കാഞ്ഞങ്ങാട്: കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ ബദരിയ മസ്ജിദില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ ഹോസ്ദുര്‍ഗ് പോലീസ് പുറത്തുവിട്ടു.
മസ്ജിദ് പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലാണ് പ്രതിയെന്ന് കരുതുന്ന വ്യക്തിയുടെ ദൃശ്യങ്ങള്‍ വ്യക്തമായി പതിഞ്ഞിരിക്കുന്നത്. ചിത്രത്തില്‍ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ സമീപത്തെ പോലീസ് സ്റ്റേഷനിലോ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലോ ഉടന്‍ വിവരം അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. വിവരങ്ങള്‍ അറിയിക്കേണ്ട നമ്പറുകള്‍: കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്: 0467 220 4229, മൊബൈല്‍: 94979 80921.