Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Total Market Capitalization

വി​പ​ണി കു​തി​ച്ചു; എ​​ല്ലാ ക​​ന്പ​​നി​​ക​​ളു​​ടെ​​യും ആ​​കെ വി​​പ​​ണി മൂ​​ല്യം 470 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു

മും​​ബൈ: കേ​​ന്ദ്ര ധ​​ന​​മ​​ന്ത്രി നി​​ർ​​മ​​ല സീ​​താ​​രാ​​മ​​ന്‍റെ ദീ​​ർ​​ഘ​​കാ​​ല മൂ​​ല​​ധ​​നനേ​​ട്ട നി​​കു​​തി (എ​​ൽ​​ടി​​സി​​ജി), സെ​​ക്യൂ​​രി​​റ്റീ​​സ് ട്രാ​​ൻ​​സാ​​ക്‌ഷ​​ൻ ടാ​​ക്സ് (എ​​സ്ടി​​ടി) എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചു​​ള്ള പ്ര​​സ്താ​​വ​​ന​​ക​​ളും ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ലെ മു​​ന്നേ​​റ്റ​​വും മ​​റ്റു ഘ​​ട​​ക​​ങ്ങ​​ളും നി​​ക്ഷേ​​പ​​ക​​രി​​ൽ പ്ര​​തീ​​ക്ഷ ഉ​​യ​​ർ​​ത്തി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന്, ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി50​​യും ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തി. ഇ​​രു സൂ​​ചി​​ക​​ക​​ളും 1.5 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്നു. ഉ​​ച്ച​​ക​​ഴി​​ഞ്ഞു​​ള്ള സെ​​ഷ​​നി​​ലാ​​ണ് വി​​പ​​ണി​​യി​​ൽ കു​​തി​​പ്പു​​ണ്ടാ​​യ​​ത്.

സെ​​ൻ​​സെ​​ക്സ് 1100 പോ​​യി​​ന്‍റി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന് 73,034ലും ​​നി​​ഫ്റ്റി 350ല​​ധി​​കം പോ​​യി​​ന്‍റ് ക​​യ​​റി 22,722ലും ​​ക്ലോ​​സ് ചെ​​യ്തു. ഈ ​​വ​​ലി​​യ കു​​തി​​ച്ചു​​ചാ​​ട്ടം എ​​ല്ലാ ക​​ന്പ​​നി​​ക​​ളു​​ടെ​​യും ആ​​കെ വി​​പ​​ണി മൂ​​ല്യ​​ത്തി​​ലേ​​ക്ക് ഏ​​ക​​ദേ​​ശം അ​​ഞ്ചു ല​​ക്ഷം കോ​​ടി രൂ​​പ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​തോ​​ടെ ആ​​കെ മൂ​​ല്യം 470 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി ഉ​​യ​​ർ​​ത്തി.

വി​​ശാ​​ല വി​​പ​​ണി​​ക​​ൾ തു​​ട​​ക്ക​​ത്തി​​ലു​​ണ്ടാ​​യ ന​​ഷ്ട​​ങ്ങ​​ൾ നി​​ക​​ത്തി തി​​രി​​ച്ചു​​ക​​യ​​റി. നി​​ഫ്റ്റി മി​​ഡ്കാ​​പ് 100 സൂ​​ചി​​ക ഒ​​രു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം കു​​തി​​ച്ചു​​യ​​ർ​​ന്ന​​പ്പോ​​ൾ നി​​ഫ്റ്റി സ്മോ​​ൾ​​കാ​​പ് 100 സൂ​​ചി​​ക ചെ​​റി​​യ നേ​​ട്ട​​ത്തോ​​ടെ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു.

സെ​​ൻ​​സെ​​ക്സി​​ൽ ഐ​​ടി ക​​ന്പ​​നി​​ക​​ളാ​​ണ് കൂ​​ടു​​ത​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​ത്. ര​​ണ്ടാം​​പാ​​ദ ഫ​​ല​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്ന​​തി​​നു​​ശേ​​ഷം എ​​ച്ച്സി​​എ​​ൽ ടെ​​ക് ഓ​​ഹ​​രി​​ക​​ൾ എ​​ട്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം കു​​തി​​ച്ചു​​യ​​ർ​​ന്നു. അ​​തേ​​സ​​മ​​യം ഈ ​​മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​രാ​​യ ടി​​സി​​എ​​സ് ഓ​​ഹ​​രി​​ക​​ൾ ഏ​​ഴു ശ​​ത​​മാ​​ന​​ത്തോ​​ളം മു​​ന്നേ​​റി. ടെ​​ക് മ​​ഹീ​​ന്ദ്ര​​യു​​ടെ​​യും ഇ​​ൻ​​ഫോ​​സി​​സി​​ന്‍റെ​​യും ഓ​​ഹ​​രി​​ക​​ൾ അ​​ഞ്ചു ശ​​ത​​മാ​​നം വ​​രെ ഉ​​യ​​ർ​​ന്നു.

മേ​​ഖ​​ല​​യി​​ൽ അ​​ഞ്ചു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം ഉ​​യ​​ർ​​ന്ന നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക മു​​ന്നേ​​റ്റ​​ത്തി​​നു നേ​​തൃ​​ത്വം ന​​ല്കി. നി​​ഫ്റ്റി റി​​യ​​ൽ​​റ്റി ര​​ണ്ടു ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​മാ​​ണ് മു​​ന്നേ​​റി​​യ​​ത്. നി​​ഫ്റ്റി എ​​ഫ്എം​​സി​​ജി, നി​​ഫ്റ്റി ഓ​​ട്ടോ, നി​​ഫ്റ്റി ഫി​​നാ​​ൻ​​ഷ്യ​​ൽ സ​​ർ​​വീ​​സ​​സ്, നി​​ഫ്റ്റി മെ​​റ്റ​​ൽ, നി​​ഫ്റ്റി പി​​എ​​സ് യു ​​ബാ​​ങ്ക്, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ് എ​​ന്നി​​വ ഒ​​രു ശ​​ത​​മാ​​ന​​ത്തി​​നു മു​​ക​​ളി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി. നി​​ഫ്റ്റി ഫാ​​ർ​​മ ന​​ഷ്ട​​ത്തി​​ലേ​​ക്കു വീ​​ണു. വി​​പ​​ണി പൊ​​തു​​വെ പോ​​സി​​റ്റീ​​വാ​​യി​​രു​​ന്നു. എ​​ൻ​​എ​​സ്ഇ​​യി​​ൽ 1418 ഓ​​ഹ​​രി​​ക​​ൾ ഇ​​ടി​​വ് നേ​​രി​​ട്ട​​പ്പോ​​ൾ 2128 ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി. 98 ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ല​​യി​​ൽ മാ​​റ്റ​​മു​​ണ്ടാ​​യി​​ല്ല.

Latest News

Corehub Up