തൃക്കരിപ്പൂർ: ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങൾ നിരത്തി തൃക്കരിപ്പൂർ കുടുംബശ്രീ സിഡിഎസിന്റെ ചക്ക ഫെസ്റ്റ്. ചക്ക ഐസ്ക്രീമും പായസവും ജാമും കട്ലറ്റും ചക്കക്കുരു ലഡുവും ചിക്കൻ ചേർത്ത ചക്കക്കറിയുമടക്കം 20 ലേറെ വിഭവങ്ങളാണ് ഫെസ്റ്റിൽ നിരന്നത്.
ബസ്സ്റ്റാൻഡ് കോംപ്ലക്സിൽ നടന്ന ചക്ക ഫെസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ കെ.പി. സുഹറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു, സ്ഥിരം സമിതി അധ്യക്ഷരായ ടി.എസ്. നജീബ്, അഷ്രീഫ ജാബിർ, പഞ്ചായത്ത് അസി. സെക്രട്ടറി ഐ. ബിനു, മൈക്രോ എന്റർപ്രൈസസ് കോ-ഓർഡിനേറ്റർ എ. ജ്യോതിഷ്, സി. ശുഭകല, കെ.പി. കവിത, എ. ദിവ്യ എന്നിവർ പ്രസംഗിച്ചു.