​​റ്റം പേ​​രു​​ടെ പോ​​രാ​​ട്ട​​ത്തി​​ന്‍റെ ക​​ഥ​​യാ​​ണ് അ​​ഭി​​മ​​ന്യു ഏ​​ഴു ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്. ഇ​​തി​​ൽ നാ​​ലു ഭാ​​ഗ​​ങ്ങ​​ൾ എ​​ഴു​​തി പൂ​​ർ​​ത്തി​​യാ​​ക്കി.

ക​​ഥാ സ​​ന്ദ​​ർ​​ഭ​​ങ്ങ​​ൾ​​ക്ക് മി​​ഴി​​വേ​​കു​​ന്ന ചി​​ത്ര​​ങ്ങ​​ളും അ​​ഭി​​മ​​ന്യു ത​​ന്നെ​​യാ​​ണ് വ​​ര​​ച്ചി​​ട്ടു​​ള്ള​​ത്.
മൂ​​ന്നാം​​വ​​യ​​സി​​ൽ ചി​​ത്ര​​ങ്ങ​​ൾ ര​​ചി​​ച്ചു​​തു​​ട​​ങ്ങി​​യ അ​​ഭി​​മ​​ന്യു പി​​ന്നീ​​ട് വ​​ര​​യ്ക്കു​​ന്ന ചി​​ത്ര​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ത്തി ക​​ഥ​​യും സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും ര​​ചി​​ച്ചു.

കൊ​​ച്ചി ഇ​​ൻ​​ഫോ​​പാ​​ർ​​ക്കി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളും മു​​ത്ത​​ച്ഛ​​ൻ ഡി.​​പു​​ഷ്‌​​ക​​ര​​നും മു​​ത്ത​​ശി ര​​മാ​​ദേ​​വി​​യും അ​​ഭി​​മ​​ന്യു​​വി​​ന്‍റെ ക​​ഥാ​​ര​​ച​​ന​​യെ പ​​രി​​പോ​​ഷി​​പ്പി​​ക്കാ​​ൻ ആ​​വ​​ശ്യ​​മാ​​യ പ്രോ​​ത്സാ​​ഹ​​ന​​ങ്ങ​​ളും ന​​ൽ​​കി. ആ​​ദ്യ പു​​സ്‌​​ത​​ക​​ത്തി​​ൽ അ​​ഭി​​മ​​ന്യു​​വി​​ന്‍റെ അ​​ധ്യാ​​പി​​ക എ​​സ്. സു​​മി​​ത​​യാ​​ണ് അ​​വ​​താ​​രി​​ക എ​​ഴു​​തി​​യി​​രി​​ക്കു​​ന്ന​​ത്. പു​​സ്ത​​ക​​ത്തി​​ന്‍റെ ഒ​​ന്നാം ഭാ​​ഗം വാ​​യ​​നാ​​ദി​​ന​​ത്തി​​ൽ സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ ബി​​ജി​​ബാ​​ൽ പ്ര​​കാ​​ശ​​നം ചെ​​യ്യും.

Latest News

Corehub Up