Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tk Sulekha

കു​ടും​ബം പാ​ർ​ട്ടി​യോ​ടൊ​പ്പം; ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ മ​രു​മ​ക​ൾ ടി.​കെ. സു​ലേ​ഖ

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ ടി.​കെ. ഗോ​വി​ന്ദ​നെ​തി​രെ മ​രു​മ​ക​ളും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ നേ​താ​വു​മാ​യ ടി.​കെ. സു​ലേ​ഖ.

പാ​ർ​ട്ടി​യോ​ടൊ​പ്പം നി​ൽ​ക്കു​മ്പോ​ഴാ​ണ് വ്യ​ക്തി മ​ഹാ​നാ​വു​ന്ന​ത്. പാ​ർ​ട്ടി​യോ​ടൊ​പ്പം ഉ​റ​ച്ച് നി​ൽ​ക്കു​മെ​ന്നും ടി ​കെ സു​ലേ​ഖ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​ശ​ദ​മാ​ക്കി. ടി.​കെ. ഗോ​വി​ന്ദ​ൻ പാ​ർ​ട്ടി​യി​ലാ​ണെ​ങ്കി​ൽ ആ​ളു​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​വും അ​ല്ലാ​ത്ത പ​ക്ഷം അ​തു​ണ്ടാ​വി​ല്ലെ​ന്നും സു​ലേ​ഖ പ​റ​ഞ്ഞു.

നി​ല​വി​ൽ ടി.​കെ. ഗോ​വി​ന്ദ​ൻ ചെ​യ്ത​തി​നെ മ​ല​പ്പ​ട്ട​ത്തു​ള്ള​വ​ർ പി​ന്തു​ണ​യ്ക്കു​ന്നി​ല്ല. ര​ക്ത ബ​ന്ധ​ത്തി​ന് മു​ക​ളി​ലാ​ണ് പാ​ർ​ട്ടി. ചെ​റു​പ്പം മു​ത​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്കൊ​പ്പ​മു​ള്ള​യാ​ളാ​ണ് താ​ൻ. കു​ടും​ബം പാ​ർ​ട്ടി​യോ​ടൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്നും സു​ലേ​ഖ വ്യ​ക്ത​മാ​ക്കി.

എം.​വി.​ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ​യെ​ന്ന നി​ല​യി​ലാ​ണ് ശ്യാ​മ​ള ടീ​ച്ച​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്ന ആ​രോ​പ​ണം സ്ത്രീ ​വി​രു​ദ്ധ​മാ​ണെ​ന്നും സു​ലേ​ഖ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News

Corehub Up