Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Days

നെൽവില വിതരണം രണ്ടു ദിവസത്തിനുള്ളിൽ

രാ​മ​ങ്ക​രി: പി​ആ​ർ​എ​സ് വാ​യ്പ പ​രി​ധി 1100 കോ​ടി രൂ​പ​യി​ൽ നി​ന്ന് 1600 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം കു​ട്ട​നാ​ട്ടി​ലെ നൂ​റു ക​ണ​ക്കി​ന് വ​രു​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി.

മേ​യ് 15വ​രെ പിഎംഒ ​വെ​രി​ഫി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കും അ​ടു​ത്ത ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ എ​സ്ബി​ഐ, കാ​ന​റ ബാ​ങ്കു​ക​ളി​ലു​ടെ നെ​ൽ വി​ല ല​ഭി​ച്ചു തു​ട​ങ്ങും.

സ​ർ​ക്കാ​ർ ധാ​ര​ണ​പ​ത്രം ഒ​പ്പു​വ​യ്ക്കാ​ത്ത​തി​നാ​ൽ കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​ർ​ക്ക് നെ​ല്ലു​വി​ല ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​ണം ന​ല്കു​വാ​നു​ള്ള തീ​രു​മാ​ന​മെ​ത്തി​യ​ത്.

Latest News

Corehub Up