Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourist Bus

ബൈ​ക്കും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ച് എ​യ​ര്‍​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു 

തൃ​ശൂ​ര്‍: പെ​രു​മ്പി​ലാ​വ് - കു​റ്റി​പ്പു​റം സം​സ്ഥാ​ന​പാ​ത ക​ട​വ​ല്ലൂ​ര്‍ അ​മ്പ​ലം സ്റ്റോ​പ്പി​ന് സ​മീ​പം ബൈ​ക്കും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്കി​ല്‍ പോ​യി​രു​ന്ന കൊ​ച്ചി എ​യ​ര്‍​പോ​ര്‍​ട്ട് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കു​റ്റി​പ്പു​റം പ​ഴ​വൂ​ര്‍ ച​ക്കു​വ​ള​പ്പി​ല്‍ സി.​വി. ജി​തി​ന്‍ (22) ആ​ണ് മ​രി​ച്ച​ത്.


ഞാ​യ​റാ​ഴ്ച രാ​ത്രി 7.20നാ​യി​രു​ന്നു അ​പ​ക​ടം. കു​ന്നം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് കു​റ്റി​പ്പു​റം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സു​മാ​യി മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ബു​ള്ള​റ്റ്‌ ബൈ​ക്ക് കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ജി​തി​ന്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പെ​രു​മ്പി​ലാ​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.


കു​ന്നം​കു​ളം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ ടൂ​റി​സ്റ്റ് ബ​സി​നും ബൈ​ക്കി​നും കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ല്‍ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ച്ചി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ജി​തി​ന്‍ എ​യ​ര്‍ പോ​ര്‍​ട്ടി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മാ​താ​വ്: നി​ഷ. പി​താ​വ്: സു​ധീ​ർ, സ​ഹോ​ദ​ര​ന്മാ​ര്‍: അ​ഭി​ന​വ്, അ​ഭി​ന​ന്ദ്.

District News

തേ​ക്കു​മ​രം ടൂ​റി​സ്റ്റ് ബസി​നു മു​ക​ളി​ല്‍വീ​ണ് ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ന്നു

വ​ട്ടി​യൂ​ര്‍​ക്കാ​വ്: ചുവടു ദ്രവിച്ചുനി​ന്ന കൂ​റ്റ​ന്‍ തേ​ക്കു​മ​രം ടൂ​റി​സ്റ്റ് ബ​സി​നുമു​ക​ളി​ല്‍ വീ​ണ് വി​ന്‍​ഡ് ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ന്നു. വ​ട്ടി​യൂ​ര്‍​ക്കാ​വ് സ്വ​ദേ​ശി അ​ജു സെ​ല്‍​വാ​നോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടൂ​റി​സ്റ്റ് ബ​സിനു മു​ക​ളി​ലേ​ക്കാ​ണ് തേ​ക്കു​മ​രം മറിഞ്ഞുവീണത്.

മ​ല​മു​ക​ള്‍ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. മൂ​ന്നു​വ​ര്‍​ഷം മാ​ത്രം പ​ഴ​ക്ക​മു​ള്ള ബ​സ് തേ​ക്കു​മ​ര​ത്തി​ന​ടു​ത്താ​യി പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. തേ​ക്കു​മ​രം വീ​ണ​തോ​ടെ ഇ​തി​നു സ​മീ​പ​ത്തു​കൂ​ടി പോ​യി ഇ​ല​ക്ട്രി​ക് ലൈ​നു​ക​ള്‍​കൂ​ടി മു​റി​ഞ്ഞു​മാ​റി ബ​സിനു മു​ക​ളി​ലേ​ക്കു വീ​ണു. സ​മീ​പ​ത്തെ​ങ്ങും ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ വ​ന്‍ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. വി​വ​ര​മ​റി​ഞ്ഞു കെ​എ​സ്ഇ​ബി കാ​ച്ചാ​ണി സെ​ക്‌ഷനി​ല്‍നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍നി​ന്ന് സേ​നാം​ഗ​ങ്ങ​ളെ​ത്തിയാണ് മ​ര​ത്തി​നന്‍റെ ശി​ഖ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കി​യ​ത്. കേ​ടാ​യ ഇ​ല​ക്ട്രി​ക് ലൈ​ന്‍ പി​ന്നീ​ട് പു​നഃസ്ഥാ​പി​ച്ചു.

International

ഹം​ഗ​റി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് 12 മ​ര​ണം; 10 പേ​ർ​ക്ക് പ​രി​ക്ക്

ബു​ഡാ​പെ​സ്റ്റ്: കി​ഴ​ക്ക​ൻ ഹം​ഗ​റി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പോ​ള​ണ്ടി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബ​സ് മെ​സോ​കെ​റെ​സ്റ്റെ​സ് ന​ഗ​ര​ത്തി​ന് സ​മീ​പം എം3 ​മോ​ട്ടോ​ർ​വേ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

നൈ​റെ​ജി​ഹാ​സ ന​ഗ​ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി സ​മീ​പ​ത്തെ കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞ​താ​യി ഹം​ഗ​റി പൊ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ൽ 57 യാ​ത്ര​ക്കാ​രും ര​ണ്ട് ഡ്രൈ​വ​ർ​മാ​രു​മു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രും പ​രി​ക്കേ​റ്റ​വ​രും കൂ​ടു​ത​ലും പോ​ളി​ഷ് പൗ​ര​ന്മാ​രാ​ണെ​ന്നാ​ണ് വി​വ​രം.

അ​പ​ക​ട​സ്ഥ​ല​ത്ത് നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യി ത​ക​ർ​ന്ന ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന​തും ബ​സി​ന്‍റെ ജ​ന​ലു​ക​ൾ ത​ക​ർ​ന്ന​തും യാ​ത്ര​ക്കാ​രു​ടെ സാ​ധ​ന​ങ്ങ​ളും സ്യൂ​ട്ട്കേ​സു​ക​ളും റോ​ഡ​രി​കി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​തും കാ​ണാം.

അ​പ​ക​ട​ത്തി​ൽ 12 പേ​ർ മ​രി​ച്ച​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബ​സ് ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

Kerala

മൂ​വാ​റ്റു​പു​ഴ​യി​ൽ ടൂ​റി​സ്റ്റ് ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു; 27 പേ​ർ​ക്ക് പ​രി​ക്ക്

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ടൂ​റി​സ്റ്റ് ബ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 27 പേ​ർ​ക്ക് പ​രി​ക്ക്. നാ​ല് പേ​രു​ടെ ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മൂ​ന്നാ​റി​ൽ​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളു​ടെ ബ​സാ​ണ് അ​പ​ക​ട​ത്ത​കി​ൽ​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ മൂ​വാ​റ്റു​പു​ഴ 130 ജം​ഗ്ഷ​നി​ൽ​വ​ച്ചാ​ണ് അ​പ​ക​ടം.

പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ബ​സി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സ് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. അ​പ​ക​ട​സ​മ​യ​ത്ത് യാ​ത്ര​ക്കാ​രെ​ല്ലാം ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട്
ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ബ​സ് റോ​ഡി​ന് വ​ശ​ത്തേ​ക്ക് മാ​റ്റി​യ​ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Kerala

മ​ല​പ്പു​റ​ത്ത് ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം: മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ല്‍ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ര്‍​ക്ക​സ് നോ​ള​ജ് സി​റ്റി​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ത​ക്കാ​ളി ലോ​ഡു​മാ​യി പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് ബ​സി​ൽ ഇ​ടി​ച്ച​ത്. പാ​ല​ക്കാ​ട്ടേ​ക്ക് ഐ​വി​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ര്‍​​ക​ളാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നിലയിലാണ്.

Kerala

ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്ക് ഇ​നി വെ​ള്ള നി​റം നി​ർ​ബ​ന്ധ​മ​ല്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്ക് വെ​ള്ള​നി​റം ക​ർ​ശ​ന​മാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ ഗ​താ​ഗ​ത വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഏ​കീ​കൃ​ത വെ​ള്ള​നി​റം പി​ൻ​വ​ലി​ച്ചു കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും.

നി​ല​വി​ലെ വെ​ള്ള​നി​റം ആ​ക​ർ​ഷ​ണീ​യ​മ​ല്ലെ​ന്നും വി​നോ​ദ​യാ​ത്ര പോ​ലു​ള്ള സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞെ​ന്നു​മു​ള്ള ബ​സു​ട​മ​ക​ളു​ടെ പ​രാ​തി​യി​ലാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നം. 2022 ഒ​ക്‌​ടോ​ബ​റി​ൽ വി​നോ​ദ​യാ​ത്ര സം​ഘ​ത്തി​ന്‍റെ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ടൂ​റി​സ്റ്റ് ബ​സു​ക​ളി​ലെ കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ളും അ​ന​ധി​കൃ​ത ലൈ​റ്റു​ക​ളും നി​യ​ന്ത്രി​ച്ച് ബ​സു​ക​ൾ​ക്കെ​ല്ലാം വെ​ള്ള​നി​റ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.

അ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രു​ന്ന ആ​ന്‍റ​ണി രാ​ജു വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ വ​കു​പ്പ് മ​ന്ത്രി​യാ​യ​തോ​ടെ ടൂ​റി​സ്റ്റ് ബ​സു​ട​മ​ക​ൾ മ​ന്ത്രി​യെ ക​ണ്ട് അ​നു​കൂ​ല തീ​രു​മാ​നം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Kerala

ബ​സും ഗു​ഡ്സ് വാ​ഹ​ന​വും തമ്മിലുരസി, പ്രശ്നം പരിഹരിച്ചു; ക​ണ്ടു​നി​ന്ന കാ​ർ യാ​ത്രികർ ബ​സ് യാ​ത്രി​ക​രെ ആ​ക്ര​മി​ച്ചു

കോ​ഴി​ക്കോ​ട്: വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് ആ​ക്ര​മി​ച്ച നാ​ല് യു​വാ​ക്ക​ൾ റി​മാ​ൻ​ഡി​ൽ. കൈ​ത​പ്പൊ​യി​ല്‍ ആ​നോ​റ​മ്മ​ല്‍ നെ​ടു​വ​ള്ളി അ​ജ്മ​ല്‍(26), ഷാ​ജ​ഹാ​ന്‍(30), ആ​ഷി​ഖ്(29), കൈ​ത​പ്പൊ​യി​ല്‍ ഉ​ളി​യാ​ട​ന്‍​കു​ന്ന് ആ​ഷി​ഖ്(25) എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

വ​യ​നാ​ട്ടി​ല്‍​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് താ​മ​ര​ശേ​രി ചു​രം മൂ​ന്നാം വ​ള​വി​ല്‍ വ​ച്ച് ഇ​ന്ന​ലെ രാ​ത്രി ഗു​ഡ്‌​സ് വാ​ഹ​ന​വു​മാ​യി പ​ര​സ്പ​രം ഉ​ര​സി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം പ​രി​ഹ​രി​ച്ച് യാ​ത്ര തു​ട​ർ​ന്ന​തോ​ടെ ഇ​തി​ല്‍ ബ​ന്ധ​മി​ല്ലാ​ത്ത കാ​ര്‍ യാ​ത്ര​ക്കാ​ര്‍ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​റു​മാ​യി ത​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ക​യും യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യു​മാ​യി​രു​ന്നു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​ന്‍റെ മു​ണ്ടു​ള്‍​പ്പെ​ടെ അ​ഴി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. തു​ട​ർ​ന്ന് അ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Kerala

ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

കൊ​ല്ലം: ഒ​മ്പ​ത് വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ‌ ടൂ​റി​സ്റ്റ് ബ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ട​യ്ക്ക​ൽ കാ​റ്റാ​ടി​മൂ​ട് സ്വ​ദേ​ശി റെ​ജി (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്ത് വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ മ​ട​ങ്ങു​മ്പോ​ഴാ​ണ് ടൂ​റി​സ്റ്റ് ബ​സി​ലെ ക്ലീ​ന​റാ​യ റെ​ജി ആ​ൺ​കു​ട്ടി​യെ ബ​സി​ന്‍റെ പി​ന്നി​ലെ സീ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി
പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യ​ത്. കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന​വി​വ​രം പ​റ​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ൾ ക​ട​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് പ്ര​തി​ക്കെ​തി​രെ പോ​ക്സോ അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ടൂ​റി​സ്റ്റ് ബ​സി​ൽ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ പീ​ഡ​നം ന​ട​ന്ന​ത് ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തു​കൊ​ണ്ട് മ​റ്റു നി​യ​മ​ന​ട​പ​ടി​ക​ൾ ഇ​ര​വി​പു​രം പോ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് ക​ട​യ്ക്ക​ൽ പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മു​ണ്ട​ക്ക​യ​ത്ത് ടൂ​റി​സ്റ്റ് ബ​സി​നു തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

കോ​ട്ട​യം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് മു​ണ്ട​ക്ക​യം ടൗ​ണി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. മ​ധു​ര​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട സ​മ​യ​ത്ത് 45 യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ബ​സി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​തി​നു പി​ന്നാ​ലെ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

ബ​സ് പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​പ​ക‌​ട​ത്തെ തു​ട​ർ​ന്ന് കു​മ​ളി, ക​ട്ട​പ്പ​ന ഭാ​ഗത്തേക്കുള്ള​ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു വി​ടു​ക​യാ​ണ്.

 

 

Kerala

കോ​ത​മം​ഗ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം ത​ല​ക്കോ​ട് രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. കോ​ട്ട​പ്പ​ടി ഭാ​ഗ​ത്തു നി​ന്നു വ​രു​ക​യാ​യി​രു​ന്ന ബ​സാ​ണ് ക​ത്തിന​ശി​ച്ച​ത്.

ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. തീ ​ഉ​യ​ര്‍​ന്ന ഉ​ട​നെ ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ര്‍​ക്കും പ​രി​ക്കി​ല്ല. വി​വാ​ഹ ച​ട​ങ്ങി​ന് പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ബ​സി​ന് തീ​പി​ടി​ച്ച​ത്. ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. ബ​സി​ന് തീ​പി​ടി​ച്ച​ത് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി.

Kerala

വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞു; 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് മ​റി​ഞ്ഞ് 17വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ളം യെ​ദു​ക്കാ​ടു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

ഇ​തി​ൽ ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തൃ​ശൂ​ർ കൊ​ട​ക​ര എം​ബി​എ കോ​ള​ജി​ൽ നി​ന്നും പ​ഠ​ന​യാ​ത്ര​യ്ക്കാ​യി പു​റ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 40 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്.

ദേ​ശീ​യ​പാ​ത​യി​ൽ ബൈ​പാ​സി​ന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​ർ​വീ​സ് റോ​ഡ് വ​ഴി വ​ന്ന ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ മ​ണ്ണി​ൽ പു​ത​ഞ്ഞ​താ​ണ് അ​പ​ക​ട​കാ​ര​ണം. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ന്‍റെ ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്ക്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​കോ​ഴി​ക്കോ​ട് പീ​ടി​ക​പ്പാ​റ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്‌​നാ​ട് ട്രി​ച്ചി​യി​ല്‍ നി​ന്നു​ള്ള വി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ക​ക്കാ​ടം പൊ​യി​ലി​ൽ നി​ന്ന് കൂ​ട​ര​ഞ്ഞി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഇ​റ​ക്ക​ത്തി​ൽ വ​ച്ച് ബ​സി​ന്‍റെ ബ്രേ​ക്കി​ന് ത​ക​രാ​ര്‍ സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ റോ​ഡ​രി​കി​ലെ മ​തി​ലി​ല്‍ ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

 

 

Kerala

ആ​ല​പ്പു​ഴ​യി​ൽ ടൂ​റി​സ്റ്റ് ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം

ആ​ല​പ്പു​ഴ: ചേ​പ്പാ​ട് ടൂ​റി​സ്റ്റ് ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ല. കൃ​പാ​സ​ന​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ളു​ക​ളാ​ണ് ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം ഭാ​ഗ​ത്ത് നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സ് ചാ​യ​കു​ടി​ക്കാ​ൻ ഒ​രു ക​ട​യ്ക്ക് മു​മ്പി​ല്‍ നി​ർ​ത്തി​യി​രു​ന്നു.

ഇ​വി​ടെ നി​ന്നും മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡി​വൈ‍​ർ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; ആ​ള​പാ​യ​മി​ല്ല

ക​ണ്ണൂ​ർ : ഇ​രി​ട്ടി മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ടൂ​റി​സ്റ്റ് ബ​സി​ന് തീ​പി​ടി​ച്ചു. വി​രാ​ജ്പേ​ട്ട​യി​ൽ​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ ആ​റി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. അ​പ​ക​ട സ​മ​യ​ത്ത് ഡ്രൈ​വ​റും സ​ഹാ​യി​യും മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ​പി​ടി​ച്ച​തോ​ടെ ഇ​രു​വ​രും പു​റ​ത്തി​റ​ങ്ങി.

പി​ന്നാ​ലെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി​യി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​രു​ന്നു.

Kerala

ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലൈ​റ്റും ഹൈ ​ഫ്രീ​ക്വ​ൻ​സി ഓ​ഡി​യോ​യും; 15 ടൂ​റി​സ്റ്റ് ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: രൂ​പ​മാ​റ്റം വ​രു​ത്തി സ​ര്‍​വീ​സ് ന​ട​ത്തി​യ 15 ടൂ​റി​സ്റ്റ് ബ​സു​ക​ള്‍​ക്കെ​തി​രെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ത്തു. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലേ​സ​ര്‍ ലൈ​റ്റു​ക​ളും ഹൈ​ഫ്രീ​ക്വ​ന്‍​സി ഓ​ഡി​യോ സി​സ്റ്റ​വും ഘ​ടി​പ്പി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാ​ണ് 15 ബ​സു​ക​ൾ കു​ടു​ങ്ങി​യ​ത്. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍ ക്യാ​ബി​നി​ലെ വ്ലോ​ഗ് ചി​ത്രീ​ക​ര​ണം, അ​പ​ക​ട​ക​ര​മാ​യ ലേ​സ​ര്‍ ലൈ​റ്റു​ക​ള്‍ എ​ന്നി​വ​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വാ​ഹ​ന​ങ്ങ​ളി​ലെ ഓ​രോ രൂ​പ​മാ​റ്റ​ത്തി​നും 5000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

 

Kerala

കു​റ​വി​ല​ങ്ങാ​ട് ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഇ​ര​ട്ടി സ്വ​ദേ​ശി മ​രി​ച്ചു; 18 പേർക്ക് പരിക്ക്

കു​റ​വി​ല​ങ്ങാ​ട്: എം​സി റോ​ഡ് കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ടി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​ര​ട്ടി സ്വ​ദേ​ശി സി​ന്ധു​ (45)ആ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പു​ല​ർ​ച്ചെ ര​ണ്ടോ​ടു​കൂ​ടി​ ചീങ്കല്ലയിൽ പള്ളിക്ക് സമീപത്തായിരുന്നു അപകടമുണ്ടായത്.

ഇ​ര​ട്ടി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച ബ​സ് തി​രു​വ​ന്ത​പു​ര​ത്തേ​ക്ക് പോ​യി അ​വി​ടെ​നി​ന്ന് തി​രി​കെ ഇ​ര​ട്ടി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്ന അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

49ഓ​ളം പേ​ർ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. 18 ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മോ​നി​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

Latest News

Corehub Up