Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tilakvarma

ത്രി​രാ​ഷ്ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​ക്കു​ള്ള ഇ​ന്ത്യ​ൻ എ ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; വൈ​ഭ​വ് സൂ​ര്യ​വം​ശി ടീ​മി​ൽ

മും​ബൈ: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ എ ​ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. തി​ല​ക് വ​ർ​മ ന​യി​ക്കു​ന്ന ടീ​മി​ൽ റി​യാ​ൻ പ​രാ​ഗാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ. കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി​യും ടീ​മി​ൽ ഇ​ടം പി​ടി​ച്ചു. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും അ​ഫ്ഗാ​നി​സ്ഥ‌ാ​നും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ​ര​മ്പ​ര.

വൈ​ഭ​വി​ന് പു​റ​മെ ഐ​പി​എ​ല്ലി​ല്‍ തി​ള​ങ്ങി​യ പ്ര​ഭ്സി​മ്രാ​ൻ സിം​ഗ്, ആ​യു​ഷ് ബ​ദോ​നി, പ്രി​യാ​ൻ​ഷ് ആ​ര്യ തു​ട​ങ്ങി​യ യു​വ​താ​ര​ങ്ങ​ളും ബാ​റ്റിം​ഗ് നി​ര​യി​ലു​ണ്ട്. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​നു ശേ​ഷം ജൂ​ൺ ഒ​മ്പ​തി​നാ​ണ് ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര​യ്ക്കു തു​ട​ക്ക​മാ​കു​ന്ന​ത്.

ശ്രീ​ല​ങ്ക​യി​ലെ ദാം​ബു​ള്ള​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ഈ ​പ​ര​മ്പ​ര​യ്ക്കു ശേ​ഷം ഇ​ന്ത്യ എ ​ടീം അ​നൗ​ദ്യോ​ഗി​ക ടെ​സ്‌​റ്റ് മ​ത്സ​ര​വും ക​ളി​ക്കു​ന്നു​ണ്ട്. ഇ​തി​നു​ള്ള ടീ​മി​നെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കും.

ഇ​ന്ത്യ എ ​ടീം: തി​ല​ക് വ​ർ​മ്മ (ക്യാ​പ്റ്റ​ൻ), റി​യാ​ൻ പ​രാ​ഗ് (വൈ​സ് ക്യാ​പ്റ്റ​ൻ), പ്രി​യാ​ൻ​ഷ് ആ​ര്യ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ആ​യു​ഷ് ബ​ദോ​നി, നി​ഷാ​ന്ത് സി​ന്ധു, ഹ​ർ​ഷ് ദു​ബെ, സൂ​ര്യ​ൻ​ഷ് ഷെ​ഡ്ഗെ, പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), കു​മാ​ർ കു​ശാ​ഗ്ര (വി​ക്ക​റ്റ് കീ​പ്പ​ര്‍), വി​പ്രാ​ജ് നി​ഗം, യാ​ഷ് താ​ക്കൂ​ർ, യു​ദ്ധ്വീ​ർ സിം​ഗ്, അ​ൻ​ഷു​ൽ കം​ബോ​ജ്, അ​ർ​ഷാ​ദ് ഖാ​ൻ.

Latest News

Corehub Up