Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tightening

എ​ഫ്സി​ആ​ർ​എ പു​തി​യ ച​ട്ട​ങ്ങ​ൾ എ​ൻ​ജി​ഒ​ക​ളെ വ​രി​ഞ്ഞു​മു​റു​ക്കു​ന്നു: സി​ബി​സി​ഐ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) ച​​​​ട്ട​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത​​​​തി​​​​ലൂ​​​​ടെ രാ​​​​ജ്യ​​​​ത്തെ എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ).

ദി​​​​വ​​​​സം ചെ​​​​ല്ലും​​​​തോ​​​​റും നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യു​​​​ന്ന​​​​തി​​​​ലൂ​​​​ടെ മു​​​​ന്നോ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​വി​​​​ധം എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ വ​​​​ലി​​​​യ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ നേ​​​​രി​​​​ടേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​താ​​​​യും സി​​​​ബി​​​​സി​​​​ഐ ആ​​​​സ്ഥാ​​​​ന​​​​ത്തു വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ ഫാ. ​​​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ൽ ആ​​​​രോ​​​​പി​​​​ച്ചു.

ച​​​​ട്ട​​​​ത്തി​​​​ലെ പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി​​​​യ​​​​നു​​​​സ​​​​രി​​​​ച്ച് ഒ​​​​ന്നി​​​​ല​​​​ധി​​​​കം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ പ്ര​​​​ത്യേ​​​​കം ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്.

മു​​​​ന്നോ​​​​ട്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത ത​​​​ര​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​രം വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഉ​​​​ൾ​​​​ക്കൊ​​​​ള്ളി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ഠി​​​​ന​​​​മാ​​​​യ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി വ​​​​രി​​​​ഞ്ഞു​​​​മു​​​​റു​​​​ക്കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം താ​​​​ഴേ​​​​ക്കി​​​​ട​​​​യി​​​​ലു​​​​ള്ള​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ​​​​ക്കു പ്ര​​​​വ​​​​ർ​​​​ത്ത​​​​നം സു​​​​ഗ​​​​മ​​​​മാ​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​യ്ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യ നി​​​​യ​​​​മ​​​​ങ്ങ​​​​ളാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തെ​​​​ന്നും സി​​​​ബി​​​​സി​​​​ഐ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ചി​​​​ല വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത ച​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഏ​​​​തു രീ​​​​തി​​​​യി​​​​ൽ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും വ്യാ​​​​ഖ്യാ​​​​നി​​​​ക്കാ​​​​വു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണു​​​​ള്ള​​​​ത്. അ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ ച​​​​ട്ട​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ൽ അ​​​​വ്യ​​​​ക്ത​​​​ത നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്നു.

ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്ത ച​​​​ട്ട​​​​ത്തി​​​​ൽ ‘മ​​​​ത​​​​പ​​​​രി​​​​വ​​​​ര്‍​ത്തനം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ല്‍’ എ​​​​ന്ന പ്ര​​​​യോ​​​​ഗം മാ​​​​ത്ര​​​​മാ​​​​ണ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. അ​​​​തി​​​​നാ​​​​ൽ സാ​​​​ധാ​​​​ര​​​​ണ ന്യൂ​​​​ന​​​​പ​​​​ക്ഷ എ​​​​ൻ​​​​ജി​​​​ഒ ന​​​​ട​​​​ത്തു​​​​ന്ന ഏ​​​​തൊ​​​​രു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തെ​​​​യും മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​യി വ്യാ​​​​ഖ്യാ​​​​നി​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു സാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യു​​​ണ്ട്.

എ​​​​ഫ്സി​​​​ആ​​​​ർ​​​​എ ഫ​​​​ണ്ട് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​ന​​​​ങ്ങ​​​​ളെ 105 ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി ഒ​​​​തു​​​​ക്കി​​​​യ​​​​ത് പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മേ​​​​ഖ​​​​ല​​​​ക​​​​ളെ പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ്.

ആ​​​​രോ​​​​ഗ്യം ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ൻ​​​​ജി​​​​ഒ​​​​ക​​​​ൾ സാ​​​​ധാ​​​​ര​​​​ണ​​​​യാ​​​​യി ചെ​​​​യ്യു​​​​ന്ന പ​​​​ല പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും 105 ഇ​​​​ന പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും സി​​​​ബി​​​​സി​​​​ഐ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Latest News

Corehub Up