Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trafficblock

Pathanamthitta

സി​ഗ്‌​ന​ല്‍ തെ​ളി​ഞ്ഞെ​ങ്കി​ലും കോ​ന്നി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​യി​ല്ല; അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല

കോ​ന്നി: ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നാ​യി സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും കോ​ന്നി ടൗ​ണി​ലെ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഇ​നി​യും പ​രി​ഹാ​ര​മാ​യി​ല്ല. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്രി​ക്കാ​നാ​കാ​ത്ത​ത് ജ​ന​ങ്ങ​ളെ​യും യാ​ത്ര​ക്കാ​രെ​യും ഒ​രേ​പോ​ലെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. പി​എം റോ​ഡി​ലൂ​ടെ കോ​ന്നി ടൗ​ണ്‍ ക​ട​ന്നു​പോ​കാ​ന്‍ വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ​നേ​രം കാ​ത്തു​കി​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

കോ​ന്നി - ത​ണ്ണി​ത്തോ​ട്, കോ​ന്നി-​ചി​റ്റാ​ര്‍ റോ​ഡു​ക​ളി​ലും കോ​ന്നി-​ഹ​രി​പ്പാ​ട് റോ​ഡി​ലും വാ​ഹ​ന​ത്തി​ര​ക്ക് രൂ​ക്ഷ​മാ​ണ്. റോ​ഡു​ക​ളു​ടെ പ​രി​മി​ത​മാ​യ വീ​തി​യും ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള വാ​ഹ​ന പാ​ര്‍​ക്കിം​ഗും സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കു ത​ട​സ​മാ​കു​ന്നു. ടൗ​ണി​ലെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളും ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ട്ടി​ല്ല. ജം​ഗ്ഷ​നു​ക​ളി​ല്‍​നി​ന്ന് 50 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പാ​യി​ല്ല. ബ​സ് സ്റ്റാ​ന്‍​ഡ് മു​ത​ല്‍ ചൈ​നാ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ കോ​ന്നി ടൗ​ണ്‍ ക​ട​ന്നു​പോ​കു​ക ത​ന്നെ ഏ​റെ പ്ര​യാ​സ​ക​ര​മാ​യി.

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നാ​യി കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഇ​തേ​വ​രെ യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടി​ല്ല. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ന്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തും ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ക്കു​ന്നു. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ജീ​വ​ന്‍ പ​ണ​യം​വ​ച്ചാ​ണ് പ​ല​രും മ​റു​വ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല സീ​സ​ണ്‍
വെ​ല്ലു​വി​ളി​യാ​കും
ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ കോ​ന്നി​യി​ലെ ഗ​താ​ഗ​ത കു​രു​ക്ക് കൂ​ടു​ത​ല്‍ രൂ​ക്ഷ​മാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ്ര​ധാ​ന ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യ കോ​ന്നി​യി​ലൂ​ടെ തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ഇ​ക്കാ​ല​യ​ള​വി​ലെ​ത്തും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​പ​ക്ഷം ടൗ​ണ്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ലാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ക, പാ​ര്‍​ക്കിം​ഗ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക, ഗ​താ​ഗ​ത നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക, കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ച്ച​തു​കൊ​ണ്ടു​മാ​ത്രം ഗ​താ​ഗ​ത​പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാനാ​വി​ല്ല. ശാ​സ്ത്രീ​യ​മാ​യ ഗ​താ​ഗ​ത പ​രി​ഷ്‌​ക​ര​ണ​വും ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​വും ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ശ​ബ​രി​മ​ല സീ​സ​ണി​ല്‍ കോ​ന്നി ടൗ​ണ്‍ വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന്‍റെ കേ​ന്ദ്ര​മാ​യി മാ​റും.

Latest News

Corehub Up