Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tri-nation

ത്രി​രാ​ഷ്ട്ര പ​ര​മ്പ​ര: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് ജ​യം

അ​ബു​ദാ​ബി: ത്രി​രാ​ഷ്ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സിം​ബാ​ബ്‌​വെ​യെ 158 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 295 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സിം​ബാ​ബ്‌​വെ 136 റ​ൺ​സി​ൽ ഓ​ൾ‌​ഔ​ട്ടാ​യി. 48 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ സി​ക്ക​ന്ത​ർ റാ​സ​യും 31 റ​ൺ​സ് വീ​ത​മെ​ടു​ത്ത ബ്ര​യാ​ൻ ബെ​ന്ന​റ്റും റ​യാ​ൻ ബേ​ളും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല.

അ​ഫ്ഗാ​നി​സ്ഥാ​ന് വേ​ണ്ടി റാ​ഷി​ദ് ഖാ​ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ഫ​സ​ൽ​ഹ​ഖ് ഫ​റൂ​ഖി ര​ണ്ട് വി​ക്ക​റ്റും ഗ​സ​ൻ​ഫ​റും മു​ഹ​മ്മ​ദ് ന​ബി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ‌ 50 ഓ​വ​റി​ൽ 294 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. സെ​ദി​ഖു​ള്ള അ​ട്ട​ലി​ന്‍റെ സെ​ഞ്ചു​റി​യും ഇ​ബ്രാ​ഹിം സ​ദ്രാ​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മി​ക​വി​ലാ​ണ് അ​ഫ്ഗാ​സ്ഥാ​ൻ മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

സെ​ദി​ഖു​ള്ള അ​ട്ട​ൽ 102 റ​ൺ​സും ഇ​ബ്രാ​ഹിം സ​ദ്രാ​ൻ 90 റ​ൺ‌​സു​മാ​ണെ​ടു​ത്ത​ത്. ഹ​ഷി​മ​ത്തു​ള്ള ഷ​ഹി​ദി 28 റ​ൺ​സും റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സ് 25 റ​ൺ​സെ​ടു​ത്തു.

ബ്രാ​ഡ് ഇ​വാ​ൻ​സും എ​ർ​നെ​സ്റ്റ് മ​സു​കു​വും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ബ്ലെ​സിം​ഗ് മു​സാ​റ​ബ​നി ര​ണ്ട് വി​ക്ക​റ്റും സി​ക്ക​ന്ത​ർ റാ​സ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

Latest News

Corehub Up