Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Toothpastes

America

യു​എ​സി​ൽ 51,000-ത്തി​ല​ധി​കം ടൂ​ത്ത് പേ​സ്റ്റു​ക​ളും മൗ​ത്ത് വാ​ഷു​ക​ളും പി​ൻ​വ​ലി​ച്ചു

അ​രി​സോ​ണ: യു​എ​സി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി നി​ർ​മി​ച്ച 51,762 യൂ​ണി​റ്റ് ടൂ​ത്ത് പേ​സ്റ്റു​ക​ളും മൗ​ത്ത് വാ​ഷു​ക​ളും വി​പ​ണി​യി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ചു. സാ​മ്പി​ളു​ക​ളി​ൽ ഹോ​ർ​മോ​ണു​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​രി​സോ​ണ ആ​സ്ഥാ​ന​മാ​യു​ള്ള "ORL ലാ​ബ്‌​സ്' ആ​ണ് ഉ​ത്​പ​ന്ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച​ത്.

ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എഫ്ഡിഎ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രൊ​ജ​സ്ട്രോ​ൺ, എ​സ്ട്രാ​ഡി​യോ​ൾ, ഡി​എ​ച്ച്ഇ​എ എ​ന്നീ ഹോ​ർ​മോ​ണു​ക​ളാ​ണ് ഉ​ത്പന്ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഓ​ർ​ഗാ​നി​ക് ഓ​റ​ൽ കെ​യ​റി​ന്‍റെ ഫ്ര​ഷ് മി​ന്‍റ്, സി​ന്ന​മി​ന്‍റ്, ബ​ബി​ൾ​ഗം കി​ഡ്സ് എ​ന്നീ ഫ്ലേ​വ​റു​ക​ളി​ലു​ള്ള ടൂ​ത്ത് പേ​സ്റ്റു​ക​ളും മൗ​ത്ത് വാ​ഷു​ക​ളു​മാ​ണ് തി​രി​ച്ചു​വി​ളി​ച്ച​ത്. 2026 സെ​പ്റ്റം​ബ​ർ മു​ത​ൽ 2028 ഓ​ഗ​സ്റ്റ് വ​രെ എ​ക്സ്പ​യ​റി ഡേ​റ്റ് ഉ​ള്ള ഉ​ത്പ​ന്ന​ങ്ങ​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ന്ന​ത്.

താ​ൽ​ക്കാ​ലി​ക​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ക്ലാ​സ് II വി​ഭാ​ഗ​ത്തി​ലാ​ണ് എ​ഫ്ഡി​എ ഈ ​ന​ട​പ​ടി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഹോ​ർ​മോ​ൺ എ​ങ്ങ​നെ​യാ​ണ് ഉത്പ​ന്ന​ങ്ങ​ളി​ൽ ക​ല​ർ​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല.

Latest News

Corehub Up