Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tripled

ഭൂമിക്കൊരു ചരമഗീതം!; ഭൂ​​​മി കൈ​​​മാ​​​റ്റ​​​ച്ചെ​​​ല​​​വ് മൂ​​​ന്നി​​​ര​​​ട്ടി വ​​​രെ ഉ​​​യ​​​ർ​​​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ഴി​​​ഞ്ഞ പത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തു ഭൂ​​​മി കൈ​​​മാ​​​റ്റ​​​ച്ചെ​​​ല​​​വ് മൂ​​​ന്നി​​​ര​​​ട്ടി വ​​​രെ ഉ​​​യ​​​ർ​​​ന്നു. ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​നാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ന​​​ൽ​​​കേ​​​ണ്ട തു​​​ക മാ​​​ത്രം ഭൂ​​​മി​​​യു​​​ടെ വി​​​ല​​​യു​​​ടെ 10 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ വേ​​​റെ​​​യും.

എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ 2016ൽ ​​​അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്പോ​​​ൾ സ്റ്റാം​​​പ് ഡ്യൂ​​​ട്ടി​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സു​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത് അ​​​ഞ്ചു ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു. ഇ​​​താ​​​ണ് പ​​​ല ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല ര​​​ണ്ടു ത​​​വ​​​ണ ഉ​​​യ​​​ർ​​​ത്തി. കൂ​​​ടാ​​​തെ ദേ​​​ശീ​​​യ പാ​​​ത, സം​​​സ്ഥാ​​​ന പാ​​​ത, പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് റോ​​​ഡ്, പ​​​ഞ്ചാ​​​യ​​​ത്ത് റോ​​​ഡ്, ഇ​​​ട​​​വ​​​ഴി എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ക്കി പ​​​ല സ്ലാ​​​ബു​​​ക​​​ളാ​​​ക്കി പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു. ഇ​​​തോ​​​ടെ ന്യാ​​​യ​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​യി. 2023ൽ ​​​ഭൂ​​​മി​​​യു​​​ടെ ന്യാ​​​യ​​​വി​​​ല 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു വ​​​ഴി വീ​​​ണ്ടും അ​​​ഞ്ചു ശ​​​ത​​​മാ​​​നം അ​​​ധി​​​ക തു​​​ക ന​​​ൽ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി.

ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ 2016 കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ 2500 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഖ​​​ജ​​​നാ​​​വി​​​ലേ​​​ക്ക് എ​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ 2021- 22 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം 4431 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത് 5300 കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ന്‍റെ അ​​​ള​​​വ് പൊ​​​തു​​​വേ കു​​​റ​​​ഞ്ഞെ​​​ങ്കി​​​ലും പ​​​ല​​​വി​​​ധ​​​ത്തി​​​ലു​​​ള്ള വ​​​ർ​​​ധ​​​ന​​​ക​​​ളി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് എ​​​ത്തേ​​​ണ്ട തു​​​ക​​​യി​​​ൽ വ​​​ലി​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞു.

അയൽസംസ്ഥാനങ്ങളിൽ ആശ്വാസം

അ​​​യ​​​ൽസം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ൽ ഭൂ​​​മി കൈ​​​മാ​​​റ്റ​​​ത്തി​​​ന് ചെ​​​ല​​​വേ​​​റെ​​​യാ​​​ണ്. ഇ​​​വി​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സി​​​ന​​​ത്തി​​​ൽ മാ​​​ത്രം ര​​​ണ്ടു ശ​​​ത​​​മാ​​​നം തു​​​ക​​​യാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

ത​​​മി​​​ഴ്നാ​​​ട്ടി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലു​​​മൊ​​​ക്കെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സാ​​​യി ഒ​​​രു ശ​​​ത​​​മാ​​​നം തു​​​ക മാ​​​ത്ര​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. സ്റ്റാം​​​പ് ഡ്യൂ​​​ട്ടി​​​യാ​​​യി ക​​​ർ​​​ണാ​​​ട​​​ക ര​​​ണ്ടു മു​​​ത​​​ൽ അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​രെ ഈ​​​ടാ​​​ക്കു​​​ന്പോ​​​ൾ, കേ​​​ര​​​ളം ഇ​​​ത് എ​​​ട്ട് ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up