Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trawling Ban Ends.

Kollam

ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം

ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ ബോ​ട്ടു​ക​ള്‍ ക​ട​ലി​ല്‍ ഇ​റ​ങ്ങും

ച​വ​റ : 52 ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ സ​ജീ​വ​മാ​യി. നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ട്രോ​ള​റു​ക​ളും മ​റ്റ് യ​ന്ത്ര​വ​ത്കൃ​ത മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും വീ​ണ്ടും ക​ട​ലി​ലി​റ​ങ്ങും.

നി​രോ​ധ​ന​ കാ​ല​യ​ള​വി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളു​ടെ എ​ന്‍​ജി​നു​ക​ള്‍, വ​ല​ക​ള്‍, നാ​വി​ഗേ​ഷ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, പെ​യി​ന്‍റിം​ഗ്, അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഡീ​സ​ല്‍ നി​റ​യ്ക്ക​ല്‍, ഐ​സ് ശേ​ഖ​ര​ണം, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​റ്റ് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും ബോ​ട്ടു​ക​ളി​ല്‍ എ​ത്തി​ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കും. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ല്‍ നീ​ണ്ട​ക​ര, ശ​ക്തി​കു​ള​ങ്ങ​ര, അ​ഴീ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ള്‍ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്.

മ​ത്സ്യ​ലേ​ല കേ​ന്ദ്ര​ങ്ങ​ള്‍, ഐ​സ് പ്ലാ​ന്‍റുക​ള്‍, ഡീ​സ​ല്‍ പ​മ്പു​ക​ള്‍, മ​ത്സ്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍, മ​ത്സ്യ​ഗ​താ​ഗ​ത മേ​ഖ​ല എ​ന്നി​വ​യും പൂ​ര്‍​ണ സ​ജ്ജ​മാ​കും. ട്രോ​ളിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന​തോ​ടെ മ​ത്സ്യ​വി​പ​ണി​യി​ലും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലും തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍.

ഇ​ത്ത​വ​ണ മി​ക​ച്ച മ​ത്സ്യ​ല​ഭ്യ​ത ഉ​ണ്ടാ​കു​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ല്‍ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ചെ​മ്മീ​ന്‍, കി​ളി​മീ​ന്‍, അ​യി​ല, വാ​ള ഉ​ള്‍​പ്പെ​ടെ വി​വി​ധ ഇ​നം മ​ത്സ്യ​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ക​ട​ലി​ല്‍ പോ​കു​ന്ന എ​ല്ലാ ബോ​ട്ടു​ക​ളും ലൈ​ഫ് ജാ​ക്ക​റ്റ്, ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍, സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മേ ക​ട​ലി​ല്‍ ഇ​റ​ങ്ങാ​വു എ​ന്നും അ​ധി​കൃ​ത​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ട്രോ​ളിം​ഗ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ന്ന​തോ​ടെ 52 ദി​വ​സം പ്ര​തി​സ​ന്ധി നേ​രി​ട്ടി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്ക്ക് പു​തി​യ ഉ​ണ​ര്‍​വും തീ​ര​ദേ​ശ സ​മ്പ​ദ് വ്യവസ്ഥ​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്നു​മാ​ണ് ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up