Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Unnao Rape Case

ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സ്: കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സിം​ഗ് സെം​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ മ​ര​വി​പ്പി​ച്ച ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. സെം​ഗാ​റി​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ച്ച ന​ട​പ​ടി ശ​രി​യ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി, ഈ ​വി​ഷ​യ​ത്തി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കാ​ൻ ഹൈ​ക്കോ​ട​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വെ​ള്ളി​യാ​ഴ്ച ഈ ​നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. സെം​ഗാ​റി​ന്‍റെ ശി​ക്ഷ മ​ര​വി​പ്പി​ക്കാ​ൻ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ കാ​ര​ണ​ങ്ങ​ൾ സു​പ്രീം​കോ​ട​തി ത​ള്ളി. എം​എ​ൽ​എ​മാ​രെ 'പൊ​തു​സേ​വ​ക​ൻ' എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​മോ എ​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യോ​ട് സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

സെം​ഗാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ൽ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി ശ്ര​മി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​പ്പീ​ൽ തീ​ർ​പ്പാ​ക്കാ​ൻ വൈ​കു​ക​യാ​ണെ​ങ്കി​ൽ, വേ​ന​ൽ അ​വ​ധി​ക്ക് മു​ൻ​പാ​യി ശി​ക്ഷ മ​ര​വി​പ്പി​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി പു​തി​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണം.

സെം​ഗാ​ർ സി​റ്റിം​ഗ് എം​എ​ൽ​എ ആ​യ​തു​കൊ​ണ്ട് പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള 'പൊ​തു​സേ​വ​ക​ൻ' എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ വ​രി​ല്ലെ​ന്നും, അ​തി​നാ​ൽ കു​റ​ഞ്ഞ ശി​ക്ഷ മാ​ത്ര​മേ ല​ഭി​ക്കൂ എ​ന്നും നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നേ​ര​ത്തെ ഇ​യാ​ൾ​ക്ക് ശി​ക്ഷാ​യി​ള​വ് ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ സി​ബി​ഐ​യും അ​തി​ജീ​വി​ത​യും ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗ​ക്കേ​സി​ന് പു​റ​മേ, അ​തി​ജീ​വി​ത​യു​ടെ പി​താ​വി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 10 വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ കൂ​ടി സെം​ഗാ​ർ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ കു​ൽ​ദീ​പ് സെം​ഗാ​ർ ഇ​പ്പോ​ൾ ജ​യി​ലി​ൽ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്.

2017-ൽ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 2019-ലാ​ണ് സെം​ഗാ​റി​നെ വി​ചാ​ര​ണ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്. പു​തി​യ വി​ധി​യി​ലൂ​ടെ പ്ര​തി​ക്ക് താ​ത്കാ​ലി​ക​മാ​യി ല​ഭി​ച്ച നി​യ​മ​പ​ര​മാ​യ ഇ​ള​വു​ക​ൾ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.

 

National

ഉന്നാവോ ബലാത്സംഗക്കേസ് പ്രതിയുടെ ശിക്ഷ മരവിപ്പിച്ചു; പ്രതിഷേധം

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ കു​റ്റ​വാ​ളി​യാ​യ മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​ന്‍റെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ മ​ര​വി​പ്പി​ച്ച​തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​ക്കു പു​റ​ത്തു പ്ര​തി​ഷേ​ധം.

ശി​ക്ഷ മ​ര​വി​പ്പി​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തിരേ അ​തി​ജീ​വി​ത​യു​ടെ മാ​താ​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്നാ​ണ് മു​ദ്രാ​വാ​ക്യം മു​ഴ​ക്കി പ്ര​തി​ഷേ​ധി​ച്ച​ത്.

ത​ന്‍റെ മ​ക​ൾ ഒ​രു​പാ​ട് ക​ഷ്‌​ട​പ്പാ​ടു​ക​ൾ അ​ഭി​മു​ഖീ​ക​രി​ച്ച​തി​നാ​ലാ​ണ് താ​നി​വി​ടെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ​തെ​ന്ന് അ​തി​ജീ​വി​ത​യു​ടെ അ​മ്മ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ പി​ടി​ഐ​യോ​ട് പ്ര​തി​ക​രി​ച്ചു. വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​തി​ജീ​വി​ത​യു​ടെ അ​മ്മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up