തൃപ്രയാർ: സെന്ററിൽ നിന്ന് ആൽബിനോ എന്ന അപൂർവ ഇനത്തിൽപ്പെട്ട കറുപ്പും വെളുപ്പും നിറമുള്ള മരപ്പട്ടിയെ പിടികൂടി. ഇന്നലെ രാവിലെ വൈമാളിന് എതിർവശത്തുള്ള കടകളുടെ ഇടയിലൂടെ ഓടി നടന്ന് സ്വൈര്യ വിഹാരം നടത്തിയ മരപ്പട്ടിയെയാണ് വനം വകുപ്പ് അധികൃതർ എത്തി പിടികൂടിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. സിദ്ദിഖ്, മെമ്പർമാരായ സിന്ധു സിദ്ധപ്രസാദ്, നിഷ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥലത്തെത്തുകയും ഇവർ അറിയിച്ചതിനെ തുടർന്ന് എത്തിയ മാന്ദാമംഗലത്തെ ഫോറസ്റ്റ് സ്നേക് വാച്ചർ ടൈറ്റസ് എത്തി മരപ്പട്ടിയെ പിടികൂടി വനത്തിൽ എത്തിച്ച് തുറന്നു വിടുകയായിരുന്നു.