Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To Texas Family

America

പ്ലം​ബിംഗ് ത​രാ​റു​മൂ​ലം വീട്ടിൽ  മ​ലി​ന​വാ​ത​കം നി​റ​ഞ്ഞു: ടെ​ക്സ​സ് കു​ടും​ബ​ത്തി​ന് 2.16 കോ​ടി ഡോ​ള​ർ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ചു കോടതി

ടെ​ക്സ​സ്: വീ​ടി​ന്‍റെ പ്ലം​ബി​ങ്ങി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ ത​രാ​റു​മൂ​ലം വ​ർ​ഷ​ങ്ങ​ളോ​ളം മ​ലി​ന​വാ​ത​കം ശ്വ​സി​ക്കേ​ണ്ടി വ​ന്ന യു​എ​സി​ലെ ടെ​ക്സ​സി​ലു​ള്ള ഫോ​ർ​ട്ട് വ​ർ​ത്ത് കു​ടും​ബ​ത്തി​ന് 2.16 കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 180 കോ​ടി​യി​ല​ധി​കം രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ടാ​റ​ന്‍റ് കൗ​ണ്ടി ജൂ​റി വി​ധി​ച്ചു.

വീ​ടി​ന്‍റെ ത​ട്ടി​ൻ​പു​റം ഭാ​ഗ​ത്ത് പ്ലം​ബിംഗ് വെ​ന്‍റു​ക​ൾ കൃ​ത്യ​മാ​യി പു​റ​ത്തേ​ക്ക് തു​റ​ക്കാ​തെ അ​ട​ഞ്ഞു​പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് ദു​ർ​ഗ​ന്ധ​വും വി​ഷ​വാ​ത​ക​വും വീ​ടി​നു​ള്ളി​ലേ​ക്ക് പ​ട​ർ​ന്ന​ത്. തു​ട​ർ​ച്ച​യാ​യി മ​ലി​ന​വാ​ത​കം ശ്വ​സി​ക്കേ​ണ്ടി വ​ന്ന​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രി​ക​യും വീ​ട് താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്തി​രു​ന്നു.

ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യും ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​യ്മ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രെ കോ​ട​തി ക​ടു​ത്ത പി​ഴ​യും ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും വി​ധി​ച്ച​ത്.

Latest News

Corehub Up