Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unchanged

പ​​ലി​​ശനി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

മും​​ബൈ: രാ​​ജ്യ​​ത്തെ വാ​​ണി​​ജ്യ ബാ​​ങ്കു​​ക​​ൾ​​ക്ക് റി​​സ​​ർ​​വ് ബാ​​ങ്ക് ന​​ൽ​​കു​​ന്ന ഹ്ര​​സ്വ​​കാ​​ല വാ​​യ്പ​​ക​​ളു​​ടെ പ​​ലി​​ശ​​നി​​ര​​ക്കാ​​യ റീ​​പ്പോ റേ​​റ്റി​​ൽ നി​​ല​​വി​​ൽ യാ​​തൊ​​രു​​വി​​ധ മാ​​റ്റ​​വും വ​​രു​​ത്തേ​​ണ്ട​​തി​​ല്ലെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ.

ധ​​ന​​ന​​യ അ​​വ​​ലോ​​ക​​ന സ​​മി​​തി യോ​​ഗ​​ത്തി​​ന് ശേ​​ഷം ആ​​ർ​​ബി​​ഐ ഗ​​വ​​ർ​​ണ​​ർ സ​​ഞ്ജ​​യ് മ​​ൽ​​ഹോ​​ത്ര​​യാ​​ണ് ഈ ​​സു​​പ്ര​​ധാ​​ന പ്ര​​ഖ്യാ​​പ​​നം ചെ​​യ്ത​​ത്. ഇ​​ത​​നു​​സ​​രി​​ച്ച് റീ​​പ്പോ റേ​​റ്റ് മു​​ൻ​​പ​​ത്തെ​​പ്പോ​​ലെ 5.25 ശ​​ത​​മാ​​ന​​മാ​​യിത്ത​​ന്നെ തു​​ട​​രും.

2025 ഡി​​സം​​ബ​​റി​​ൽ 5.5 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 5.25 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്ക് മാ​​റ്റി​​യ​​ശേ​​ഷം തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ത​​വ​​ണ​​യാ​​ണ് റി​​സ​​ർ​​വ് ബാ​​ങ്ക് റീ​​പ്പോ നി​​ര​​ക്കു​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്താ​​തെ ഒ​​രേ നി​​ല​​പാ​​ടി​​ൽ മു​​ന്നോ​​ട്ട് പോ​​കു​​ന്ന​​ത്.

മ​​റ്റു പ്ര​​ധാ​​ന നി​​ര​​ക്കു​​ക​​ളാ​​യ എം​​എ​​സ്എ​​ഫ് 5.50 ഉം ​​എ​​സ്ഡി​​എ​​ഫ് അ​​ഞ്ചും ശ​​ത​​മാ​​ന​​ത്തി​​ൽ തു​​ട​​രും.

ജി​​ഡി​​പി വ​​ള​​ർ​​ച്ച ഈ ​​വ​​ർ​​ഷം 6.6 ശ​​ത​​മാ​​ന​​മാ​​കും. നേ​​ര​​ത്തേ പ്ര​​തീ​​ക്ഷി​​ച്ച​​ത് 6.9 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു. ഒ​​ന്നാം പാ​​ദ​​ത്തി​​ൽ 6.6, ര​​ണ്ടി​​ൽ 6.3, മൂ​​ന്നി​​ൽ 6.5, നാ​​ലാം പാ​​ദ​​ത്തി​​ൽ 6.8 ശ​​ത​​മാ​​നം എ​​ന്നി​​ങ്ങ​​നെ​​യാ​​കും വ​​ള​​ർ​​ച്ച.

ചി​​ല്ല​​റ വി​​ല​​ക്ക​​യ​​റ്റം ഇ​​ക്കൊ​​ല്ലം 5.1 ശ​​ത​​മാ​​ന​​മാ​​കും എ​​ന്നു റി​​സ​​ർ​​വ് ബാ​​ങ്ക് വി​​ല​​യി​​രു​​ത്തു​​ന്നു നേ​​ര​​ത്തേ പ്ര​​തീ​​ഷി​​ച്ച​​ത് 4.6 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു.

വി​​ല​​ക്ക​​യ​​റ്റ​​ത്തോ​​തു കൂ​​ടി വ​​രി​​ക​​യാ​​ണെ​​ന്നു മ​​ൽ​​ഹോ​​ത്ര ചൂ​​ണ്ടി​​ക്കാ​​ട്ടി. ഇ​​ന്ധ​​ന​​വി​​ല, വ​​ര​​ൾ​​ച്ച ഭീ​​ഷ​​ണി തു​​ട​​ങ്ങി​​യ​​വ​​യാ​​ണു പ്ര​​ധാ​​ന കാ​​ര​​ണ​​ങ്ങ​​ൾ.

Latest News

Corehub Up