Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traffic Issues

Wayanad

ക​ല്ല​ട്ടി ചു​ര​ത്തി​ലെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല

ഗൂ​ഡ​ല്ലൂ​ര്‍: ചെ​ന്നൈ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് മൈ​സൂ​രു​വി​ല്‍ നി​ന്ന് ക​ല്ല​ട്ടി ചു​രം വ​ഴി ഊ​ട്ടി​യി​ലേ​ക്കു​ള്ള സം​സ്ഥാ​ന പാ​ത​യി​ല്‍ വ​നം​വ​കു​പ്പ് ഇ​ന്ന​ലെ മു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

നീ​ല​ഗി​രി ജി​ല്ല​യ്ക്ക് പു​റ​ത്തു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്കാ​ര​ണം വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ നി​രാ​ശ​രാ​യി. കേ​ര​ളം-​ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ് കൂ​ടു​ത​ല്‍ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്.

കേ​ര​ള-​ക​ര്‍​ണാ​ട​ക-​ത​മി​ഴ്‌​നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​ഗ​മ ഭൂ​മി​യാ​ണ് ഗൂ​ഡ​ല്ലൂ​ര്‍. മൈ​സൂ​രു, ബം​ഗ​ളൂ​രു ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ഊ​ട്ടി​യി​ലേ​ക്ക് പോ​കു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ മ​സി​ന​ഗു​ഡി ക​ല്ല​ട്ടി വ​ഴി​യാ​ണ് ക​ട​ന്നു പോ​കാ​റു​ള്ള​ത്. മ​സി​ന​ഗു​ഡി​യി​ല്‍ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ അ​വി​ടെ ത​ങ്ങി ജീ​പ്പ് സ​വാ​രി ന​ട​ത്തി വ​ന്യ​ജീ​വി​ക​ളെ ക​ണ്ട് കാ​ന​ന​ഭം​ഗി ആ​സ്വ​ദി​ച്ചാ​ണ് മ​ട​ങ്ങാ​റു​ള്ള​ത്.

എ​ന്നാ​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ സ​ഞ്ചാ​രി​ക​ള്‍​ക്ക് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. സ​ഞ്ചാ​രി​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച് മ​സി​ന​ഗു​ഡി മേ​ഖ​ല​യി​ല്‍ ക​ഴി​യു​ന്ന 3,000 ജീ​പ്പ് ഡ്രൈ​വ​ര്‍​മാ​ര്‍ ഇ​പ്പോ​ള്‍ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. റി​സോ​ര്‍​ട്ടു​ക​ള്‍, ഹോ​സ്റ്റ​ലു​ക​ള്‍ തു​ട​ങ്ങി​യ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വൃ​ത്ത​ന​വും അ​വ​താ​ള​ത്തി​ലാ​യി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​സി​ന​ഗു​ഡി​യി​ല്‍ നി​ന്ന് മാ​യാ​റി​ലേ​ക്കും ശി​ങ്കാ​ര​യി​ലേ​ക്കു​മു​ള്ള ഗ്രാ​മീ​ണ റോ​ഡു​ക​ളി​ലും ഗ്രാ​മ​വാ​സി​ക​ള്‍ അ​ല്ലാ​ത്ത​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന​തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​നെ​തി​രേ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up