ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം-ലീഡ്സ് യുണൈറ്റഡ് മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇടു ടീമുകളും ഓരോ ഗോൾ വീതം നേടി.
ടോട്ടൻഹാമിന് വേണ്ടി മാത്തയിസ് ടെല്ലാണ് ഗോൾ നേടിയത്. ഡൊമിനിക്ക് കാൽവെർട്ട് ആണ് ലീഡ്സിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ ലീഡ്സിന് 44 പോയിന്റും ടോട്ടൻഹാമിന് 38 പോയിന്റും ആയി. നിലവിൽ ലീഗ് ടേബിളിൽ ലീഡ്സ് 14-ാം സ്ഥാനത്തും ടോട്ടൻഹാം 17-ാം സ്ഥാനത്തുമാണുള്ളത്.