Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Today Story

ഡ്രാക്കുള; കൃഷ്ണ പൂജപ്പുരയുടെ സ്വന്തം ആള്!

‘സ​ത്യ​ത്തി​ൽ ഡ്രാ​ക്കു​ള​യോ​ട് എ​നി​ക്ക് എ​ന്നും അ​സൂ​യ ക​ല​ർ​ന്ന ആ​രാ​ധ​ന​യാ​ണ്. ഹൊ​റ​ർ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും എ​ന്തൊ​രു അ​ടി​പൊ​ളി ജീ​വി​ത​മാ​ണ്! ഏ​ക​മ​യം പ​ര​ബ്ര​ഹ്മം. ജീ​വി​ത​ത്തിന്‍റെ അ​ല്ല​ലും അ​ല​ച്ചി​ലും വ​ല്ല​തും അ​റി​യ​ണോ? "വീ​ട്ടു​കാ​ര്യം നോ​ക്കാ​തെ ക​മ്പ​നി കൂ​ടി ന​ട​ന്നി​ട്ട് കേ​റി വ​ന്നോ​ളും’ എ​ന്നൊ​ക്കെ​യു​ള്ള കു​ത്തു​വാ​ക്ക് കേ​ൾ​ക്ക​ണ്ട.

ഇ.​എം. ഐ ​മു​ട​ങ്ങി​യ​തി​ന് ബാ​ങ്കി​ൽ നി​ന്നു​ള്ള വി​ളി​യി​ല്ല.​ പ​ണ​യം വ​യ്ക്കാ​ൻ ഫി​നാ​ൻ​സി​ൽ പോ​ക​ണ്ട, മ​ക​ൾ​ക്ക് ക​ല്യാ​ണ​പ്രാ​യ​മാ​യെ​ന്നും സ്ത്രീ​ധ​ന കാ​ശ് എ​ങ്ങ​നെ ക​ണ്ടെ​ത്തും എ​ന്നും ആ​ധി ക​യ​റേ​ണ്ട. ജ​നി​ച്ചാ​ൽ ഇ​ങ്ങ​നെ ജ​നി​ക്ക​ണം.'

പ​ത്ത​ഞ്ഞൂ​റ് ഏ​ക്ക​റി​നു ന​ടു​വി​ൽ, ഒ​ന്നാ​ന്ത​രം ഒ​രു ഡ്രാ​ക്കു​ള​ക്കോ​ട്ട​യി​ൽ സ​സു​ഖം വാ​ഴു​ന്ന ഡ്രാ​ക്കു​ള​യെ ഇ​ങ്ങ​നെ "ആ​രാ​ധി​ക്കു​ന്ന​ത് ' കൃ​ഷ്ണ പൂ​ജ​പ്പു​ര​യാ​ണ്.. പ്ര​ശ​സ്ത ന​ർ​മ​സാ​ഹി​ത്യ​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ കൃ​ഷ്ണ പൂ​ജ​പ്പു​ര​യു​ടെ "ഡ്രാ​ക്കു​ള ന​മ്മു​ടെ ആ​ളാ 'എ​ന്ന പു​തി​യ പു​സ്ത​ക ത്തി​ലാ​ണ് ഈ ​ഡ്രാ​ക്കു​ള ച​രി​ത്രം. 31 വ്യ​ത്യ​സ്ത ന​ർ​മ സൃ​ഷ്ടി​ക​ൾ അ​ട​ങ്ങു​ന്ന പു​സ്ത​ക​ത്തി​ലെ ഒ​രു ലേ​ഖ​ന​മാ​ണ് പു​സ്ത​ക​ത്തി​ന്‍റെ ശി​ർ​ക്ഷ​കം കൂ​ടി​യാ​യ ഈ ​ര​ച​ന.

ലോ​ക ച​രി​ത്ര​ത്തി​ൽ ത​ന്നെ ഒ​രു പ​ക്ഷേ ഡ്രാ​ക്കു​ള​യെ ഇ​ങ്ങ​നെ ന​ർ​മത്തി​ലൂ​ടെ കാ​ണു​ന്ന മ​റ്റൊ​രു ര​ച​ന ഉ​ണ്ടാ​വി​ല്ല. മു​ൻ ത​ല​മു​റ​യി​ലെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ പേ​ടി​പ്പി​ച്ചു വി​റ​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് ഡ്രാ​ക്കു​ള പ്ര​ഭു. ബ്രോം ​സ്റ്റോ​ക്ക​റി​ന്‍റെ ഈ ​സൃ​ഷ്ടി കോ​ട്ടും പാ​ന്‍റും ഒ​ക്കെ ഇ​ട്ട്, ത​ല​മു​ടി ന​ന്നാ​യി ചീ​കി ഒ​തു​ക്കി കേ​ര​ള​ത്തി​ലും കു​റെ ഏ​റെക്കാലം ത​ന്‍റെ ഭീ​ക​ര​മാ​യ കോ​ട്ട കെ​ട്ടി​യി​ട്ടു​ണ്ട്. ന​ർ​മലേ​ഖ​ന​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ കൃ​ഷ്ണ പൂ​ജ​പ്പു​ര പ​റ​യു​ന്നു​ണ്ട്...

കാ​ർ​പാ​ത്യ​ൻ മ​ല​നി​ര​ക​ളി​ലെ ഡ്രാ​ക്കു​ള​ക്കോ​ട്ട​യി​ൽ, ചെ​ന്നാ​യ്ക്ക​ളു​ടെ ഓ​രി​യി​ട​ലി​ന്‍റെ​യും ക​ട​വാ​വ​ലു​ക​ളു​ടെ ചി​റ​ക​ടി​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​രു​ന്ന ഡ്രാ​ക്കു​ള, തന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ക​ഥ. ഈ ​അ​നു​ഭ​വം, ഏ​താ​ണ്ട് അ​ര നൂ​റ്റാ​ണ്ടി​നു മു​ൻ​പ് കേ​ര​ള​ത്തി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളു​ടെ, കൗ​മാ​ര​ക്കാ​രു​ടെ അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു.

യ​ക്ഷിക്ക​ഥ​ക​ളും പ്രേ​തക​ഥ​ക​ളും കേ​ട്ട്, അ​ത് അ​പ്പാ​ടെ വി​ശ്വ​സി​ച്ചു വി​റ​പൂ​ണ്ടി​രു​ന്ന ഒ​രു ത​ല​മു​റ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. കാ​ർ​ട്ടൂ​ണി​ലും മൊ​ബൈ​ൽ ഗെ​യി​മു​ക​ളി​ലും ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന പു​തി​യ കാ​ല​ത്തെ കു​ട്ടി​ക​ളി​ൽ നി​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​രു ത​ല​മു​റ. ആ ​ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യി നി​ന്ന് ‘ഡ്രാ​ക്കു​ള ന​മ്മു​ടെ ആ​ളാ​ണ്' കൃ​ഷ്ണ പൂ​ജ​പ്പു​ര എ​ഴു​തു​ന്നു.

സ്ക്കൂ​ൾ പ​ഠ​ന​ക്കാ​ല​ത്ത് ഹൊ​റ​ർ ക​ഥ​ക​ളും കോ​ട്ട​യം പു​ഷ്പ​നാ​ഥി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഡി​റ്റ​ക്ടീ​വ് നോ​വ​ലു​ക​ളും വാ​യി​ച്ചി​രു​ന്നു കൃ​ഷ്ണ പൂ​ജ​പ്പു​ര. അ​പസ​ർ​പക ക​ഥ​ക​ൾ ഏ​റെ ഇ​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യാ​റു​ണ്ട്. അ​തു​കൊ​ണ്ടാ​വും ഡ്രാ​ക്കു​ള ക​ഥ ഒ​രു ഡി​റ്റ​ക്റ്റീ​വ് നോ​വ​ലി​ന്‍റെ ഫ്രെ​യിം വ​ർ​ക്കി​ലാ​ണ് എ​ഴു​ത്തു​കാ​ര​ൻ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റെ ര​സ​ക​ര​മാ​ണ് ഈ ​ഡി​റ്റ​ക്റ്റീ​വ് നോ​വ​ൽ. രം​ഗം ഒ​ന്നി​ൽ പോ​ലീ​സ് ചീ​ഫി​ന്‍റെ ആ​സ്ഥാ​നം കാ​ണാം. ചീ​ഫും ഉ​പ ചീ​ഫു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഡ്രാ​ക്കു​ള​ക്കോ​ട്ട സ്ഥി​തി ചെ​യ്യു​ന്ന കാ​ർ​പാ​ത്യ​യി​ലേ​ക്ക് ഡി​റ്റ​ക്റ്റീ​വ് ക്രോ​ഷി​നെ അ​യ​യ്ക്കു​ക​യാ​ണ്. ശ​രി​ക്കൊ​രു ഡി​ക്ട​റ്റീ​വ് നോ​വ​ലി​ന്‍റെ ഗൗ​ര​വ​വും ആ​വേ​ശ​ഭ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​വും ഇ​വി​ടെ ഉ​ണ്ട്. അ​തി​നി​ട​യി​ലേ​ക്ക് കൃ​ഷ്ണ പൂ​ജ​പ്പു​ര​യു​ടെ സ്വ​ത​സി​ദ്ധ​മാ​യ ന​ർ​മം ക​യ​റി വ​രു​ന്നു.

ഡ്രാ​ക്കു​ള​യെ ത​ള​യ്ക്കാ​ൻ ഡി​ക്ട​റ്റീ​വ് ക്രോ​ഷി​നെ ചു​മ​ത​ല പ്പെ​ടു​ത്തി​യ ശേ​ഷം ഉ​ള്ള രം​ഗം... "ശ​രി ചീ​ഫ് ഞാ​ൻ ഇ​റ​ങ്ങു​ന്നു ."ക്രോ​ഷ് എ​ണീ​റ്റു. "ലേ​ഡി അ​സി​സ്റ്റ​ന്‍റിനെ വേ​ണ്ടേ "ചീ​ഫ് ചോ​ദി​ച്ചു. "വേ​ണ്ട ചീ​ഫ്. ഡ്രാ​ക്കു​ള​യെ പി​ന്നെ​യും സ​ഹി​ക്കാം." ഇ​നി ക്രോ​ഷ് യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങു​ന്ന രം​ഗം ആ​വ​ട്ടെ. "അ​പ്പോ​ൾ ശ​രി, രാ​ത്രി യാ​ത്ര​യി​ല്ല."​തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ നാ​ട്ടു​മ്പു​റം കാ​ര​ണ​വ​രെ പോ​ലെ ക്രോ​ഷും യാ​ത്ര പ​റ​ഞ്ഞ് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ചീ​ഫ് ചു​മ​യ്ക്കാ​ൻ തു​ട​ങ്ങി.

പോ​ലീ​സ് ചീ​ഫ് ആ​യാ​ൽ ചു​രു​ട്ട് വ​ലി​ച്ചി​രി​ക്ക​ണം എ​ന്ന പ​ര​മ്പ​രാ​ഗ​തക്കാ​രു​ടെ പി​ടി​വാ​ശി എ​ന്ത് ക​ഷ്ട​മാ​ണെ​ന്ന് പു​ള്ളി മ​ന​സി​ൽ പ​റ​ഞ്ഞു.​ ബീ​ഡി പോ​ലും വ​ലി​ച്ചി​ട്ടി​ല്ലാ​ത്ത താ​ൻ ഈ ​ത​സ്തി​ക​യി​ൽ പ്ര​വേ​ശി​ച്ച​തോ​ടെ ചു​രു​ട്ട് ത​ന്നെ വ​ലി​ച്ചു തു​ട​ങ്ങി.​ ഇ​പ്പോ​ൾ എ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ ഒ​ടു​ക്ക​ത്തെ ചു​മ​യാ​ണ്...'

ഒ​റി​ജി​ന​ൽ ഡ്രാ​ക്കു​ള നോ​വ​ലി​ലെ കു​തി​ര​വ​ണ്ടി​ക്കാ​ര​നെ​പ്പോ​ലെ മു​ഖ​ത്തേ​ക്കു ച​രി​ച്ച് തൊ​പ്പി ധ​രി​ച്ചി​രു​ന്നു കാ​ർ​പ​ത്യ​യി​ലെ കു​തി​ര​വ​ണ്ടി​ക്കാ​ര​നും! ഡ്രാ​ക്കു​ള കോ​ട്ട​യി​ലേ​ക്കാ​ണ് ത​ന്‍റെ യാ​ത്ര​യെ​ന്നു ക്രോ​ഷ് പ​റ​ഞ്ഞ​തും കു​തി​ര​വ​ണ്ടി​കാര​ന്‍റെ ക​മ​ന്‍റ്..."​എ​ങ്കി​ൽ റി​ട്ടേ​ൺ ത​ര​ണം അ​വി​ടെ​നി​ന്ന് തി​രി​ച്ചി​ങ്ങോ​ട്ട് ആ​ള് കി​ട്ടാ​റി​ല്ല’

പൈ​ൻ കാ​ടു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ഒ​ടു​വി​ൽ കോ​ട്ട​യി​ലെ​ത്തി ഡി​റ്റ​ക്റ്റീ​വ് ക്രോ​ഷ്. കോ​ട്ടു​ധാ​രി​യാ​യ ഡ്രാ​ക്കു​ള​യോ​ട് താ​നൊ​രു പ​ത്ര പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​രു​വ​രും സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​തും നേ​രം പു​ല​ർ​ന്നു...​ പ​ക​ൽ ഡ്രാ​ക്കു​ള​യ്ക്കു ച​ലി​ക്കാ​നാ​വി​ല്ല​ത്രേ. അ​തി​നാ​ൽ കി​ഴ​ക്ക് സൂ​ര്യ​ന്‍റെ ത​ല​വെ​ട്ടം ക​ണ്ട​തും, റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​ന്‍റെ ചൂ​ളം വി​ളി കേ​ട്ട സീ​സ​ൺ ടി​ക്ക​റ്റു​കാ​ര​നെ പോ​ലെ ഡ്രാ​ക്കു​ള ഓ​ടി...​അ​ടു​ത്ത രാ​ത്രി തേ​റ്റ​പ്പ​ല്ലു​ക​ൾ കാ​ട്ടി, ‘ര​ണ്ട് ലി​റ്റ​ർ ര​ക്ത​ത്തി'​നാ​യി ക്രോ​ഷി​നെ സ​മീ​പി​ച്ച ഡ്രാ​ക്കു​ള​യെ ക്രോ​ഷ് നി​ലം​പ​രി​ശാ​ക്കി. ‘മ​ല​യാ​ളി​യ​ല്ലേ 'എ​ന്ന ചോ​ദ്യ​വു​മാ​യി..

താ​ൻ പി​ടി​ക്ക​പ്പെ​ട്ടു എ​ന്ന​റി​ഞ്ഞ ഡ്രാ​ക്കു​ള സ്വ​ന്തം ക​ഥ പ​റ​ഞ്ഞു... സാ​ധാ​ര​ണ മ​ല​യാ​ളി​യെപ്പോ​ലെ കു​റേ​ക്കാ​ലം ജോ​ലി തേ​ടി അ​ല​ഞ്ഞ് ഒ​ടു​വി​ൽ ഡ്രാ​ക്കു​ളയാ​യി ഉ​പ​ജീ​വ​ന​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന ക​ഥ. ജോ​ലി തേ​ടി കാ​ന​ഡ, ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും വി​മാ​നം ക​യ​റി​യി​രു​ന്നു ഈ ​പാ​വം ഡ്രാ​ക്കു​ള. എ​ന്ത് ചെ​യ്യാ​നാ​ണ്, എ​ല്ലാ​യി​ട​വും ഹൗ​സ് ഫു​ൾ.. മ​ല​യാ​ളി​ക​ൾ ലോ​കം മു​ഴു​വ​ൻ ത​മ്പ​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഡ്രാ​ക്കു​ളകോ​ട്ട​യി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു ഈ ​ത്രി​ബി​ൾ എംഎ​ക്കാ​ര​ൻ.

‘എ​ങ്ങ​നെ​യാ​ണ് താ​നൊ​രു മ​ല​യാ​ളി​യാ​ണെ​ന്ന്' ക്രോ​ഷ് ക​ണ്ടെ​ത്തി​യ​ത് എ​ന്ന ഡ്രാ​ക്കു​ള​യു​ടെ ചോ​ദ്യ​ത്തി​നു​ള്ള ഡി​റ്റ​ക്ടീ​വി​ന്‍റെ മ​റു​പ​ടി ഏ​റെ ര​സ​ക​രം. ഡ്രാ​ക്കു​ള കോ​ട്ട​യ്ക്കു മു​ന്നി​ൽ ചെ​രു​പ്പ് ഊ​രി ഇ​ടാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ഡ്രാ​ക്കു​ള പ​റ​ഞ്ഞു.. "വേ​ണ്ട കാ​ലി​ൽ കി​ട​ക്ക​ട്ടെ" എ​ന്ന്. ഇ​ത് മ​ല​യാ​ളി​യെ തി​രി​ച്ച​റി​യാ​നു​ള്ള ആ​ദ്യ​ത്തെ അ​ട​യാ​ളം. ( ഇ​ങ്ങ​നെ അ​തി​ഥി​ക​ളോ​ട് പ​റ​യു​ന്ന​ത് മ​ല​യാ​ളി​ക​ൾ) പി​ന്നെ സി​ഗ​ര​റ്റ് വ​ലി​ച്ച് ചാ​രം മു​റി​ക്കു​ള്ളി​ൽ കു​ട​ഞ്ഞി​ട്ടു വൃ​ത്തി​കേ​ടാ​ക്കി. ടീ​പോ​യി മേ​ൽ ആ​ഷ് ട്ര ഉ​ണ്ടെ​ങ്കി​ലും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് ലോ​ക​ത്ത് മ​ല​യാ​ളി​ക​ൾ മാ​ത്രം!

ക്രോ​ഷി​നു മു​ൻ​പ് ഡ്രാ​ക്കു​ള​യെ തേ​ടി എ​ത്തി​യ 43 പേ​ർ​ക്കു ത​ന്‍റെ ‘എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ' പ​ല​വി​ധ ജോ​ലി​ക​ൾ ന​ൽ​കിക്ക​ഴി​ഞ്ഞു എ​ന്നും ഡ്രാ​ക്കു​ള. ചി​ല​ർ ചെ​ന്നാ​യ്ക്ക​ളെ പോ​ലെ ഓ​രി​ടു​ന്നു. ഒ​രാ​ൾ ക​ട​വാ​വ​ലാ​യി പ​റ​ന്നു ന​ട​ക്കു​ന്നു. കു​റ​ച്ചു പേ​ർ ഡ്രാ​ക്കു​ള ക​ഥ​ക​ൾ പ​റ​ഞ്ഞുന​ട​ന്ന് മ​നു​ഷ്യ​രെ പേ​ടി​പ്പി​ക്കു​ന്നു. ഈ ​ക​ഥ​ക​ളൊ​ക്കെ കേ​ട്ട് പ്രൈ​വ​റ്റ് ഡി​റ്റ​ക്ടീ​വി​ന്‍റെ ഒ​രു അ​ഭ്യ​ർ​ഥ​ന​യു​ണ്ട്... ‘അ​ളി​യാ എ​നി​ക്കും കൂ​ടി ഒ​രു ജോ​ലി...'

ന​ർ​മഭാ​വ​ന മാ​ത്ര​മ​ല്ല ഇ​തു​പോ​ലു​ള്ള ധാ​രാ​ളം പ്രേ​ത ക​ഥ​ക​ളും എ​ഴു​തി​യി​ട്ടു​ണ്ട് കൃ​ഷ്ണ പൂ​ജ​പ്പു​ര. എ​ന്തു​കൊ​ണ്ട് പ്രേ​ത ക​ഥ​ക​ൾ എ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ എ​ഴു​ത്തു​കാ​ര​ൻ പ​റ​യു​ന്നു. "എ​ന്‍റെ കു​ട്ടി​ക്കാ​ല​ത്ത് ധാ​രാ​ളം പ്രേ​ത​ക​ഥ​ക​ൾ ഞാ​ൻ വാ​യി​ച്ചി​ട്ടു​ണ്ട്. പ​ക​ൽ നേ​ര​ങ്ങ​ളി​ൽ വ​ള​രെ ത്രി​ല്ല​ടി​ച്ചാ​ണ് ഇ​ത്ത​രം ക​ഥ​ക​ൾ വാ​യി​ക്കു​ക. രാ​ത്രി​യാ​കു​മ്പോ​ൾ പ​ക്ഷേ പേ​ടി​ച്ചു വി​റ​യ്ക്കും.

ചീ​വീ​ടു​ക​ളു​ടെ ശ​ബ്ദം പോ​ലും ഭ​യാ​ന​ക​മാ​യി തോ​ന്നി​യി​രു​ന്ന യാ​മ​ങ്ങ​ൾ...​എ​ങ്കി​ലും അ​ടു​ത്ത പ​ക​ലും വീ​ണ്ടും വാ​യ​ന തു​ട​രും. ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്താ​ണ് ഞാ​ൻ ഡ്രാ​ക്കു​ള നോ​വ​ൽ വാ​യി​ക്കു​ന്ന​ത്.

ബ്രോം ​സ്റ്റോ​ക്ക​റി​ന്‍റെ ഇം​ഗ്ലീ​ഷ് നോ​വ​ലി​ന്‍റെ ഒ​രു പ​രി​ഭാ​ഷ. എ​ന്നെ വ​ള​രെ​യേ​റെ പേ​ടി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് ഡ്രാ​ക്കു​ള. ചെ​ന്നാ​യ്ക്ക​ളു​ടെ ഓ​രി​യി​ട​ലും ക​ട​വാ​വ​ലു​ക​ളു​ടെ ചി​റ​ക​ടി​യും എ​ല്ലാം വ​ല്ലാ​ത്തൊ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. കൗ​മാ​ര​കാ​ല​ത്ത് എ​ന്നെ ഒ​രു പോ​ലെ വ​ശീ​ക​രി​ക്കു​ക​യും പേ​ടി​പ്പി​ക്കു​ക​യും ചെ​യ്ത ഡ്രാ​ക്കു​ള പ്ര​ഭു​വി​നെ ഇ​പ്പോ​ൾ മ​റ്റൊ​രു ത​ര​ത്തി​ൽ നോ​ക്കി​ക്കാ​ണു​ന്നു. അ​ത്ര മാ​ത്രം.’

പ​ണ്ട് പ​ണ്ടെ​ന്നോ മ​ന​സി​ൽ ഉ​റ​ഞ്ഞു കൂ​ടി​യ കാ​ർ​പാ​ത്യ​ക്കാ​ര​ൻ ഡ്രാ​ക്കു​ള​യോ​ട് തോ​ന്നി​യ ഭ​യ​ത്തി​ൽ നി​ന്നു​ള്ള ഒ​രു ഒ​ളി​ച്ചോ​ട്ടം ആ​ണോ പു​തി​യ മ​ല​യാ​ളി ‘ഡ്രാ​ക്കു​ള '? അ​തോ പ​ണ്ട് കു​റെ പേ​ടി​പ്പി​ച്ച​തി​നു​ള്ള പ്ര​തി​കാ​രം വീ​ട്ടി​ലോ? അ​ങ്ങ​നെ ചോ​ദി​ക്കു​മ്പോ​ൾ ‘കൃ​ത്യ​മാ​യും അ​റി​യി​ല്ല 'എ​ന്നു പ​റ​ഞ്ഞു പു​ഞ്ചി​രി​ക്കു​ന്നു ന​ർ​മ​സാ​ഹി​ത്യ​കാ​ര​ൻ.

Latest News

Corehub Up