Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Towards 6G Technology

രാജ്യം 6ജി സാ​ങ്കേ​തി​ക​വി​ദ്യയിലേക്ക്

ന്യൂ​ഡ​ൽ​ഹി: ആ​റാം ത​ല​മു​റ മൊ​ബൈ​ൽ ക​ണ​ക്റ്റി​വി​റ്റി​യാ​യ 6ജി​യു​ടെ വ​ര​വി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി ജി​യോ. ആ​ഗോ​ള 6ജി ​സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ 2030-ൽ ​അ​ന്തി​മ​മാ​കു​ന്പോ​ൾ, 6ജി ​സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി ഇ​ന്ത്യ മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ജി​യോ വ്യ​ക്ത​മാ​ക്കി.

ജി​യോ വി​ക​സി​പ്പി​ച്ച പ്രീ-6​ജി സാ​ങ്കേ​തി​ക സം​വി​ധാ​ന​വും (Pre-6G Stack) ഗി​ഗാ മി​മോ റേ​ഡി​യോ​യും ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ മൊ​ബൈ​ൽ കോ​ണ്‍​ഗ്ര​സ് (ഐ​എം​സി) 2026-ൽ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ 5ജി ​നെ​റ്റ്‌വർ​ക്കു​ക​ളെ അ​പേ​ക്ഷി​ച്ച് അ​ഞ്ചു​മ​ട​ങ്ങ് വ​രെ ശേ​ഷി കൈ​വ​രി​ക്കാ​നും ഡാ​റ്റ കൈ​മാ​റ്റ​ത്തി​ലെ കാ​ല​താ​മ​സം (ലേ​റ്റ​ൻ​സി) പ​ത്തി​ലൊ​ന്നാ​യി കു​റ​യ്ക്കാ​നു​മാ​ണ് 6ജി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ജി​യോ അ​റി​യി​ച്ചു.

ഇ​തി​ലൂ​ടെ ഒ​രേ​സ​മ​യം കൂ​ടു​ത​ൽ ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യാ​നും കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കാ​നും സാ​ധി​ക്കും. നി​ർ​ദേ​ശ​ങ്ങ​ളോ​ടും ക​മാ​ൻ​ഡു​ക​ളോ​ടും നെ​റ്റ്വ​ർ​ക്കു​ക​ൾ പ്ര​തി​ക​രി​ക്കു​ന്ന വേ​ഗ​വും ഗ​ണ്യ​മാ​യി വ​ർ​ധി​ക്കും. ഡാ​റ്റ വേ​ഗ​ത​യി​ലും പു​രോ​ഗ​തി പ്ര​തീ​ക്ഷി​ക്കു​ന്നു.

ത​ത്സ​മ​യ നി​ർ​മി​ത​ബു​ദ്ധി (എ​ഐ) സേ​വ​ന​ങ്ങ​ൾ, ഹോ​ളോ​ഗ്രാ​ഫി​ക് വീ​ഡി​യോ, ആ​രോ​ഗ്യ​പ​രി​ച​ര​ണം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കാ​ൻ ഈ ​സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
ഐ​എം​സി​യി​ലെ ജി​യോ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് ഗി​ഗാ മി​മോ.

Latest News

Corehub Up