Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal

ആദിവാസി ഉന്നതിയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ, മൃതദേഹത്തിന് നാലുദിവസം പഴക്കം; ഭർത്താവ് കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം പോത്തുകല്ല് മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പൻകാപ്പ് ഉന്നതിയിലെ നിഷ (35) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്.

മീൻ പിടിക്കാൻ പോയ ഉന്നതി നിവാസികളാണ് നീർപുഴയോട് ചേർന്ന വാഴത്തോട്ടത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

നിഷയും ഭർത്താവ് സുരേഷും തമ്മിൽ വഴക്കിട്ടിരുന്നുവെന്നും സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് പോലീസിനു ലഭിച്ച സൂചന. മർദ്ദനത്തിനിടെ കല്ലിൽ തലയടിച്ച് വീണതാകാം മരണ കാരണം. മൃതദേഹത്തിന് സമീപം കോഴി വേസ്റ്റ് നിക്ഷേപിച്ച നിലയിലാണ്. വാഴയുടെ ഇലകളും മുകളിലിട്ടുണ്ട്. ഇതാണ് മൃതദേഹം ശ്രദ്ധയിൽപ്പെടാതിരിക്കാൻ കാരണം.

സുരേഷിനെ ബുധനാഴ്ച രാത്രി 12 ന് മുണ്ടേരി കൃഷി ഫാമിന് സമീപമുള്ള ഇരുട്ടുകുത്തി നഗറിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Kerala

കരടി ആക്രമണം; മൽപ്പിടിത്തം, യുവാവിന്‍റെ തുട കടിച്ചുകീറി

നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്കു പരിക്ക്. കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നു രാവിലെ പതിനൊന്നോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നിരുന്ന കരടി കീരാനെ ആക്രമിക്കുകയായിരുന്നു.

കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരന്‍റെ തുടയ്ക്കു കടിച്ചു പരിക്കേൽപിച്ചു. കീരന്‍റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്‍റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ കരടി പിടിവിട്ട് കാട്ടിലേക്ക് ഓടിമറഞ്ഞു. കീരനെ നിലമ്പൂർ ജില്ലാ ആശു പത്രിയിൽ പ്രവേശിപ്പിച്ചു.

Latest News

Corehub Up