Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourist Group

Wayanad

വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: വി​നോ​ദ​യാ​ത്രാ​സം​ഘ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ൾ ബാ​വ​ലി പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി ഷം​സീ​റി​ന്‍റെ മ​ക​ൻ അ​ദ്നാ​ൻ(17), പ​തി​മം​ഗ​ലം സ്വ​ദേ​ശി അ​ഷ്റ​ഫി​ന്‍റെ മ​ക​ൻ ആ​ഷി​ഖ്(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ടു​വ​ള്ളി​യി​ൽ ദ​ർ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മൈ​സൂ​രു​വി​ൽ വി​നോ​ദ​യാ​ത്ര​പോ​യ സം​ഘം മ​ട​ക്ക​യാ​ത്ര​യ്ക്കി​ടെ ബാ​വ​ലി മ​ഖാം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ക​ട്ടി​ക​ളി​ൽ ചി​ല​ർ പു​ഴ​യോ​ര​ത്ത് എ​ത്തി.

മു​ബ​ഷി​ർ എ​ന്ന കു​ട്ടി​യാ​ണ് ആ​ദ്യം പു​ഴ​യി​ൽ അ​ക​പ്പെ​ട്ട​ത്. പു​ഴ​യി​ൽ ഇ​റ​ങ്ങി​യ അ​ദ്നാ​നും ആ​ഷി​ഖും മു​ബ​ഷീ​റി​നെ ര​ക്ഷ​പ്പെ​ട്ടു​ത്തി​യെ​ങ്കി​ലും മു​ങ്ങി​പ്പോ​യി. നാ​ട്ടു​കാ​ർ പു​റ​ത്തെ​ടു​ത്ത ഇ​രു​വ​രു​ടെ​യും മ​ര​ണം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്.

Latest News

Corehub Up