Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Updation

ഐ​ന്‍​സ്റ്റീ​നെ വ​രെ ബ​ന്ധ​പ്പെ​ട്ട രാ​ജാ​ക്ക​ന്മാ​രു​ണ്ട് കേ​ര​ള​ത്തി​ൽ; അ​ഖി​ല്‍ മാ​രാ​ര്‍  

കേ​ര​ളം കാ​ല​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ അ​പ്ഡേ​റ്റ​ഡാ​ണെ​ന്നും ബ്രാ​ഹ്മ​ണ​ന്മാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും അ​ഖി​ൽ മാ​രാ​ർ.

ഐ​ന്‍​സ്റ്റീ​നെ വ​രെ ബ​ന്ധ​പ്പെ​ട്ട രാ​ജാ​ക്ക​ന്മ​ർ കേ​ര​ള​ത്തി​ലു​ണ്ടെ​ന്നാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​ഖി​ൽ പ​റ​യു​ന്നു. സ്പോ​ട്ലൈ​റ്റ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ഖി​ലി​ന്‍റെ ഈ ​പ്ര​സ്താ​വ​ന.

"കേ​ര​ളം എ​ങ്ങ​നെ​യാ​ണ് ന​മ്പ​ര്‍ വ​ണ്ണാ​യ​ത്. 1847ല്‍ ​കേ​ര​ള​ത്തി​ല്‍ സി​എം​എ​സ് കോ​ളേ​ജ് സ്ഥാ​പി​ച്ച കാ​ലം മു​ത​ല്‍, ക്രി​സ്ത്യ​ന്‍ മി​ഷ​ണ​റി​മാ​ര്‍ ഇ​വി​ടെ വ​ന്ന കാ​ലം മു​ത​ല്‍, ഇ​വി​ടു​ത്തെ രാ​ജാ​ക്ക​ന്മാ​രു​ടെ ചി​ന്ത മു​ത​ല്‍ ന​മ്മ​ള്‍ ഭ​യ​ങ്ക​ര അ​പ്ഡേ​റ്റ​ഡാ​യി​രു​ന്നു.

മാ​ര്‍​ത്താ​ണ്ഡ വ​ര്‍​മ​യു​ടെ കാ​ല​ത്താ​ണോ സ്വാ​തി തി​രു​നാ​ളി​ന്‍റെ കാ​ല​ത്താ​ണോ എ​ന്ന് എ​നി​ക്ക​റി​യി​ല്ല, ഐ​ന്‍​സ്റ്റീ​നെ വ​രെ ബ​ന്ധ​പ്പെ​ട്ട രാ​ജാ​ക്ക​ന്മാ​രു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

അ​ങ്ങ​ന​ത്തെ രാ​ജാ​ക്ക​ന്മാ​രു​ടെ ചി​ന്ത​ക​ളി​ലൂ​ടെ, അ​വ​ര്‍​ക്കൊ​പ്പം സ‍​ഞ്ച​രി​ച്ച ബ്രാ​ഹ്മ​ണ​ന്മാ​രു​ടെ ചി​ന്ത​ക​ളി​ലൂ​ടെ, അ​ന്ന് അ​വ​ര്‍​ക്കൊ​പ്പം ബ്രാ​ഹ്മ​ണ​ന്മാ​രാ​ണ​ല്ലോ ഉ​ള്ള​ത്, ഇ​നി ഞാ​ന്‍ ജാ​തി പ​റ​ഞ്ഞെ​ന്ന് പ​റ​യ​രു​ത്, അ​ത​ല്ല പ​റ​ഞ്ഞ​ത്, അ​ന്ന​ത്തെ അ​റി​വും ബോ​ധ​വ​മു​ള്ള ബ്രാ​ഹ്മ​ണ​ന്മാ​രു​ടെ ചി​ന്ത ന​ട​പ്പി​ലാ​ക്കി എ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​യി​ട്ട് കേ​ര​ളം ഭ​രി​ക്കാ​ന്‍ തു​ട​ങ്ങു​ന്ന കാ​ല​ത്ത് ത​ന്നെ ന​മ്മ​ള്‍ അ​പ്ഡേ​റ്റ​ഡാ​ണ്.'' അ​ഖി​ല്‍ മാ​രാ​ര്‍ പ​റ​ഞ്ഞു. 

അ​തേ​സ​മ​യം അ​ഖി​ല്‍ പ​റ​ഞ്ഞ​തി​ൽ ചി​ല തെ​റ്റു​ക​ളു​ണ്ടെ​ന്ന് ആ​ളു​ക​ൾ ക​മ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. സി​എം​എ​സ് കോ​ളേ​ജ് 1847ല്‍ ​അ​ല്ല 1817ലാ​ണ് സ്ഥാ​പി​ത​മാ​യ​തെ​ന്ന് ചി​ല​ര്‍ തി​രു​ത്തി.

സ്വാ​തി തി​രു​നാ​ളും മാ​ര്‍​ത്താ​ണ്ഡ വ​ര്‍​മ​യും ആ​ല്‍​ബ​ര്‍​ട്ട് ഐ​ന്‍​സ്റ്റീ​നും പ​ല കാ​ല​ങ്ങ​ളി​ല്‍ ജീ​വി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ എ​ങ്ങ​നെ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ന്നു​വെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ ചോ​ദി​ക്കു​ന്നു.

Latest News

Corehub Up