Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism Map

Idukki

മ​ല​ങ്ക​ര​യു​ടെ മ​നോ​ഹാ​രി​ത ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ഇ​ത​ള്‍ വി​രി​യ​ട്ടെ

മൂ​ല​മ​റ്റം: പ്ര​കൃ​തി​യു​ടെ നൈ​സ​ര്‍​ഗി​ക സൗ​ന്ദ​ര്യ​വും വേ​ന​ല്‍​ക്കാ​ല ജ​ല​സ​മൃ​ദ്ധി​യും കൂ​ടി​ച്ചേ​രു​ന്ന ന​യ​ന​മ​നോ​ഹ​ര​മാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​വി​ട​ത്തു​കാ​ര്‍. പ്ര​കൃ​തി സൗ​ഹൃ​ദ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ഒ​രു​ക്കി​യാ​ല്‍ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യം ഉ​ള്‍​പ്പ​ടെ നേ​ടി​യെ​ടു​ക്കാ​നാ​കും. ആ​ഭ്യ​ന്ത​ര വി​ദേ​ശ സ​ഞ്ചാ​രി​ക​ളു​ടെ സ്വ​പ്‌​ന​ഭൂ​മി​യാ​യി പ്ര​ദേ​ശ​ത്തെ മാ​റ്റാ​നു​മാ​കും. ഇ​തു​വ​ഴി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​നും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യു​ടെ വ​രു​മാ​ന വ​ര്‍​ധ​ന​വി​നും അ​വ​സ​രം ല​ഭി​ക്കും.

കു​ട​യ​ത്തൂ​ര്‍, ആ​ല​ക്കോ​ട്, മു​ട്ടം, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഹ​രി​താ​ഭ നി​റ​ഞ്ഞ മ​നോ​ഹ​ര​മാ​യ താ​ഴ്‌വാ​ര​ത്തി​ലാ​ണ് ജ​ലാ​ശ​യം സ്ഥി​തിചെ​യ്യു​ന്ന​ത്. 10 കി​ലോ​മീ​റ്റ​റോ​ളം നീ​ള​ത്തി​ല്‍ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ശു​ദ്ധ​ജ​ല ത​ടാ​ക​മാ​ണി​ത്.​ വ​ര്‍​ഷം മു​ഴു​വ​നും നി​റ​ഞ്ഞുകി​ട​ക്കു​ന്ന മ​റ്റൊ​രു ജ​ലാ​ശ​യ​മി​ല്ല.മൂ​ല​മ​റ്റം പ​വ​ര്‍​ഹൗ​സി​ല്‍നി​ന്നു വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നുശേ​ഷം പു​റ​ത്തേ​ക്കു വി​ടു​ന്ന വെ​ള്ള​മാ​ണ് മ​ല​ങ്ക​ര​യെ ജ​ല​സ​മൃ​ദ്ധ​മാ​ക്കു​ന്ന​ത്. പ്ര​കൃ​തി​യു​ടെ വ​ര​ദാ​ന​മാ​യ ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, മു​തി​യാ​മ​ല, പ​റ​മ്പു​കാ​ട്ട് മ​ല, കു​ട​യ​ത്തൂ​ര്‍ വി​ന്ധ്യ​ന്‍ എ​ന്നി​വ ജ​ലാ​ശ​യ​ത്തി​ന്‍റെ ഇ​രു​ ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ത​ല​യു​യ​ര്‍​ത്തി നി​ല്‍​ക്കു​ന്നു.

പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​രകേ​ന്ദ്ര​മാ​യ മൂ​ന്നാ​ര്‍, തേ​ക്ക​ടി, ഇ​ടു​ക്കി, വാ​ഗ​മ​ണ്‍, ഗ​വി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ര്‍​ക്ക് ഇ​ട​ത്താ​വ​ള​മാ​യി മ​ല​ങ്ക​ര​യെ മാ​റ്റാ​നാ​കും. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലു​ള്ള നി​ര​വ​ധി സി​നി​മ​ക​ളു​ടെ ഇ​ഷ്ട​ലൊ​ക്കേ​ഷ​നാ​യി​രു​ന്നു ഇ​വി​ടം.നെ​ടു​മ്പാ​ശേ​രി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍നി​ന്നും വ്യ​വ​സാ​യ ഹ​ബ്ബാ​യ കാ​ക്ക​നാ​ടു​നി​ന്നും കോ​ട്ട​യ​ത്തു​നി​ന്നും അ​ന്ത​ര്‍സം​സ്ഥാ​ന തീ​ര്‍​ഥാ​ട​നകേ​ന്ദ്ര​മാ​യ എ​രു​മേ​ലി​യി​ല്‍നി​ന്നും ര​ണ്ടു​ മ​ണി​ക്കൂ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ ഇ​വി​ടെ എ​ത്താ​നാ​കു​മെ​ന്ന​ത് മ​ല​ങ്ക​ര​യു​ടെ സാ​ധ്യ​ത​യ്ക്ക് പു​തി​യ മാ​നം ന​ല്‍​കു​ന്നു. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തെ അ​ടി​ക്കാ​ടു​ക​ള്‍ വെ​ട്ടി​ത്തെ​ളി​ച്ച് ഇ​വി​ടെ പൂ​മ​ര​ങ്ങ​ളും ഔ​ഷ​ധച്ചെ​ടി​ക​ളും വ​ച്ചു​പി​ടി​പ്പി​ച്ചാ​ല്‍ ന​യ​ന​മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​കും.

ജ​ലാ​ശ​യ തീ​ര​ത്തോ​ടു ചേ​ര്‍​ന്ന ന​ട​പ്പാ​ത നി​ര്‍​മി​ച്ചാ​ല്‍ സ​ഞ്ചാ​രി​ക​ളെ കൂ​ടു​ത​ലാ​യി ആ​ക​ര്‍​ഷി​ക്കാ​നാ​കും. ജ​ലാ​ശ​യ​ത്തി​ല്‍ ബോ​ട്ടിം​ഗ്, കു​ട്ട​വ​ഞ്ചി, മു​ള​ച്ച​ങ്ങാ​ടം എ​ന്നി​വ​യും ഒ​രു​ക്കാ​നാ​കും. ത​ല​യ​നാ​ട് ഭാ​ഗ​ത്ത് കു​ട്ടി​ക​ള്‍​ക്ക് നീ​ന്ത​ല്‍​പ​രി​ശീ​ല​ന​ത്തി​നും വാ​ട്ട​ര്‍ ഗെ​യി​മു​ക​ള്‍​ക്കും ഉ​ത​കു​ന്ന സ്വി​മ്മിം​ഗ്പൂ​ള്‍ നി​ര്‍​മി​ക്കാ​നാ​യാ​ല്‍ വ​ലി​യ​നേ​ട്ട​മാ​കും.
മു​തി​യാ​മ​ല, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്ര​ക്കിം​ഗ്, ജ​ലാ​ശ​യ തീ​ര​ത്ത് ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍​ക്ക്, വ​ഞ്ചിതു​ഴ​യ​ല്‍, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, മ​ല​ങ്ക​ര-​മേ​ഖ​ല​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പാ​രാ​ഗ്ലൈ​ഡിം​ഗ്, ബ​ട്ട​ര്‍​ഫ്‌​ളൈ പാ​ര്‍​ക്ക്, പ​ക്ഷി​സ​ങ്കേ​തം, ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍, മു​തി​യാ​മ​ല-​കു​ട​യ​ത്തൂ​ര്‍ വി​ന്ധ്യ​ന്‍ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് റോ​പ്‌വേ ​എ​ന്നി​വ ഒ​രു​ക്കാ​നാ​കും. ഇ​തോ​ടൊ​പ്പം ജ​ലാ​ശ​യ​ത്തി​ല്‍ ചൂ​ണ്ട​യി​ട്ടും വ​ല​യെ​റി​ഞ്ഞും മീ​ന്‍​പി​ടി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​മൊ​രു​ക്കി​യാ​ല്‍ ധാ​രാ​ളം പേ​ര്‍ ഇ​വി​ടേ​ക്ക് എ​ത്തും.

ജ​ലാ​ശ​യതീ​ര​ത്ത് ഫ്‌​ളോ​ട്ടിം​ഗ് റ​സ്റ്റ​റ​ന്‍റു​ക​ള്‍, ഹോം ​സ്റ്റേ എ​ന്നി​വ​യും ഒ​രു​ക്ക​ണം. ത​ടാ​കതീ​ര​ത്ത് പു​ല്‍​ത്ത​കി​ടി​ക​ള്‍, ത​ണ​ല്‍​മ​ര​ങ്ങ​ള്‍ എ​ന്നി​വ വ​ച്ചു​പി​ടി​പ്പി​ച്ചാ​ല്‍ ഹൃ​ദ്യ​മാ​യ കാ​ഴ്ച​യാ​കും. വാ​ണി​ജ്യ​മ​ത്സ്യ​കൃ​ഷി​ക്കും ഇ​വി​ടെ അ​ന​ന്ത​സാ​ധ്യ​ത​യു​ണ്ട്. സ്‌​നാ​ക്ക്‌​സ്, ഐ​സ്‌​ക്രീം പാ​ര്‍​ല​റു​ക​ളും ഒ​രു​ക്കാ​നാ​കും. മ​ല​ങ്ക​ര മു​ത​ല്‍ ത്രി​വേ​ണി സം​ഗ​മംവ​രെ ബോ​ട്ട് സ​ര്‍​വീ​സി​നും അ​ന​ന്ത​സാ​ധ്യ​ത​യാ​ണു​ള്ള​ത്.

Latest News

Corehub Up