Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Touch Of Love

Kottayam

സ്‌​നേ​ഹ​സ്പ​ര്‍​ശ​വു​മാ​യി എ​സ്എം​വൈ​എം അ​ല്‍​ഫോ​ന്‍​സാ​ഗി​രി യൂ​ണി​റ്റ്

പാ​ലാ: ലോ​ക പി​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ലാ സെ​ന്‍റ് വി​ന്‍​സെ​ന്‍റ് പ്രൊ​വി​ഡ​ന്‍​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ള്‍​ക്ക് സ്‌​നേ​ഹ​വും ക​രു​ത​ലു​മാ​യി എ​സ്എം​വൈ​എം അ​ല്‍​ഫോ​ന്‍​സാ​ഗി​രി യൂ​ണി​റ്റി​ലെ യു​വ​ജ​ന​ങ്ങ​ള്‍. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഡി​യോ​ണ്‍ ജോ ​തോ​മ​സ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബാ​സ്റ്റി​ന്‍ ജോ​സ​ഫ് ബി​നോ​യ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ളാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

പി​തൃ​ദി​ന​ത്തി​ല്‍ ത​ങ്ങ​ളെ തേ​ടി​യെ​ത്തി​യ യു​വ​ത​ല​മു​റ​യെ പ്രൊ​വി​ഡ​ന്‍​സ് ഹോ​മി​ലെ മു​തി​ര്‍​ന്ന​വ​ര്‍ ഹൃ​ദ​യ​പൂ​ര്‍​വ​മാ​ണ് വ​ര​വേ​റ്റ​ത്. അ​ന്തേ​വാ​സി​ക​ളു​മാ​യി വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചും അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​ല്‍​ഫോ​ന്‍​സാ​ഗി​രി യൂ​ണി​റ്റി​ലെ യു​വ​ജ​ന​ങ്ങ​ള്‍ കാ​ഴ്ച​വ​ച്ച​ത്.

ത​ങ്ങ​ളെ​പ്പോ​ലു​ള്ള മു​തി​ര്‍​ന്ന​വ​രോ​ട് പു​തു​ത​ല​മു​റ കാ​ണി​ക്കു​ന്ന ഈ ​ക​രു​ത​ലാ​ണ് സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മെ​ന്ന് പ്രൊ​വി​ഡ​ന്‍​സ് ഹോം ​അ​ധി​കൃ​ത​രും അ​ന്തേ​വാ​സി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. മു​തി​ര്‍​ന്ന ത​ല​മു​റ​യെ ആ​ദ​രി​ക്കാ​നും അ​വ​ര്‍​ക്ക് താ​ങ്ങാ​വാ​നും യു​വ​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച വ​ലി​യൊ​രു അ​വ​സ​ര​മാ​യി​രു​ന്നു ഈ ​സ​ന്ദ​ര്‍​ശ​ന​മെ​ന്ന് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up