Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uphold

ലോകായുക്ത നിയമ ഭേദഗതി ശരിവച്ച് ഹൈക്കോടതി; പ്രതിപക്ഷ നേതാക്കളുടെ ഹർജികൾ തള്ളി

കൊച്ചി: ലോകായുക്ത നിയമ ഭേദഗതി ശരിവച്ച് ഹൈക്കോടതി. ചില മാറ്റങ്ങളോടെ ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു. നിയമ ഭേദഗതി ചോദ്യംചെയ്ത് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്‍ത്തകന് തത്‌സ്ഥാനത്ത് തുടരാനാകുമെന്നതടക്കമുള്ള ഭേദഗതികളാണ് പുതിയ നിയമ ഭേദഗതിയിലുള്ളത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ലോക്പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്.

നിയമ ഭേദഗതി അംഗീകാരമാകുന്നതോടെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഇല്ലാതാകുന്നത്. പുതിയ ഭേദഗതി അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധികളിൽ നിയമസഭയാകും അപ്പലേറ്റ് അതോറിറ്റി. സമാനമായ രീതിയിൽ, മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധികളിൽ സ്പീക്കറുമാകും അപ്പലേറ്റ് അതോറിറ്റി.

Latest News

Corehub Up