District News
മഞ്ചേരി: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി അത്യാസന്ന നിലയിലായ കുഞ്ഞിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ തീവ്രശ്രമത്തിൽ പുതുജീവൻ. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ 10 മാസം പ്രായമായ കുഞ്ഞിനാണ് ജീവൻ തിരിച്ചുകിട്ടിയത്.
കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് പ്രത്യേക ശബ്ദത്തിൽ കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരടങ്ങിയ സംഘം കുട്ടിയുടെ തൊണ്ടയിൽ പച്ച നിറത്തിലുള്ള ഒരു വസ്തു കണ്ടെത്തി. തൊണ്ടയിൽ പൂർണമായും അടഞ്ഞുനിന്നിരുന്ന വസ്തു നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തു. ഇതോടെ കുട്ടിയുടെ ശ്വാസം സാധാരണ നിലയിലാവുകയായിരുന്നു.
National
ന്യൂഡൽഹി: ഹോട്ടലിൽ സൗജന്യമായി താമസിക്കണമെന്ന ആവശ്യം ജീവനക്കാരൻ നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച് വിദേശ പൗരൻ. ഡൽഹിയിലെ പഹാർഗഞ്ചിലെ വൈറ്റ് ഗ്ലോ ഹോട്ടലിന് പുറത്താണ് 29 വയസുകാരനായ തുർക്ക്മെനിസ്ഥാൻ പൗരൻ ജെയ്ഹുൻ കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ചത്.
ജനുവരി 20 മുതൽ ഫെബ്രുവരി 10 വരെ ജെയ്ഹുൻ ഹോട്ടലിൽ താമസിച്ചിരുന്നു. ഫെബ്രുവരി 11 ന് മദ്യ ലഹരിയിൽ ഹോട്ടലിലെത്തിയ അദ്ദേഹം മുറി ആവശ്യപ്പെട്ടു. തന്റെ പക്കൽ പണമില്ലെന്നും ജീവനക്കാരോടു പറഞ്ഞു.
എന്നാൽ മുറികൾ ഒഴിവില്ലെന്ന് ജീവനക്കാർ അദ്ദേഹത്തോടു പറഞ്ഞു. ഇതിൽ കുപിതനായ ജെയ്ഹുൻ കത്തിയെടുത്തു കഴുത്തറക്കാൻ ശ്രമിച്ചു. ഹോട്ടൽ ജീവനക്കാർ വിവരം പോലീസിൽ അറിയിച്ചു. എന്നാൽ അപ്പോഴേക്കും ഇയാൾക്ക് ഗുരുതരമായി മുറിവേറ്റിരുന്നു.
ഇയാളെ ഉടൻ തന്നെ ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
Kerala
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. താമരശേരിയില്‍ അടിവാരം പൊട്ടിഗെ ആഷിക് - ഷഹല ഷെറിന് ദമ്പതികളുടെ കുഞ്ഞ് ജന്ന ഫാത്തിമയാണ് മരിച്ചത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൈതപ്പൊയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം താമരശേരി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
Kerala
മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്റൂഫിന്റെ മകന് അസ്ലം നൂഹാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
കുഞ്ഞിനെ ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.
Kerala
കാസർഗോഡ്: എട്ടുമാസം പ്രായമായ കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു. കിനാനൂർ കാളിയാനത്തെ അമൃതയുടെ കുഞ്ഞാണ് മരിച്ചത്. തിങ്കൾ രാവിലെ എട്ടോടെയാണ് സംഭവം.
മുലപ്പാൽ നൽകിയതിനു പിന്നാലെ കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുട്ടിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
Kerala
ഇലവുംതിട്ട: ഒന്നര വയസുകാരൻ കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മരിച്ചു. ഊന്നുകൽ പന്നിക്കുഴി തൃക്കൂന്നമുരുപ്പ് സതിഭവനത്തിൽ ആർ. സാജൻ - സോഫി ദമ്പതികളുടെ മകൻ എസ്. സായിയാണ് മരിച്ചത്.
ഇന്നലെ 10ന് അമ്മ പാലൂട്ടുന്നതിനിടെയാണ് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് കരുതി ഉടനെ കുട്ടിയെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. സ്ഥിതി കൂടുതൽ വഷളായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് തൊണ്ടയിൽ കപ്പലണ്ടി കുരുങ്ങിയത് മനസിലാകുന്നത്. സംസ്കാരം ഇന്ന്.