Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ubtech

മ​നു​ഷ്യ​ർ​ക്ക് കൂ​ട്ടാ​യി ഇ​നി ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടു​ക​ളും; പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി യു​ബി​ടെ​ക്

റോ​ബോ​ട്ടി​ക്സ് ക​മ്പ​നി​യാ​യ യു​ബി​ടെ​ക് പു​തി​യ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് പു​റ​ത്തി​റ​ക്കി. വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ഓ​ട്ടോ​മേ​ഷ​ന് അ​പ്പു​റം സാ​ധാ​ര​ണ ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​റോ​ബോ​ട്ടി​നെ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 'യു1' ​എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് പ​ര​മ്പ​ര, വീ​ടു​ക​ളി​ലും പ്രാ​യ​മാ​യ​വ​രു​ടെ പ​രി​ച​ര​ണ​ത്തി​നും പ്രീ​മി​യം സ​ർ​വീ​സ് മേ​ഖ​ല​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. ‌

ഫാ​ക്ട​റി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പു​റ​മെ, റോ​ബോ​ട്ടി​ക്സ് ക​മ്പ​നി​ക​ൾ ഉ​പ​ഭോ​ക്തൃ വി​പ​ണി​യി​ലേ​ക്ക് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ആ​ഗോ​ള പ്ര​വ​ണ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഷെ​ൻ​ഷെ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള യു​ബി​ടെ​ക്കി​ന്‍റെ ഈ ​പു​തി​യ നീ​ക്കം. ലൈ​റ്റ്, പ്രോ , ​അ​ൾ​ട്രാ എ​ന്നി​ങ്ങ​നെ മൂ​ന്ന് വേ​രി​യ​ന്‍റു​ക​ളി​ൽ യു1 ​ല​ഭ്യ​മാ​കും. ഇ​തി​ന്‍റെ വി​ല 119,800 യു​വാ​ൻ (ഏ​ക​ദേ​ശം 17,650 ഡോ​ള​ർ) മു​ത​ൽ 990,000 യു​വാ​ൻ (ഏ​ക​ദേ​ശം 138,000 ഡോ​ള​ർ) വ​രെ​യാ​ണ്. പു​രു​ഷ​ൻ, സ്ത്രീ ​രൂ​പ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന റോ​ബോ​ട്ടു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 183 സെ​ന്‍റീ​മി​റ്റ​റും 168 സെ​ന്‍റീ​മീ​റ്റ​റും ഉ​യ​ര​മു​ണ്ട്.

88 സെ​ർ​വോ ജോ​യി​ന്‍റു​ക​ളും സി​ലി​ക്ക​ൺ പു​റം​ഭാ​ഗ​വു​മു​ള്ള ഈ ​റോ​ബോ​ട്ടു​ക​ളി​ൽ റോ​ക്ക്‌​ചി​പ്പി​ന്‍റെ ആ​ർ​കെ3588 പ്രൊ​സ​സ്സ​റി​ലാ​ണ് ഇ​മോ​ഷ​ണ​ൽ എ​ഐ സി​സ്റ്റം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ക്ലൗ​ഡി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം ഡി​വൈ​സി​ൽ ത​ന്നെ ലോ​ക്ക​ലാ​യി സൂ​ക്ഷി​ക്കു​ന്നു എ​ന്ന​തി​നാ​ൽ സ്വ​കാ​ര്യ​ത കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കും.

സം​ഭാ​ഷ​ണം, ക​ണ്ണ് ചി​മ്മി​യു​ള്ള ആ​ശ​യ​വി​നി​മ​യം , വൈ​കാ​രി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ മ​നു​ഷ്യ​രു​മാ​യി സാ​മൂ​ഹി​ക ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ഈ ​റോ​ബോ​ട്ടി​ന് സാ​ധി​ക്കു​മെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​നു​ഷ്യ​ന്‍റെ 20ല​ധി​കം വി​കാ​ര​ങ്ങ​ളെ 90 ശ​ത​മാ​ന​ത്തി​ല​ധി​കം കൃ​ത്യ​ത​യോ​ടെ തി​രി​ച്ച​റി​യാ​ൻ ഇ​തി​ന് ക​ഴി​യു​മെ​ന്നാ​ണ് യു​ബി​ടെ​ക് പ​റ​യു​ന്ന​ത്. എ​ങ്കി​ലും യ​ഥാ​ർ​ഥ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ ​അ​വ​കാ​ശ​വാ​ദം ഇ​തു​വ​രെ സ്വ​ത​ന്ത്ര​മാ​യി പ​രി​ശോ​ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

നി​ല​വി​ൽ ഫാ​ക്ട​റി​ക​ളി​ലും ലോ​ജി​സ്റ്റി​ക്സ് മേ​ഖ​ല​യി​ലും ഉ​പ​യോ​ഗി​ക്കു​ന്ന റോ​ബോ​ട്ടു​ക​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, വീ​ടു​ക​ളി​ലും കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും ഒ​പ്പം സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ യു1 ​റോ​ബോ​ട്ടു​ക​ൾ​ക്ക് ക​ഴി​യും.

ലോ​ഞ്ച് ചെ​യ്ത ഉ​ട​ൻ ത​ന്നെ യു1 ​സീ​രീ​സി​നാ​യി 13,000-ത്തി​ല​ധി​കം ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ച​താ​യി യു​ബി​ടെ​ക് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ സൂ ​ജി​യാ​ൻ അ​റി​യി​ച്ചു. പ്രീ ​ഓ​ർ​ഡ​റു​ക​ൾ​ക്കാ​യി ജൂ​ലൈ 15 വ​രെ 3,000 യു​വാ​ൻ റീ​ഫ​ണ്ട​ബി​ൾ ഡി​പ്പോ​സി​റ്റ് ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബു​ക്ക് ചെ​യ്യാം.

ചൈ​ന​യി​ലെ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് വി​പ​ണി അ​തി​വേ​ഗം വ​ള​രു​ക​യാ​ണെ​ന്നാ​ണ് മോ​ർ​ഗ​ൻ സ്റ്റാ​ൻ​ലി​യു​ടെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. മു​ൻ​പ് ക​ണ​ക്കാ​ക്കി​യ 28,000 യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് 2026ഓ​ടെ ചൈ​ന​യി​ലെ ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ട് ഷി​പ്പ്‌​മെ​ന്‍റ് 50,000 യൂ​ണി​റ്റാ​യി ഉ​യ​രു​മെ​ന്നും 2030ഓ​ടെ ഇ​ത് പ്ര​തി​വ​ർ​ഷം 446,000 യൂ​ണി​റ്റു​ക​ളി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Latest News

Corehub Up