മാനന്തവാടി: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്.
74ാം വയസിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
വയനാട് എടവക പഞ്ചായത്തിലെ കമ്മനയിൽ ചെറുവയൽ കുറിച്യ തറവാട്ടിൽ ആണ് രാമൻ ജനിച്ചത്. രാമന് അടുത്തിടെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാർഷിക പുരസ്കാരം ലഭിച്ചിരുന്നു.