Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toofan 2.0

നാ​​ടി​​ന്‍റെ കാ​​വ​​ലാ​​കാൻ തൂഫാന്‍ 2.0

ഒ​​​​രു കാ​​​​ര്യം ന​​​​ന്നാ​​​​യി തു​​​​ട​​​​ങ്ങി​​​​യാ​​​​ല്‍ പ​​​​കു​​​​തി വി​​​​ജ​​​​യി​​​​ച്ചു എ​​​​ന്നാ​​​​ണു പ​​​​റ​​​​യാ​​​​റു​​​​ള്ള​​​​ത്. ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍ ദ ​​നാ​​​​ര്‍ക്കോ ഹ​​​​ണ്ട് ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​മ്പോ​​​​ള്‍ രാ​​​ജ‍്യ​​​വും ലോ​​​​ക​​​​വും ശ്ര​​​​ദ്ധി​​​​ക്കു​​​​ന്ന സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​മാ​​​​യി അ​​​​ത് മാ​​​​റി​​​​ക്ക​​​​ഴി​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കേ​​​​വ​​​​ലം 100 ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍ക്കു​​​​ള്ളി​​​​ല്‍ത​​​​ന്നെ അദ്ഭു​​​​ത​​​​ക​​​​ര​​​​മാ​​​​യ മാ​​​​റ്റ​​​​ത്തി​​​​നാ​​​​ണ് സം​​​​സ്ഥാ​​​​നം സാ​​​​ക്ഷ്യം വ​​​​ഹി​​​​ച്ച​​​​ത്. പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തോ​​​​ളം അ​​​​റ​​​​സ്റ്റു​​​​ക​​​​ള്‍ ന​​​​ട​​​​ന്നു. ല​​​​ഹ​​​​രി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം 30 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം കു​​​​റ​​യ്​​​​ക്കാ​​​​നും ക​​​​ഴി​​​​ഞ്ഞു. ല​​​​ഹ​​​​രി​​​​മാ​​​​ഫി​​​​യ ഭ​​​​യ​​​​ച​​​​കി​​​​ത​​​​രാ​​​​യി. അ​​​​വ​​​​ര്‍ പി​​​​ന്‍വ​​​​ലി​​​​യു​​​​ന്ന സൂ​​​​ച​​​​ന​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചു. തൂ​​​​ഫാ​​​​ന്‍ ഒ​​​​ന്നാം ഘ​​​​ട്ടം പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​നേ​​​​ക്കാ​​​​ള്‍ വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​യി​​ മാ​​​​റി.

ല​​​​ഹ​​​​രി​​​​യു​​​​ടെ ഉ​​​​പ​​​​യോ​​​​ഗ​​​​വും വ്യാ​​​​പ​​​​ന​​​​വും വി​​​​ല്‍പ​​​​ന​​​​യും പൂ​​​​ര്‍ണ​​​​മാ​​​​യും ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള ശാ​​​​ശ്വ​​​​ത​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​യേ തീ​​​​രൂ. ല​​​​ഹ​​​​രി​​​​യു​​​​ടെ ആ​​​​വ​​​​ശ്യം കു​​​​റ​​​​യ്ക്കു​​​​ക, പ്രാ​​​​രം​​​​ഭ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ത​​​​ന്നെ ഇ​​​​ട​​​​പെ​​​​ടു​​​​ക, അ​​​​തോ​​​​ടൊ​​​​പ്പം ല​​​​ഹ​​​​രി​​​​ക്ക് അ​​​​ടി​​മ​​​​ക​​​​ളാ​​​​യ​​​​വ​​​​രു​​​​ടെ ചി​​​​ക​​​​ിത്സ, പു​​​​ന​​​​ര​​​​ധി​​​​വാ​​​​സം, അ​​​​വ​​​​രെ സാ​​​​മൂ​​​​ഹി​​​​ക​​​​മാ​​​​യി ചേ​​​​ര്‍ത്തുപി​​​​ടി​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം താ​​​​ഴെ​​​​ത്ത​​​​ട്ടി​​​​ല്‍നി​​​​ന്ന് ആരം​​​​ഭി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ പ്ര​​​​സ​​​​ക്തി. പൊ​​​​ലി​​​​സ് ന​​​​ട​​​​പ​​​​ടി, നി​​​​യ​​​​മ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍ എ​​​​ന്ന​​​​തി​​​​നോ​​​​ടൊ​​​​പ്പം​​ത​​​​ന്നെ ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ടം ഒ​​​​രു സാ​​​​മൂ​​​​ഹി​​​​ക മു​​​​ന്നേ​​​​റ്റ​​​​മാ​​​​യി തീ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലെ സ​​​​മ​​​​ഗ്ര ജ​​​​ന​​​​കീ​​​​യ മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​ല്‍ വി​​​​വി​​​​ധ സ​​​​ര്‍ക്കാ​​​​ര്‍ വ​​​​കു​​​​പ്പു​​​​ക​​​​ളു​​​​ടെ സ​​​​മ്പൂ​​​​ണര്‍​​മാ​​​​യ ഏ​​​​കോ​​​​പ​​​​ന​​​​വും പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്.

ത​​​​ദ്ദേ​​​​ശ​​ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, പൊ​​​​ലി​​​​സ്, കു​​​​ടും​​​​ബ​​​​ശ്രീ, ആ​​​​രോ​​​​ഗ്യ- വി​​​​ദ്യാ​​​​ഭ്യാ​​​​സ-​​​​സാ​​​​മൂ​​​​ഹ്യ​​​​നീ​​​​തി, യു​​​​വ​​​​ജ​​​​ന​​​​കാ​​​​ര്യ​​​​ വ​​​​കു​​​​പ്പു​​​​ക​​​​ള്‍, മ​​​​റ്റു സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ എന്നി​​​​വ​​​​യു​​​​ടെ ഏ​​​​കോ​​​​പി​​​​ത​​​​മാ​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലാ​​​​ണ് ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ വ​​​​ലി​​​​യ​​​​ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ല്‍ ല​​​​ക്ഷ്യം​​വ​​​​യ്ക്കു​​​​ന്ന​​​​ത്. ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ടം വാ​​​​ര്‍ഡു​​​​ക​​​​ളി​​​​ലേ​​​​ക്കും വീ​​​​ടു​​​​ക​​​​ളി​​​​ലേ​​​​ക്കും തൊ​​​​ഴി​​​​ല്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും വ്യാ​​​​പി​​​​ക്കു​​​​മ്പോ​​​​ള്‍ അ​​​​ത് സ​​​​മ​​​​ഗ്ര​​​​മാ​​​​യ ജ​​​​ന​​​​കീ​​​​യ മു​​​​ന്നേ​​​​റ്റ​​​​മാ​​​​യി രൂ​​​​പാ​​​​ന്ത​​​​ര​​​​പ്പെ​​​​ടു​​​​ന്നു.

ര​​​​ണ്ടാംഘ​​​​ട്ട​​​​ത്തി​​​​ല്‍ നൂ​​​​ത​​​​ന​​​​വും ശ​​​​ക്ത​​​​വും സ​​​​മ​​​​ഗ്ര​​​​വു​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഓ​​​​പ​​​​റേ​​​​ഷ​​​​ന്‍ തൂ​​​​ഫാ​​​​ന്‍ മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​ന്ന​​​​ത്.​​ ല​​​​ഹ​​​​രി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത കു​​​​റ​​യ്​​​​ക്ക​​​​ല്‍, വാ​​​​ര്‍ഡ് ത​​​​ല ജാ​​​​ഗ്ര​​​​താ​​​​ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തു​​​​ക, സ​​​​മ​​​​ഗ്ര​​​​മാ​​​​യ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ക, ല​​​​ഹ​​​​രി​​​​വി​​​​ല്‍പ​​​​ന, വി​​​​ത​​​​ര​​​​ണം, ഉ​​​​പ​​​​യോ​​​​ഗം, ഹോ​​​​ട്ട്സ്പോ​​​​ട്ടു​​​​ക​​​​ള്‍, തു​​​​ട​​​​ങ്ങി​​​​യവ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ര​​​​ഹ​​​​സ്യ​​​​മാ​​​​യി പൊ​​​​ലി​​​​സി​​​​നെ അ​​​​റി​​​​യി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ക്കാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ക, യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും വി​​​​ദ്യാ​​​​ര്‍ഥി​​​​ക​​​​ളെ​​​​യും സ​​​​ര്‍ഗ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വി​​​​ട്ട് ല​​​​ഹ​​​​രി​​​​യി​​​​ല്‍നി​​​​ന്ന് അ​​​​ക​​​​റ്റി​​നി​​​​ര്‍ത്തു​​​​ക, സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ സാ​​​​മൂ​​​​ഹ്യാ​​​​ന്ത​​​​രീ​​​​ക്ഷം സൃ​​​​ഷ്ടി​​​​ക്കു​​​​ക എ​​​​ന്നി​​​​വ​​​​യാ​​​​ണ് ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന​​​​ ല​​​​ക്ഷ്യ​​​​ങ്ങ​​​​ള്‍.

വാ​​​​ര്‍ഡ് ത​​​​ല ജ​​​​ന​​​​കീ​​​​യ ജാ​​​​ഗ്ര​​​​താ സ​​​​മി​​​​തി​​​​ക​​​​ള്‍

തൂ​​​​ഫാ​​​​ന്‍ ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ലെ നി​​​​ര്‍ണാ​​​​യ​​​​ക​​​​മാ​​​​യ ചു​​​​വ​​​​ടു​​വ​​​​യ്പാ​​​​ണ് വാ​​​​ര്‍ഡ് ത​​​​ല ജ​​​​ന​​​​കീ​​​​യ ജാ​​​​ഗ്ര​​​​താ സ​​​​മി​​​​തി​​​​ക​​​​ള്‍. സം​​​​സ്ഥാ​​​​ന​​​​ത്തെ 20,999 പ​​​​ഞ്ചാ​​​​യ​​​​ത്ത്-മു​​​​നി​​​​സി​​​​പ്പാ​​​​ല​​​​ിറ്റി-കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ വാ​​​​ര്‍ഡു​​​​ക​​​​ളെ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ​​ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ. ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സ്പെ​​​​ഷ​​ല്‍ തൂ​​​​ഫാ​​​​ന്‍ ഗ്രാ​​​​മ​​​​സ​​​​ഭ​​​​ക​​​​ള്‍ വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍ത്ത് ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ല്‍ എ​​​​ല്ലാ വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​ണി​​​​നി​​​​ര​​​​ത്തും. അ​​​​തോ​​​​ടൊ​​​​പ്പം ഓ​​​​രോ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​ സ്ഥാ​​​​പ​​​​ന ത​​​​ല​​​​ത്തി​​​​ലും തൂ​​​​ഫാ​​​​ന്‍ ജ​​​​ന​​​​ജാ​​​​ഗ്ര​​​​താ സ​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ടാ​​​​കും. സം​​​​സ്ഥാ​​​​ന​​​​ത്ത് 1034 ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണു​​​​ള്ള​​​​ത്.

അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് 1034 ജാ​​​​ഗ്ര​​​​താ സ​​​​മി​​​​തി​​​​ക​​​​ള്‍ സം​​​​സ്ഥാ​​​​ന​​​​ത്ത് പ്ര​​​​വ​​​​ര്‍ത്തി​​​​ക്കും. ത​​​​ദ്ദേ​​​​ശ സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​ സ്ഥാ​​​​പ​​​​ന​​​​ സ​​​​മി​​​​തി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ന്മാ​​​​രാ​​​​യി​​​​രി​​​​ക്കും ഇ​​​​വ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ക. എ​​​​സ്എ​​​​ച്ച്ഒ, ​​ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി, ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ ഇ​​​​വ​​​​യി​​​​ലു​​​​ണ്ടാ​​​​കും.1034 ജാ​​​​ഗ്ര​​​​താ സ​​​​മി​​​​തി​​​​ക​​​​ളു​​​​ടെ കീ​​​​ഴി​​​​ലാ​​​​യി​​​​രി​​​​ക്കും വാ​​​​ര്‍ഡ് ത​​​​ല സ​​​​മി​​​​തി​​​​ക​​​​ള്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ക. വാ​​​​ര്‍ഡ് മെംബ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ള്‍, എ​​ന്‍‌​​റോ​​​​ള്‍ ചെ​​​​യ്ത തൂ​​​​ഫാ​​​​ന്‍ വാ​​​​രി​​​​യേ​​​​ഴ്സ്, കു​​​​ടും​​​​ബ​​​​ശ്രീ-ആ​​​​ശാ​​​​ വ​​​​ര്‍ക്ക​​​​ര്‍മാ​​​​ര്‍, ഹ​​​​രി​​​​ത​​​​ക​​​​ര്‍മ​​​​ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ള്‍, തൊ​​​​ഴി​​​​ലു​​​​റ​​​​പ്പ് തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍, റ​​​​സി​​​​ഡ​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍, സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ഈ ​​​​വാ​​​​ര്‍ഡ് ത​​​​ല സ​​​​മി​​​​തി​​​​ക​​​​ള്‍ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന് സ​​​​ജ്ജ​​​​മാ​​​​കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നൊ​​​​പ്പം ജി​​​​ല്ലാ തൂ​​​​ഫാ​​​​ന്‍ കെ​​​​യ​​​​ര്‍ ക​​​​മ്മി​​​​റ്റി​​​​ക​​​​ള്‍, തൂ​​​​ഫാ​​​​ന്‍ ആ​​​​ഫ്റ്റ​​​​ര്‍ കെ​​​​യ​​​​ര്‍ ഹോ​​​​മു​​​​ക​​​​ള്‍, തൂ​​​​ഫാ​​​​ന്‍ ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ ക്ല​​​​ബ്ബു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ലൂ​​​​ടെ ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ടം കൂ​​​​ടു​​​​ത​​​​ല്‍ ഊ​​​​ര്‍ജസ്വ​​​​ല​​​​മാ​​​​ക്കാ​​​​നും ര​​​​ണ്ടാംഘ​​​​ട്ട​​​​ത്തി​​​​ല്‍ ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്നു. ല​​​​ഹ​​​​രി ഉ​​​​പ​​​​യോ​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ​​​​ഹാ​​​​യം ആ​​​​വശ്യ​​​​മാ​​​​യ​​​​വ​​​​ര്‍ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍ ന​​​​ല്‍കാ​​​​ന്‍ ജി​​​​ല്ലാ പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ മ​​​​ന​​​​ഃശാ​​​​സ്ത്ര​​​​ജ്ഞ​​​​ര്‍, ഡി ​​​​അ​​​​ഡി​​​​ക്‌​​ഷ​​​​ന്‍ സ്പെ​​​​ഷലി​​​​സ്റ്റു​​​​ക​​​​ള്‍, മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫി​​​​സ​​​​ര്‍മാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ ഉ​​​​ള്‍പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ജി​​​​ല്ലാ തൂ​​​​ഫാ​​​​ന്‍ കെ​​​​യ​​​​ര്‍ ക​​​​മ്മി​​​​റ്റി​​​​ക​​​​ള്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ല​​​​ഹ​​​​രി​​​​വി​​​​മു​​​​ക്ത​​​​രാ​​​​യ​​​​വ​​​​ര്‍ വീ​​​​ണ്ടും പ​​​​ഴ​​​​യ അ​​​​വ​​​​സ്ഥ​​​​യി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​പ്പോ​​​​കാ​​​​തി​​​​രി​​​​ക്കാ​​​​നും അ​​​​വ​​​​ര്‍ക്ക് എ​​​​ല്ലാ​​വി​​​​ധ പി​​​​ന്തു​​​​ണ​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി മു​​​​ഖ്യ​​​​ധാ​​​​ര​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​നു​​​​മാ​​​​ണ് ആ​​​​ഫ്റ്റ​​​​ര്‍ കെ​​​​യ​​​​ര്‍ ഹോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്ന​​​​ത്. വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ ഇ​​​​പ്പോ​​​​ഴു​​​​ള്ള ല​​​​ഹ​​​​രിവി​​​​രു​​​​ദ്ധ ക്ല​​ബ്ബു​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍ത്ത​​​​നം ഊ​​​​ര്‍ജി​​​​ത​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ണ്ടാ​​​​കും.‌

ഇ​​ന്നു രാ​​​​വി​​​​ലെ 11.25ന് ​​​​വേ​​​​ങ്ങ​​​​ര നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ മ​​​​ല​​​​ബാ​​​​ര്‍ കോ​​​​ള​​​​ജി​​​​ല്‍വ​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​.ഡി. സ​​​​തീ​​​​ശ​​​​ന്‍ വാ​​​​ര്‍ഡു​​​​ത​​​​ല ജ​​​​ന​​​​ജാ​​​​ഗ്ര​​​​താ സ​​​​മി​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍വ​​​​ഹി​​​​ക്കും. വ്യ​​​​വ​​​​സാ​​​​യ വ​​​​കു​​​​പ്പ് മ​​​​ന്ത്രി പി​​​​.കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി, ത​​​​ദ്ദേ​​​​ശ ​​​​സ്വ​​​​യം​​​​ഭ​​​​ര​​​​ണ​​​​ വ​​​​കു​​​​പ്പ് മ​​​​ന്ത്രി കെ​​​​.എം. ഷാ​​​​ജി, എം​​​​പി, എം​​​​എ​​​​ല്‍എ​​​​മാ​​​​ര്‍ മ​​​​റ്റു​​​​ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍പ്പെ​​​​ട​​​​യു​​​​ള്ള​​​​വ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ലാ​​​​ണ് തൂ​​​​ഫാ​​​​ന്‍ 2.0 എ​​​​ന്ന ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ന് തു​​​​ട​​​​ക്ക​​​​മി​​​​ടു​​​​ന്ന​​​​ത്.

“ഞാ​​​​ന്‍ എ​​​​ന്‍റെ നാ​​​​ടി​​​​ന്‍റെ കാ​​​​വ​​​​ലാ​​​​ള്‍” എ​​​​ന്ന​​​​താ​​​​ണ് തൂ​​​​ഫാ​​​​ന്‍ 2.0ന്‍റെ ​​മു​​​​ദ്രാ​​​​വാ​​​​ക്യം. താ​​​​ന്‍ ഈ ​​നാ​​​​ടി​​​​ന്‍റെ കാ​​​​വ​​​​ലാ​​​​ള്‍ ആ​​​​ണെ​​​​ന്ന ബോ​​​​ധം ഓ​​​​രോ പൗ​​​​ര​​​​ന്‍റെ​​​​യും മ​​​​ന​​​​സി​​​​ലു​​​​റ​​​​യ്ക്കു​​​​മ്പോ​​​​ള്‍ അ​​​​ത് സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ ബോ​​​​ധ​​​​ത്തി​​​​ന് മ​​​​റ്റെ​​​​ന്തി​​​​നേ​​​​ക്കാ​​​​ളും ക​​​​രു​​​​ത്തു​​​​ണ്ടാ​​​​കും. ല​​​​ഹ​​​​രി​​​​ക്കെ​​​​തി​​​​രാ​​​​യ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ല്‍ ഓ​​​​രോ വ്യ​​​​ക്തി​​​​യും അ​​​​ണി​​​​ചേ​​​​രു​​​​മ്പോ​​​​ള്‍ അ​​​​തൊ​​​​രു മ​​​​ഹാ​​​​പ്ര​​​​വാ​​​​ഹ​​​​മാ​​​​യി മാ​​​​റും. ഏ​​​​ത് പൈ​​​​ശാ​​​​ചി​​​​ക ശ​​​​ക്തി​​​​ക​​​​ളെ​​​​യും ക​​​​ട​​​​പു​​​​ഴ​​​​ക്കി​​​​യെ​​​​റി​​​​യാ​​​​ന്‍ ആ പ്ര​​​​വാ​​​​ഹ​​​​ത്തി​​​​നു ക​​​​ഴി​​​​യും. ജ​​​​ന​​​​ങ്ങ​​​​ളെ മു​​​​നി​​​​ര്‍ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള പ്ര​​​​തി​​​​രോ​​​​ധ​​​​ങ്ങ​​​​ള്‍ക്കു മാ​​​​ത്ര​​​​മേ ഏ​​​​ത് സാ​​​​മൂ​​​​ഹി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​​യും നേ​​​​രി​​​​ടാ​​​​ന്‍ ക​​​​ഴി​​​​യൂ. തൂ​​​​ഫാ​​​​ന്‍ 2.0 അ​​​​തി​​​​ന്‍റെ വ്യ​​​​ക്ത​​​​മാ​​​​യ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ്.

Latest News

Corehub Up