District News
അടൂർ: നഗരസഭയുടെ ആരോഗ്യ വിഭാഗം ആരംഭിച്ച നൈറ്റ് പട്രോളിംഗിനിടെ നെല്ലിമൂട്ടിൽ പ്പടി ഭാഗത്ത് കനാലിന് സമീപം ഉപേക്ഷിക്കാൻ കൊണ്ടുവന്ന മാലിന്യങ്ങൾ വാഹനം ഉൾപ്പെടെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇരുചക്ര വാഹനമാണ് കസ്റ്റഡിയിൽ എടുത്തത്. ജലാശയത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിന് ശ്രമിക്കുന്നവർക്കെതിരേ നഗരസഭാ ആക്റ്റ് പ്രകാരം സബ് ഡിവിഷൻ മജിസ്ട്രേറ്റ് കൂടിയായ ആർഡിഒ യെ അറിയിച്ച് തുടർ നടപടികൾ സ്വീകരിക്കും. ക്ലീൻ സിറ്റി മാനേജർ പ്രമോദ്,ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ, യോഹന്നാൻ എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.