Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tightens

എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ്; കുരുക്കു മുറുക്കി കേന്ദ്രസർക്കാർ

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റ ഇ​​​ന്ന​​ലെ ​​വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 15,010 സ​​​ർ​​​ക്കാ​​​രി​​​ത​​​ര സ​​​ന്ന​​​ദ്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് വി​​​ദേ​​​ശ ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ച്ച് രാ​​​ജ്യ​​​ത്ത് വി​​​വി​​​ധ സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക സേ​​​വ​​​നപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ഷ്‌​​ട്ര പു​​​രോ​​​ഗ​​​തി​​​ക്ക​​​ട​​​ക്കം കൈ​​​ത്താ​​​ങ്ങാ​​​വു​​​ന്ന ഇ​​​ത്ത​​​രം സ്ഥാ​​​പന​​​ങ്ങ​​​ൾ​​​ക്കു​​നേ​​​രേ​​യു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ബു​​​ധ​​​നാ​​​ഴ്ച ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന (ഭേ​​​ദ​​​ഗ​​​തി) നി​​​യ​​​മം.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക, റ​​​ദ്ദാ​​​ക്കി​​​യ ലൈ​​​സ​​​ൻ​​​സ് പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, നി​​​ല​​​വി​​​ലെ ലൈ​​​സ​​​ൻ​​​സ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ക, തു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​സ്തി​​​ക​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന് സ്ഥി​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി അ​​​നു​​​വാ​​​ദം ന​​​ൽ​​​കു​​​ന്നു. ആ​​​സ്തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി​​​ട്ട് എ​​​ന്ന മു​​​ൻ​​​ വ്യ​​​വ​​​സ്ഥ പ​​​രി​​​ഷ്ക​​​രി​​​ച്ചു. വി​​​ദേ​​​ശ പ​​​ണ​​​ത്തി​​​ന്‍റെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ബി​​​ല്ലി​​​ന്‍റെ ല​​​ക്ഷ്യ​​​മെ​​​ന്ന് കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്പോ​​​ഴും ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നസ​​​ന്ന​​​ദ്ധ​​​മാ​​​യ കൈ​​​കൾ കെ​​​ട്ടി​​​യി​​​ടു​​​ക​​​യാ​​​ണ് ബി​​​ല്ലി​​​ലൂ​​​ടെ ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്തം.

ല​​​ക്ഷ്യം ന്യൂ​​​ന​​​പ​​​ക്ഷം?

രാ​​​ജ്യ​​​ത്ത് വി​​​ദേ​​​ശ പ​​​ണം സ്വീ​​​ക​​​രി​​​ച്ച് സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​ലേ​​​റെ​​​യും ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ​​ത​​​ന്നെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ തീ​​​രു​​​മാ​​​നം കൂ​​​ടു​​​ത​​​ലും ബാ​​​ധി​​​ക്കു​​​ക ഈ ​​​വി​​​ഭാ​​​ഗ​​​ത്തെ​​​യും അ​​​വ​​​രു​​​ടെ സേ​​​വ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും ആ​​​യി​​​രി​​​ക്കും. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഇം​​​ഗി​​​ത​​​ത്തി​​​ന് വ​​​ഴ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ൽ വ​​​രു​​​തി​​​യി​​ലാ​​ക്കാ​​ൻ പു​​​തി​​​യ ച​​​ട്ട​​​ക്കൂ​​​ട് ക​​​രു​​​വാ​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ഇ​​​തി​​​നോ​​​ട​​​കം ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പുന​​​ൽ​​​കു​​​ന്ന അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​യ​​​വ​​​ർ പൊ​​​ളി​​​ച്ചെ​​​ഴു​​​തി​​​യ നി​​​യ​​​മ​​​ത്തി​​​ന്‍റെ കൂ​​​ട്ടു​​പി​​​ടി​​​ച്ച് ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്ക് ചാ​​​ട്ട​​​വാ​​​ർ ആ​​​കാ​​​തി​​​രി​​​ക്ക​​​ട്ടെ എ​​​ന്ന് പ്ര​​​ത്യാ​​​ശി​​​ക്കാം.

എ​​​ല്ലാം സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കും

വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ർ​​​ജി​​​ച്ച ആ​​​സ്തി​​​ക​​​ൾ സ്ഥി​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ മൂ​​​ന്ന് കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​വ​​​യ്ക്കു​​​ന്ന​​​ത്. നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി​​ക്കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക, റ​​​ദ്ദാ​​​ക്കി​​​യ ലൈ​​​സ​​​ൻ​​​സ് പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, നി​​​ല​​​വി​​​ലെ ലൈ​​​സ​​​ൻ​​​സ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ക എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ​​​വ. ഇ​​​തി​​​ൽ നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി​​ക്കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക എ​​​ന്ന വ്യ​​​വ​​​സ്ഥ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി​​​യി​​​ലാ​​​ണ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​ത്. എ​​​ഫ്സി​​ആ​​​ർ​​എ ​ലൈ​​​സ​​​സ​​​ൻ​​​സ് നേ​​​ടി​​​യ ഒ​​​രു സ്ഥാ​​​പ​​​നം അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള എ​​​ഫ്സി​​ആ​​​ർ​​എ ​പോ​​​ർ​​​ട്ട​​​ൽ മു​​​ഖാ​​​ന്ത​​​രം അ​​​ത് പു​​​തു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സ്ഥ. ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​കു​​​ന്ന കാ​​​ല​​​താ​​​മ​​​സം സ്വ​​​ാഭാ​​​വി​​​ക​​​മാ​​​യും ആ​​​സ്തി ഉ​​​ട​​​മ​​​യെ ബാ​​​ധി​​​ക്കും. ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കേ​​​ണ്ട സ​​​ർ​​​ക്കാ​​​ർ​​ത​​​ന്നെ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി ന​​​ൽ​​​കേ​​​ണ്ട എ​​​ന്ന് വി​​​ചാ​​​രി​​​ച്ചാ​​​ൽ നി​​​സാ​​​ര​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കാം. അ​​​ല്ലെ​​​ങ്കി​​​ൽ വൈ​​​കി​​​​​​ക്കാം. ബി​​​ല്ലി​​​ൽ ആ​​​ശ​​​ങ്ക ഉ​​​യ​​​ർ​​​ത്തു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ഒ​​​ന്ന് ഇ​​​തു​​​ത​​​ന്നെ.

മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക

നി​​​ല​​​വി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​തോ സ​​​റ​​​ണ്ട​​​ർ ചെ​​​യ്ത​​​തോ ആ​​​യോ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​യ​​​മം ബാ​​​ധ​​​ക​​​മാ​​​ണ്. വി​​​ദേ​​​ശ ഫ​​​ണ്ട് വേ​​​ണ്ടെ​​​ന്നു വ​​​ച്ച് ലൈ​​​സ​​​ൻ​​​സ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്ത സ്ഥാ​​​പ​​​നങ്ങ​​​ളെ അ​​​ട​​​ക്കം പു​​​തി​​​യ ബി​​​ൽ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കും. ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്ത് വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​വ​​​ർ ആ​​​ർ​​​ജി​​​ച്ച ആ​​​സ്തി​​​ക​​​ൾ കൈ​​​വി​​​ട്ടു​​പോ​​​കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ൽ​​നി​​​ന്ന് അ​​​നു​​​മ​​​തി നേ​​​ടി​​​യെ​​​ടു​​​ക്കേ​​​ണ്ടി വ​​​ന്നേ​​​ക്കാം. 21,933 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ ഇ​​​തു​​​വ​​​രെ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ മാ​​​ത്രം ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് 1218 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഇ​​​തു​​​വ​​​രെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഏ​​​തെ​​​ങ്കി​​​ലും കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞ് ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി ല​​​ഭി​​​ക്കാ​​​തി​​​രി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ അ​​​ത് നേ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ലും ആ​​​സ്തി​​​ക​​​ൾ സ്ഥി​​​ര​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തി​​​ച്ചേ​​​രും. ഭാ​​​ഗി​​​ക​​​മാ​​​യി വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​സ്തി​​​ക​​​ളും സ​​​ർ​​​ക്കാ​​​രി​​​ന് ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്ന് വ്യ​​​വ​​​സ്ഥ ആ​​​ശ​​​ങ്ക സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ മ​​​റ്റ് സ്രോ​​​ത​​​​സി​​​ൽ​​നി​​​ന്നു​​​ള്ള പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​സ്തി​​​ക​​​ൾ വേ​​​ർ​​​തി​​​രി​​​ക്കാ​​​നാ​​​വു​​​മെ​​​ങ്കി​​​ൽ അ​​​ത് സ്ഥാ​​​പ​​​ന​​​ത്തി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടാം. അ​​​ത് തെ​​​ളി​​​യി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല സ്ഥാ​​​പ​​​ന​​​ത്തി​​​നാ​​​ണ്.

സ​​​മ​​​യ​​​പ​​​രി​​​ധി പി​​​ന്നീ​​​ട് ചേ​​​ർ​​​ക്കും

ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി​​​യെ​​​ടു​​​ക്കാ​​​ൻ ‘നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി’ എ​​​ന്നാ​​​ണ് ബി​​​ല്ലി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ കാ​​​ല​​​യ​​​ള​​​വ് പി​​​ന്നീ​​​ട് ഒ​​​രു വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലൂ​​​ടെ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. അ​​​ത് എ​​​ത്ര വേ​​​ണ​​​മെ​​​ങ്കി​​​ലും ആ​​​കാം. കൂ​​​ടാ​​​തെ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് ഒ​​​രു പ്ര​​​ത്യേ​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി സ്വീ​​​ക​​​രി​​​ക്കു​​​ന്ന പ​​​ണം ചെ​​​ല​​​വ​​​ഴി​​​ക്കു​​​ന്ന​​​തി​​​നും സ​​​മ​​​യ​​​പ​​​രി​​​ധി ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഇ​​​തും ആ​​​ശ​​​ങ്ക ഉ​​​ണ്ടാ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​യാ​​​ണ്. ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​യി, ഒ​​​രു കെ​​​ട്ടി​​​ടം പ​​​ണി​​​യാ​​​ൻ വി​​​ദേ​​​ശ ഫ​​​ണ്ട് സ്വീ​​​ക​​​രി​​​ച്ചാ​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ അ​​​ത് പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ബ​​​ന്ധി​​​ത​​​രാ​​​കും. അ​​​ല്ലാ​​​ത്തപ​​​ക്ഷം ആ ​​​പ​​​ണം ന​​​ഷ്ട​​​പ്പെ​​​ടു​​​ക​​​യോ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യോ ചെ​​​യ്യും.

എ​​​ന്താ​​​ണ് അഥോ​​​റി​​​റ്റി?

കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ക്കു​​​ന്ന ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നോ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മോ ആ​​​ണ് അ​​ഥോറി​​റ്റി. എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് ന​​​ഷ്ട്പ്പെ​​​ടു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​സ്തി​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത് ഈ ​​​അ​​ഥോറി​​​റ്റി​​​യാ​​​യി​​​രി​​​ക്കും. പി​​​ന്നീ​​​ട് സ്ഥാ​​​പ​​​ന​​​ത്തി​​​ന് ലൈ​​​സ​​​ൻ​​​സ് നേ​​​ടാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​ഥോറി​​​റ്റി നി​​​ശ്ച​​​യി​​​ക്കു​​​ന്ന ആ​​​ൾ​​​ക്ക് വി​​​ൽ​​​ക്കാ​​​നോ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​നങ്ങ​​​ൾ​​​ക്ക് ഏ​​​റ്റെ​​​ടു​​​ക്കാ​​​നോ സാ​​​ധി​​​ക്കും. ആ​​​സ്തി വി​​​റ്റാ​​​ൽ അ​​​തു​​​വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഞ്ചി​​​ത നി​​​ധി​​​ക്ക് കൈ​​​മാ​​​റും. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് മാ​​​ത്ര​​​മാ​​​ണ് അ​​ഥോ​​​റി​​​റ്റി ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും മ​​​റ്റ് സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ഥോറി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഔ​​​ദ്യോ​​​ഗി​​​ക കാ​​​ര്യ​​​ങ്ങ​​​ൾ ചെ​​​യ്തു​​ന​​​ല്കാ​​​ൻ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്.

സി​​​വി​​​ൽ കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​രം അ​​​ഥോ​​​റി​​​റ്റി​​ക്കു​​​ണ്ടാ​​​കും. സ്ഥാ​​​പ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ക, സ്ഥാ​​​പ​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം. അഥോ​​​റി​​​റ്റി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ക​​​ട​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു, കൂ​​​ടാ​​​തെ ആ​​​സ്തി​​​ക​​​ൾ താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ഥോറി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് മാ​​​ത്ര​​​മേ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ. അഥോ​​​റി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രേ സ്ഥാ​​​പ​​​നം സ്ഥി​​​തി ചെ​​​യ്യു​​​ന്നി​​​ട​​​ത്തെ ജി​​​ല്ലാ കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ല്കാ​​​ൻ ക​​​ഴി​​​യും.

ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രം

എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് ന​​​ഷ്ട്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് വി​​​ക​​​സി​​​പ്പി​​​ച്ചെ​​​ടു​​​ത്ത ക്ഷേ​​​ത്രം, പ​​​ള്ളി, മോ​​​സ്ക്, ഗു​​​രു​​​ദ്വാ​​​ര തു​​​ട​​​ങ്ങി ഏ​​​തൊ​​​രു ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​വും ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ പു​​​തി​​​യ ഭേ​​​ദ​​​ഗ​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​തി​​​ന്‍റെ മ​​​ത​​​പ​​​ര​​​മാ​​​യ സ്വ​​​ഭാ​​​വം നി​​​ല​​​നി​​​ർ​​​ത്തി അ​​​ത് കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും. ഭ​​​ര​​​ണ​​​ഘ​​​ട​​​നാപ​​​ര​​​മാ​​​യ ഒ​​​രു വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണി​​​ത് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ മ​​​ത​​​പ​​​ര​​​മാ​​​യ സ്വ​​​ഭാ​​​വം നി​​​ല​​​നി​​​ർ​​​ത്തു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്പോ​​​ഴും അ​​​ത് എ​​​ത്ര​​​ത്തോ​​​ളം പ്രാവ​​​ർ​​​ത്തി​​​ക​​​മാ​​​കും എ​​​ന്ന് ക​​​ണ്ട​​​റി​​​യേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു.

Latest News

Corehub Up