Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tranquilizer

മയക്കുവെടിയിലും മെരുങ്ങാതെ ചക്കക്കൊമ്പൻ

തൊ​ടു​പു​ഴ: ചി​ന്ന​ക്ക​നാ​ലി​നെ വി​റ​പ്പി​ച്ച ച​ക്ക​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​ വ​ച്ച് റേ​ഡി​യോ കോ​ള​ര്‍ ഘ​ടി​പ്പി​ക്കാ​നു​ള്ള ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ശ്ര​മം മൂ​ന്നാം​ ദി​വസവും വി​ജ​യം ക​ണ്ടി​ല്ല. ഇ​തോ​ടെ ദൗ​ത്യം താത്കാലിക മായി നി​ര്‍ത്തി​വ​ച്ച​താ​യി വ​നം​വ​കു​പ്പ് ഹൈ​റേ​ഞ്ച് സ​ര്‍ക്കി​ള്‍ ചീ​ഫ് ക​ണ്‍സ​ര്‍വേ​റ്റ​ര്‍ ഡി.​കെ.​ വി​നോ​ദ്കു​മാ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നരയോടെ സി​ങ്കു​ക​ണ്ടം 301 കോ​ള​നി അ​ങ്ക​ണവാ​ടി​ക്കു സ​മീ​പം ച​ക്ക​ക്കൊ​മ്പ​ന്‍റെ നേ​ര്‍ക്ക് ആ​ദ്യ​മ​യ​ക്കു​വെ​ടി ഉ​തി​ര്‍ത്തെ​ങ്കി​ലും ഓ​ടി​മാ​റി​യ​തി​നാ​ല്‍ ദേ​ഹ​ത്ത് കൊ​ണ്ടി​ല്ല.

ഉ​ട​ന്‍ ര​ണ്ടാ​മ​ത്തെ ഡോ​സ് മ​യ​ക്കു​വെ​ടി ഉ​തി​ര്‍ത്തു. തു​ട​ര്‍ന്ന് അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ബൂ​സ്റ്റ​ര്‍ ഡോ​സും ന​ല്‍കി. എ​ന്നി​ട്ടും മ​യ​ങ്ങാ​ത്ത ആ​ന ആ​ന​യി​റ​ങ്ക​ല്‍ ജ​ലാ​ശ​യ​ത്തി​നു സ​മീ​പ​ത്തെ തു​രു​ത്തി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. മ​യ​ക്കു​വെ​ടി​യേ​റ്റ ആ​ന വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​തോ​ടെ ദൗ​ത്യ​സം​ഘം ആ​ശ​ങ്ക​യു​ടെ മു​ള്‍മു​ന​യി​ലാ​യി. ഇ​തോ​ടെ ബോ​ട്ടി​ലെ​ത്തി​യ ദൗ​ത്യ​സം​ഘം ആ​ന​യെ ക​ര​യ്ക്ക് ക​യ​റ്റാ​നു​ള്ള എ​ല്ലാ ​ശ്ര​മ​വും ന​ട​ത്തി.

ബോ​ട്ടി​ല്‍ ആ​ന​യു​ടെ അ​ടു​ത്തെ​ത്തി​യ സം​ഘം പ​ട​ക്കം​പൊ​ട്ടി​ച്ച് മ​റു​ക​ര​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ തീ​ര​ത്തോ​ടു ചേ​ര്‍ന്നു​ള്ള പു​ല്‍ത്ത​കി​ടി​യി​ല്‍ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ വ​രു​തി​യി​ലാ​ക്കാ​ന്‍ കു​ങ്കി​യാ​ന​ക​ളെ ഇ​വി​ടേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ച​ക്ക​ക്കൊ​മ്പ​ന്‍ വ​ന​ത്തി​നു സ​മീ​പ​ത്തേ​ക്കു നീ​ങ്ങി. ഇ​തോ​ടെ കു​ങ്കി​യാ​ന​ക​ളെ ദൂ​രേ​യ്ക്കു​ മാ​റ്റി. ഇ​തി​നി​ടെ ആ​ന മ​യ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണം കാ​ണി​ച്ച​തോ​ടെ ദൗ​ത്യ​സം​ഘം ആ​ന​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​കോ​പി​ത​നാ​യ ച​ക്ക​ക്കൊ​മ്പ​ന്‍ ഇ​വ​രെ വി​ര​ട്ടി​യോ​ടി​ച്ചു.

ഒ​ടു​വി​ല്‍ ആ​ന​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യും മോ​ശം കാ​ലാ​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ദൗ​ത്യം താത്കാ ലികമായി നി​ര്‍ത്തി​വ​യ്ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up