കൂടരഞ്ഞി: യുപിഐ പണമിടപാടുകൾക്ക് നാല് ശതമാനം മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരേ വ്യാപാരികളുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
വ്യാഴാഴ്ച നടക്കുന്ന രാജ്ഭവൻ മാർച്ചിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കൂടരഞ്ഞി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. യോഗം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് പാതിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സ്റ്റാൻലി ജോർജ്, യൂത്ത് വിംഗ് പ്രസിഡന്റ് അഷ്റഫ് കപ്പോടത്ത്, വനിതാ വിംഗ് പ്രസിഡന്റുകൂടിയായ യൂണിറ്റ് ട്രഷറർ രമണി ബാലൻ, സെക്രട്ടറി കെ.പി. ഷിഹാബ്, വൈസ് പ്രസിഡന്റ് ഷുക്കൂർ മിനർവ, സെക്രട്ടറി റഹ്മാൻ അരീക്കോട്, തോംസൺ കളപ്പുര എന്നിവർ പ്രസംഗിച്ചു.
പുല്ലൂരാംപാറ: രണ്ടായിരം രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
യൂണിറ്റ് പ്രസിഡന്റ് സിബി കീരംപാറയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ബെനഡിക്റ്റ്, യൂത്ത് വിംഗ് പ്രസിഡന്റ് നിധീഷ് വി. റാം, ജനറൽ സെക്രട്ടറി പി.യു. കരീം, വനിതാ വിംഗ് പ്രസിഡന്റ് അബിത സണ്ണി എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റുമാരായ ജെയ്സൺ മണിക്കൊമ്പേൽ, ജോമോൻ ചേന്ദംമുറിയിൽ, ട്രഷറർ ലിജോ കുന്നേൽ, ഷമീർ ലാമിയ തുടങ്ങിയവർ നേതൃത്വം നൽകി.
കോടഞ്ചേരി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നെല്ലിപ്പൊയിൽ യൂണിറ്റ് നെല്ലിപ്പൊയിൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് മനോജ് ടി. കുര്യൻ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോയ് കയത്തുംകര, ട്രഷറർ മനോജ് മാത്യു, വൈസ് പ്രസിഡന്റ് പോൾസൺ അറക്കൽ, ഷിജു മറീന തുടങ്ങിയവർ പ്രസംഗിച്ചു. തോമസ് കോതാനി, വി.പി. അഷ്റഫ്, ബാബു ചേറ്റാനി, സാബു മനയിൽ, മനോഹരൻ, ഷിന്റോ മാടവന തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.