Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thrown Outside

America

സോഹ്‌റാൻ മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ബോംബേറ്: മൂന്ന് പേർ അറസ്റ്റിൽ

ന്യൂ​യോ​ർ​ക്ക്: മേ​യ​ർ സോ​ഹ്‌​റാ​ൻ മം​ദാ​നി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​ക്ക് പു​റ​ത്ത് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ എ​ഫ്‌​ബി​ഐ (FBI) ഭീ​ക​ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മേ​യ​റു​ടെ വ​സ​തി​യാ​യ ഗ്രേ​സി മാ​ൻ​ഷ​ന് പു​റ​ത്ത് ന​ട​ന്ന ഒ​രു പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ര​ണ്ട് നാ​ട​ൻ ബോം​ബു​ക​ൾ (IED) എ​റി​ഞ്ഞ​ത്. തീ​വ്ര വ​ല​തു​പ​ക്ഷ സ്വാ​ധീ​ന​മു​ള്ള ജേ​ക്ക് ലാം​ഗ് സം​ഘ​ടി​പ്പി​ച്ച ഇ​സ്‌​ലാം വി​രു​ദ്ധ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ എ​ത്തി​യ നൂ​റി​ല​ധി​കം വ​രു​ന്ന പ്ര​തി​ഷേ​ധ​ക്കാ​രി​ൽ പെ​ട്ട​വ​രാ​ണ് സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

പെ​ൻ​സി​ൽ​വേ​നി​യ സ്വ​ദേ​ശി​ക​ളാ​യ എ​മി​ർ ബാ​ല​ത്ത് (18), ഇ​ബ്രാ​ഹിം കാ​യു​മി (19) എ​ന്നീ  പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്പോ​ർ​ട്സ് ഡ്രി​ങ്ക് ബോ​ട്ടി​ലു​ക​ളി​ലും ഗ്ലാ​സ് ജാ​റു​ക​ളി​ലു​മാ​യി നി​ർ​മി​ച്ച ബോം​ബു​ക​ളി​ൽ ന​ട്ടു​ക​ളും ബോ​ൾ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ഹ​ക്ക​ഷ്ണ​ങ്ങ​ൾ നി​റ​ച്ചി​രു​ന്നു. ഇ​വ പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നെ​ങ്കി​ൽ നി​ര​വ​ധി മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ൾ​ക്ക് ഐ​സി​സ് (ISIS) പോ​ലു​ള്ള തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ല​ഭി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. എ​മി​ർ ബാ​ല​ത്ത് അ​ടു​ത്തി​ടെ തു​ർ​ക്കി സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​സ്‌​ലാം വി​രു​ദ്ധ പ്ര​തി​ഷേ​ധ​ക്കാ​രെ ല​ക്ഷ്യം വ​ച്ചാ​ണ് ഇ​വ​ർ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​എ​ഫ്‌​ബി​ഐ​യു​ടെ ജോ​യി​ന്‍റ് ടെ​റ​റി​സം ടാ​സ്‌​ക് ഫോ​ഴ്‌​സ് കേ​സ് ഏ​റ്റെ​ടു​ത്തു.

പ്ര​തി​ക​ൾ​ക്കെ​തി​രെ ഭീ​ക​ര​വാ​ദ വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കും. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് മേ​യ​ർ മം​ദാ​നി, ന​ഗ​ര​ത്തി​ലെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ളെ​യും അ​ക്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

Latest News

Corehub Up