മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ നയിക്കുന്ന ടീമിൽ റിയാൻ പരാഗാണ് വൈസ് ക്യാപ്റ്റൻ. കൗമാര താരം വൈഭവ് സൂര്യവംശിയും ടീമിൽ ഇടം പിടിച്ചു. ഇന്ത്യയും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഉൾപ്പെടുന്നതാണ് പരമ്പര.
വൈഭവിന് പുറമെ ഐപിഎല്ലില്‍ തിളങ്ങിയ പ്രഭ്സിമ്രാൻ സിംഗ്, ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ തുടങ്ങിയ യുവതാരങ്ങളും ബാറ്റിംഗ് നിരയിലുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ജൂൺ ഒമ്പതിനാണ് ത്രിരാഷ്ട്ര പരമ്പരയ്ക്കു തുടക്കമാകുന്നത്.
ശ്രീലങ്കയിലെ ദാംബുള്ളയിലാണ് മത്സരങ്ങൾ നടക്കുക. ഈ പരമ്പരയ്ക്കു ശേഷം ഇന്ത്യ എ ടീം അനൗദ്യോഗിക ടെസ്റ്റ് മത്സരവും കളിക്കുന്നുണ്ട്. ഇതിനുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ഇന്ത്യ എ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), റിയാൻ പരാഗ് (വൈസ് ക്യാപ്റ്റൻ), പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവംശി, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യൻഷ് ഷെഡ്ഗെ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), വിപ്രാജ് നിഗം, യാഷ് താക്കൂർ, യുദ്ധ്വീർ സിംഗ്, അൻഷുൽ കംബോജ്, അർഷാദ് ഖാൻ.