Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ucc Bill

വ​ജ്രാ​യു​ധ​വു​മാ​യി സു​വേ​ന്ദു അ​ധി​കാ​രി; ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ബി​ൽ തി​ങ്ക​ളാ​ഴ്ച അ​വ​ത​രി​പ്പി​ക്കും

കോ​ൽ​ക്ക​ത്ത: ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ബി​ൽ തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു യു​സി​സി.

അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ആ​റ് മാ​സ​ത്തി​ന​കം ഇ​ത് ന​ട​പ്പാ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്കും വ​ള​രെ മു​ൻ​പാ​ണ് സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ബി​ൽ സ​ഭ​യി​ലെ​ത്തി​ക്കു​ന്ന​ത്. നി​ല​വി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​നി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ബി​ൽ സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വ​രു​ന്ന​ത്.

ഗു​ജ​റാ​ത്ത്, ആ​സാം, ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ കൃ​ത്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പാ​ലി​ച്ചാ​യി​രി​ക്കും ബം​ഗാ​ളി​ലും യു​സി​സി ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​വാ​ഹം, വി​വാ​ഹ​മോ​ച​നം, സ്വ​ത്ത് അ​വ​കാ​ശം, ദ​ത്തെ​ടു​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ എ​ല്ലാ മ​ത​സ്ഥ​ർ​ക്കും ഒ​രേ നി​യ​മം ബാ​ധ​ക​മാ​ക്കു​ന്ന​താ​ണ് ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ.

കൂ​ടാ​തെ ഈ ​ബി​ല്ലി​ലൂ​ടെ സം​സ്ഥാ​ന​ത്ത് ബ​ഹു​ഭാ​ര്യ​ത്വ​വും മു​ത്ത​ലാ​ഖും പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കാ​നും ലി​വ്-​ഇ​ൻ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ നി​ർ​ബ​ന്ധി​ത​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ ബി​ല്ല് വ്യ​ക്തി​നി​യ​മ​ങ്ങ​ളും മ​ത​സ്വാ​ത​ന്ത്ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up