Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Traitors

തെ​റ്റാ​ണെ​ന്ന​റി​ഞ്ഞി​ട്ടും നി​ശ​ബ്ദ​രാ​കുന്നവര്‍ രാ​ജ്യ​ദ്രോ​ഹി​ക​ൾ: ക​ണ്ണ​ൻ ഗോ​പി​നാ​ഥ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തെ​​​റ്റാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞി​​​ട്ടും പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ നി​​​ശ​​​ബ്ദ​​​രാ​​​യി ഇ​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​ണു യ​​​ഥാ​​​ർ​​​ഥ രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളെ​​​ന്ന് ആ​​​ക്ടി​​​വി​​​സ്റ്റ് ക​​​ണ്ണ​​​ൻ ഗോ​​​പി​​​നാ​​​ഥ​​​ൻ. രാ​​​ജ്യ​​​ത്തു സ​​​ർ​​​ക്കാ​​​രി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​വ​​​രെ​​​യെ​​​ല്ലാം രാ​​​ജ്യ​​​ദ്രോ​​​ഹി​​​ക​​​ളാ​​​യി കാ​​​ണു​​​ന്നു.

ഇ​​​തി​​​നാ​​​യി അ​​​വ​​​ർ ആ​​​ളു​​​ക​​​ളെ നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​ൻ നോ​​​ക്കു​​​ന്നു. ആ​​​ളു​​​ക​​​ളെ നി​​​ശ​​​ബ്ദ​​​രാ​​​ക്കാ​​​ൻ ന​​​ല്ല​​​ത് അ​​​വ​​​രു​​​ടെ വി​​​ശ്വാ​​​സ​​​ത്തെ ചോ​​​ദ്യം​​ചെ​​​യ്താ​​​ൽ മ​​​തി. ഈ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണു

രാ​​​ജ്യ​​​ത്തെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ ഇ​​​പ്പോ​​​ൾ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
മ​​​ന​​​ഷ്യാ​​​വ​​​കാ​​​ശ സി​​​വി​​​ൽ സൊ​​​സൈ​​​റ്റി പ്ര​​​വ​​​ർ​​​ത്ത​​​ക കൂ​​​ട്ടാ​​​യ്മ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫാ. ​​​സ്റ്റാ​​​ൻ സ്വാ​​​മി അ​​​നു​​​സ്മ​​​ര​​​ണ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ണ്ണ​​​ൻ ഗോ​​​പി​​​നാ​​​ഥ​​​ൻ.

ഫാ.​​​ സ്റ്റാ​​​ൻ സ്വാ​​​മി​​​യെ അ​​​നു​​​സ്മ​​​രി​​​ക്കാ​​​ൻ എ​​​വി​​​ടെ ഒ​​​ത്തു​​​കൂ​​​ടി​​​യാ​​​ലും അ​​​റ​​​സ്റ്റ് ഭ​​​യ​​​ന്ന് ആ​​​ളു​​​ക​​​ൾ പേ​​​ടി​​​ച്ചി​​​രു​​​ന്നു. ത​​​ന്നെ​​​യും ഇ​​​ത്ത​​​ര​​​ത്തി​​​ൽ പേ​​​ടി​​​പ്പി​​​ക്കാ​​​ൻ നോ​​​ക്കി​​​യെ​​​ങ്കി​​​ലും അ​​​തു ന​​​ട​​​ന്നി​​​ല്ലെ​​​ന്നും സ്വ​​​ന്തം ജീ​​​വി​​​തം സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി ജീ​​​വി​​​ച്ചു മ​​​രി​​​ച്ച വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു ഫാ.​​​ സ്റ്റാ​​​ൻ സ്വാ​​​മി​​​യെ​​​ന്നും ക​​​ണ്ണ​​​ൻ ഗോ​​​പി​​​നാ​​​ഥ​​​ൻ പ​​​റ​​​ഞ്ഞു. ആ​​​ർ.​​​ പാ​​​ർ​​​വ​​​തി​​​ദേ​​​വി, പി.​​​കെ.​ വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ, ആ​​​ർ.​ അ​​​ജ​​​യ​​​ൻ, ഫാ. ​​​ബേ​​​ബി ചാ​​​ലി​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up