Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tremors Cause

Malappuram

ആ​ന​മ​റി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​കൊ​ന്പ​ന്‍റെ വി​ള​യാ​ട്ടം

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ൽ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ ഒ​റ്റ​യാ​ൻ വീ​ട്ടു​മ​റ്റ​ത്തെ കി​ണ​ർ ത​ക​ർ​ത്ത് വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. അ​നി​യ​ൻ​പ​റ​ന്പ​ത്ത് ഖ​ദീ​ജ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ന്‍റെ മൂ​ന്ന് റിം​ഗു​ക​ളാ​ണ് കാ​ട്ടാ​ന ത​ക​ർ​ത്ത​ത്.

ആ​ന​മ​റി പു​ളി​ക്ക​ല​ക​ത്ത് അ​ബ്ദു​ൾ അ​സീ​സ്, പു​ളി​ക്ക​ല​ക​ത്ത് ജ​മീ​ല, നെ​യ്‌​വാ​തു​ക്ക​ൽ പാ​ത്തു​മ്മ, ഈ​ന്ത​ൻ​കു​ഴി​യ​ൻ മു​ഹ​മ്മ​ദ​ലി, സ​ഹോ​ദ​ര​ൻ യൂ​സു​ഫ് എ​ന്നി​വ​രു​ടെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ഒ​റ്റ​യാ​ന്‍റെ അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഫെ​ൻ​സിം​ഗ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്താ​യി​രു​ന്നു കാ​ട്ടു​കൊ​ന്പ​ന്‍റെ പ​രാ​ക്ര​മം. പു​ളി​ക്ക​ല​ക​ത്ത് അ​ബ്ദു​ൾ അ​സീ​സി​ന്‍റെ​യും സ​ഹോ​ദ​രി ആ​മി​ന​യു​ടെ​യും വീ​ടി​നോ​ട് ചേ​ർ​ന്ന് കൃ​ഷി ചെ​യ്ത കു​ല​ച്ച് മൂ​പ്പെ​ത്താ​റാ​യ നി​ര​വ​ധി വാ​ഴ​ക​ളും ക​മു​കി​ൻ തൈ​ക​ളും തെ​ങ്ങി​ൻ തൈ​ക​ളും പ്ലാ​വും ഒ​റ്റ​യാ​ൻ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​വും ഈ ​ഭാ​ഗ​ത്ത് ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി വി​ള​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്ത് നൂ​റു​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് തി​ങ്ങി​പ്പാ​ർ​ക്കു​ന്ന​ത്. കാ​ട്ടാ​ന​ശ​ല്യം ചെ​റു​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ൽ ഫെ​ൻ​സിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ളെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up